Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂയിസ്, ബിഎംഡബ്ല്യു, ലാന്‍ഡ് റോവര്‍ പിന്നെ....; കാര്‍ശേഖരം വെളിപ്പെടുത്തി റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറെ ആഘോഷിക്കപ്പെട്ട താരമായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ റോബിന്‍ നേരത്തെ തന്നെ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായെങ്കിലും ആരാധകരുടെ പിന്തുണ റോബിനായിരുന്നു. അതേസമയം ഇതിന് പിന്നാലെ റോബിന്‍ ഒരുപാട് വിവാദങ്ങളിലും ചെന്ന് പെട്ടിരുന്നു. ഫോട്ടോഗ്രാഫര്‍ ശാലു പേയാട് റോബിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

അതില്‍ ഒന്നായിരുന്നു റോബിന്‍ ബി എം ഡബ്ല്യു വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോബിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

robin radhakrishnan

'ഒരു കുറവും വരുത്താതെയാണ് രക്ഷിതാക്കള്‍ എന്നെ വളര്‍ത്തിയത്. എന്നിരുന്നാലും ചില സാഹചര്യങ്ങളില്‍ എനിക്ക് ഒറ്റപ്പെടലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഞാന്‍ ഓട്ടോമാറ്റിക്കലി അങ്ങനെ ആയിപ്പോയതാണ്. ചിലപ്പോള്‍ ഇന്‍ട്രോവര്‍ട്ട് ആയതായിരിക്കും. പലരും ഞാനീ വണ്ടിയുടെ മുകളില്‍ കയറിയിരുന്ന് അലറി വിളിക്കുമ്പോള്‍ ആലോചിക്കുന്നുണ്ടായിരിക്കും ഈ മനുഷ്യന്‍ ഇന്‍ട്രോവര്‍ട്ട് ആണോ എന്ന്.

ബേസിക്കലി ഞാന്‍ കുറച്ച് ഏകാന്തത ഇഷ്ടപ്പെടുന്ന ആളാണ്. ഒറ്റക്ക് താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. ഒറ്റക്ക് ഒരുപാട് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. ആരതി ജീവിതത്തില്‍ വന്ന ശേഷം എനിക്ക് ഒറ്റപ്പെടല്‍ തോന്നാറില്ല. ഫെബ്രുവരിയില്‍ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് അനാവശ്യമായ പല വിവാദങ്ങളും വന്നത്. അതില്‍ പുള്ളിക്കാരിയേയും വെറുതെ വലിച്ചിഴച്ചു.

ആലുവയിലെ കോളേജില്‍ വെച്ച് പൊട്ടിത്തെറിക്കുന്ന രീതിയില്‍ പെരുമാറി. പിന്നീട് അത് തെറ്റായിപ്പോയി എന്ന് തോന്നി. ഞാനൊരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്ന് വന്ന ആളാണ്. ഭയങ്കര റിച്ചൊന്നുമല്ല. കാര്‍ എനിക്ക് ക്രേസ് ഉള്ള ആളാണ്. എന്റെ ആദ്യത്തെ വണ്ടി എന്ന് പറയുന്നത് ഒരു ക്രൂയിസ് ആയിരുന്നു. പിന്നീട് ഒരു യൂസ്ഡ് ബിഎംഡബ്ല്യു എടുക്കേണ്ടി വന്നു. അതെന്റെ ഫസ്റ്റ് പ്രീമിയം കാറാണ്.

എനിക്ക് അതിനോടൊരു അറ്റാച്ച്‌മെന്റ് ഉണ്ട്. ആ ഒരു സംഭവത്തില്‍ ഞാന്‍ കറക്ടായി ഇഎംഐ അടക്കുന്നില്ല എന്ന് പറഞ്ഞ് പ്രൊവോക്ക് ചെയ്ത സംഭവത്തില്‍ ഞാന്‍ ഭയങ്കരമായി ഫ്രസ്‌ട്രേറ്റഡ് ആയി. ആ സമയത്തില്‍ പൊട്ടിത്തെറിച്ച് ഞാന്‍ അത് പ്രൂവ് ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് ഞാന്‍ അത് വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു. അതിനിടക്ക് ഞാന്‍ ഒരു ലാന്‍ഡ്‌റോവര്‍ വാങ്ങി. എസ് യു വി ഒരെണ്ണം വാങ്ങി ഓടിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് അത് വാങ്ങിയത്.

ആ സമയത്ത് ഭയങ്കര ഡീഗ്രേഡിംഗ് നടക്കുന്നുണ്ടായിരുന്നു. പേയ്ഡായിട്ട് ഫേക്ക് അക്കൗണ്ടുകളില്‍ നിന്നൊക്കെ ഡീഗ്രേഡിംഗ് നടക്കുന്നുണ്ടായിരുന്നു. അത് പ്ലാന്‍ ചെയ്ത് ചെയ്യുന്നതാണ് എന്ന് എനിക്ക് മനസിലായി. ആരൊക്കെയാണ് ചെയ്തത് എന്ന് എനിക്ക് അറിയാം. ഞാന്‍ പറയുന്നില്ല. അടുത്തതായി വാങ്ങിയതാണ് പോര്‍ഷെ പനമേര. ഞാന്‍ നോക്കുമ്പോള്‍ ഇന്റര്‍നാഷണല്‍ വീഡിയോസിന്റെ അടിയിലൊക്കെ എന്നെ ടാഗ് ചെയ്യുന്നത് കാണാം.

കുഴപ്പമില്ല, പോര്‍ഷെ പനമേര എന്ന കാര്‍ വാഹനങ്ങളെ കുറിച്ച് അറിയുന്നവര്‍ക്ക് അറിയുമായിരിക്കും. അല്ലാത്തവര്‍ അത് അറിഞ്ഞത് എന്റെ പേര് വെച്ചായിരിക്കും. എന്തായാലും ഗോള്‍ഡന്‍ വിസയൊക്കെ ലഭിച്ച സ്ഥിതിക്ക് ദുബായിയില്‍ ബിസിനസ് ചെയ്യാന്‍ നോക്കുന്ന സമയമായിരുന്നു അത്.

അതിനാലാണ് അവിടെ തന്നെ പോര്‍ഷെ പനമേര വാങ്ങിയത്. ഇവിടത്തെ റോഡിലെ ഗ്രൗണ്ട് ക്ലിയറന്‍സിന് അത് നടക്കില്ല. പിന്നെ വിലയുടെ നാലിലൊന്നേ അവിടെയുള്ളൂ. എന്റെ കാശിന് എനിക്ക് ഇഷ്ടപ്പെട്ട വണ്ടി എവിടെ എടുക്കണം എന്ന് ഞാന്‍ തീരുമാനിക്കും'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+