Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് നല്ലവനായ ഉണ്ണി ആകേണ്ട, ഞാനിങ്ങനെയൊക്കെ ആണ്.. എന്നാലും'; തുറന്ന് പറഞ്ഞ് റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയുടെ പാതിവഴിയില്‍ വെച്ച് പുറത്തായെങ്കിലും ഒരുപാട് ആരാധകരെ സമ്പാദിക്കാന്‍ റോബിന് സാധിച്ചിരുന്നു. ആ സീസണില്‍ കിരീടം നേടിയ ദില്‍ഷയേക്കാള്‍ പേരും പ്രശസ്തിയും സ്വീകാര്യതയും റോബിന് ലഭിച്ചിരുന്നു. എന്നാല്‍ പലപ്പോഴും റോബിന്‍ വിവാദങ്ങളിലും ചെന്ന് ചാടിയിരുന്നു.

പൊതുപരിപാടികളില്‍ പലപ്പോഴും അഗ്രസീവ് ആയ പെരുമാറ്റമാണ് റോബിന്‍ പുറത്തെടുക്കാറുള്ളത്. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റോബിന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ROBIN RADHAKRISHNAN

' എന്റെ ജീവിതം മനോഹരമാണ്. എനിക്ക് എപ്പോഴും സന്തോഷമായിട്ട് ഇരിക്കാന്‍ പറ്റില്ല. കാരണം ഞാനൊരു പച്ചയായ മനുഷ്യനാണ്. എനിക്ക് എന്റേതായ ഇമോഷന്‍സ് ഉണ്ട്. എനിക്ക് സന്തോഷം വരും. വിഷമം വരും. അസൂയ വരും ദേഷ്യം വരും. ഫ്രസ്‌ട്രേഷന്‍ വരും, ഇത് എല്ലാം കൂടിയുള്ള ആളാണ് ഞാന്‍. ഓരോ ഇമോഷനേയും ഞാന്‍ കണ്‍ട്രോള്‍ ചെയ്യാന്‍ ശ്രമിക്കത്തില്ല. ഞാന്‍ കണ്‍ട്രോള്‍ ചെയ്യുന്തോറും എന്റെ ഫ്രസ്‌ട്രേഷന്‍ കൂടും.

ആ ഫ്രസ്‌ട്രേഷനായിരിക്കും ചിലപ്പോള്‍ ദേഷ്യത്തിലേക്ക് എത്തുന്നത്. പലരും ചിലപ്പോല്‍ റോബിന്‍ ഭയങ്കര അഗ്രസീവ് ആണ് ദേഷ്യക്കാരനാണ് എന്ന് പറയുന്നു. പക്ഷെ അതിന്റെ പിന്നിലുള്ള സ്റ്റോറി ആരും മനസിലാക്കുന്നില്ല. കുട്ടിക്കാലം തൊട്ട് ഞാന്‍ ഹാപ്പിയാണ്, തൃപ്തനാണ്. പക്ഷെ ചില സമയത്ത് എന്റെ ലൈഫിലേക്ക് ഫ്രസ്‌ട്രേഷനും സ്‌ട്രെസും എങ്ങനെയോ കടന്ന് വന്നു. അതാണ് പിന്നീട് ഷോര്‍ട്ട് ടെംപേര്‍ഡ് എന്നതിലേക്ക് വന്നത്.

ഷോര്‍ട്ട് ടെംപേര്‍ഡ് ആണെങ്കിലും കുറച്ച് കഴിഞ്ഞാല്‍ ഞാന്‍ ഭയങ്കര കൂളാകും. എനിക്ക് ആരോടും പ്രതികാരമില്ല. പലരും ചോദിക്കാറുണ്ട്, പലരും എന്നോട് ഇങ്ങനെയൊക്കെ ചെയ്തിട്ടും എനിക്ക് എന്താണ് ആരോടും ദേഷ്യമില്ലാത്തത് എന്ന്. അതെല്ലാം അവരുടെ കാര്യമാണ്. ഞാന്‍ ഒരാളുടെ ലൈഫിലേക്ക് ഇടിച്ച് കയറി ചെന്ന് അയാളെ പറ്റി മോശമായി പറയാനോ അയാളോട് പ്രശ്‌നമുണ്ടാക്കാനോ ഞാന്‍ ശ്രമിക്കാറില്ല.

എന്നെ ഇങ്ങോട്ട് വന്നാല്‍ പ്രൊവോക്ക് ചെയ്യാനോ അനാവശ്യമായി എന്തെങ്കിലും കാണിക്കാനോ വന്നാല്‍ മാത്രമെ ഞാന്‍ പ്രതികരിക്കൂ. അത് എന്റെ നേച്ചറാണ്. 2023 ല്‍ ഞാന്‍ പഠിച്ചൊരു പാഠം എന്ന് വെച്ച് കഴിഞ്ഞാല്‍ നമ്മള്‍ നമ്മളായിട്ട് നില്‍ക്കുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഫേസ് ചെയ്യേണ്ടി വരും. എന്നെ മലയാളികള്‍ കൂടുതലായി അറിയാന്‍ തുടങ്ങിയത് ബിഗ് ബോസിലൂടെയാണ്.

അത് 24*7 കണ്ടയാള്‍ക്ക് ഞാന്‍ എങ്ങനെയാണ് റിയാക്ട് ചെയ്യുക എന്ന് മനസിലാകും. അത് കണ്ട ആള്‍ക്കാര്‍ക്ക് അറിയാം ഞാന്‍ അതേപോലെ തന്നെയാണ് പുറത്തും പെരുമാറുന്നത് എന്ന്. അത് കാണാത്ത ആളുകള്‍ക്ക് തോന്നും ഇതെന്താ ഇയാള്‍ ഇങ്ങനെ പെരുമാറുന്നത് എന്ന്. നല്ലവനായ ഉണ്ണിയായി നില്‍ക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല.

ഒരുപാട് പോസിറ്റീവ്‌സും കുറച്ച് നെഗറ്റീവ്‌സും ഉള്ള മനുഷ്യനാണ് ഞാന്‍. ഞാനൊരു ക്രിമിനല്‍ കുറ്റമൊന്നും ഇന്ന് വരെ ചെയ്തിട്ടില്ല. എന്റെ എന്തെങ്കിലും പ്രശ്‌നം മെയിന്‍ സ്ട്രീം ന്യൂസ് ചാനലില്‍ ഒന്നും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലെ ഗോസിപ്പ് കോളങ്ങളില്‍ ഒതുങ്ങുന്ന വിഷയങ്ങളെ ഉണ്ടായിട്ടുള്ളൂ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+