Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർ എനിക്ക് ഉമ്മ തന്നു, ഇഷ്ടപ്പെട്ട ക്വാളിറ്റി ഇതാണ്'; തുറന്ന് പറഞ്ഞ് റോബിൻ

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ അഖിൽ മാരാർ മത്സരിക്കാൻ കാരണക്കാരൻ തന്നെ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനായിരുന്നു.നടൻ ഉണ്ണി മുകുന്ദന്റെ സിനിമയുമായി ബന്ധപ്പെട്ട വിവാദവും തുടർന്നുള്ള ചാനൽ ചർച്ചകളും ഇരുവരും തമ്മിൽ കൊമ്പ് കോർക്കാൻ കാരണമാവുകയായിരുന്നു. റോബിൻ ഒന്നുമല്ലെന്ന് തെളിയിക്കാൻ താൻ ബിഗ് ബോസിലേക്ക് പോകുമെന്ന് അഖിൽ പ്രഖ്യാപിച്ചു. ഒടുക്കം സീസൺ 5 കിരീടവും അഖിൽ നേടി.

എന്നാൽ തനിക്ക് ഒരിക്കലും അഖിലിനോട് വ്യക്തി വിരോധം ഇല്ലെന്ന് പറയുകയാണ് ഇപ്പോൾ റോബിൻ. മാത്രമല്ല അഖിൽ മാരാർ ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോൾ അഖിലിനെ താൻ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും റോബിൻ പറഞ്ഞു. മൈൽസ്റ്റോൺ മെയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

Akhil Marar

'എനിക്ക് അഖിലിനെ വിളിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ വിളിച്ചത്. വ്യക്തി വിരോധമൊന്നും ഞാൻ കാണിച്ചിട്ടില്ല.അഖിലിൽ എനിക്ക് ഇഷ്ടപ്പെട്ട കാര്യം സ്വന്തമായി കഷ്ടപ്പെട്ട് വന്നയാളാണ്. പടിപടിയായി ജീവിതത്തിൽ വന്നൊരാളാണ്. അതെനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. കാരണം ഞാനും അങ്ങനെ കഷ്ടപ്പെട്ട് മുന്നേറാൻ ആഗ്രഹിക്കുന്ന ആളാണ്. ആ കാര്യത്തിന് എനിക്ക് ബഹുമാനം ഉണ്ട്.

മുൻപ് എനിക്കെതിരെ ഡീഗ്രേഡിംഗ് ഉണ്ടായ സമയത്ത് റോബിനെ ഡീഗ്രേഡ് ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഞാൻ അത് ചെയ്യില്ലെന്നും പറഞ്ഞതായി അഖിൽ മാരാർ എന്നോട് ബിഗ് ബോസിൽ വെച്ച് പറഞ്ഞിട്ടുണ്ട്.അങ്ങേർക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണ്. അത് ചെയ്യാതിരുന്നത് അഖിൽ മാരാരുടെ ക്വാളിറ്റിയാണ്. ബിഗ് ബോസിൽ ഞങ്ങളുടെ പല സംഭാഷണങ്ങളും പുറത്തുവന്നിട്ടില്ല.

ഞങ്ങളുടെ പേര് പറഞ്ഞ് പലരും പുറത്ത് തല്ല് കൂടുന്നുണ്ട്. അതിന്റെ ആവശ്യമില്ല. പുള്ളിക്കാരനും കഷ്ടപ്പെട്ട് കാര്യങ്ങളുമായി മുന്നോട്ട് പോകുന്നയാളാണ്. ഞാൻ എൻറെ കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഞാൻ ബിഗ് ബോസിൽ പോയി കണ്ട അഖിൽ മാരാർ തീർത്തും വ്യത്യസ്തനായ ആളായിരുന്നു.പുള്ളിക്കാരൻ എനിക്ക് ഉമ്മ തന്നു. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടം ഒരു അണ്ടർസ്റ്റാന്റിംഗ് ഉണ്ടായിരുന്നു. പുള്ളിക്ക് ഒരുപാട് പോസിറ്റീവ്സും നെഗറ്റീവ്സും ഉണ്ട്. ഞാനും അതുപോലെ തന്നെയാണ്. പോസിറ്റീവ്സ് മാത്രം എടുക്കുക', റോബിൻ പറഞ്ഞു.

അതേസമയം ഇരുവരുടേയും ഫൈൻ ഫൈറ്റിന് കാരണക്കാരൻ അഖിൽ മാരാർ തന്നെയാണെന്നായിരുന്നു റോബിന്റെ ഭാവി വധു ആരതി പൊടി പ്രതികരിച്ചത്.
'ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് റോബിനെ കുറിച്ച് ഇങ്ങോട്ട് വന്ന് ആള് പറഞ്ഞതാണ് വിവാദത്തിന് കാരണമായത്. അതെനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടിട്ടില്ല. പക്ഷേ കഴിഞ്ഞത് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഏറ്റവും നന്നായി ഗെയിം കളിച്ചത് അഖിൽ മാരാർ തന്നെയായിരുന്നു', ആരതി പൊടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+