Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്സി ചേട്ടാ ഈ ഒരു അവസരം ഒരുക്കിതന്നതിന് നന്ദി': പഴയ തട്ടകത്തിലേക്ക് ശാലിനിയുടെ തിരിച്ച് വരവ്

വർഷങ്ങൾക്ക് ശേഷം അവതാരക വേഷത്തിലേക്ക് തിരിച്ചെത്തി ബിഗ് ബോസ് മലയാളം സീസണ്‍ 4 താരമായ ശാലിനി നായർ. നേരത്തെ അവതാരകയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ശാലിനി ബിഗ് ബോസിലേക്ക് എത്തുന്നത്. എന്നാല്‍ കൊറോണ അടക്കമുള്ള പല കാരണങ്ങളാല്‍ താരത്തിന് വേദിയിലേക്ക് തിരികെയെത്താന്‍ സാധിച്ചില്ല. എന്നാല്‍ ഇപ്പോഴിതാ വീണ്ടും അവതാരക വേഷം അണിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ശാലിനി.

നിറയെ പ്രതിസന്ധികളുണ്ടായിരുന്നെങ്കിലും ജാസി ഗിഫ്റ്റ് അടക്കമുള്ള പലരുടേയും പിന്തുണയാണ് തനിക്ക് ഇത്തരമൊരു അവസരം ഒരുക്കിയതെന്നും ശാലിനി ഫേസ്ബുക്കില്‍ കുറിക്കുന്നു. താരത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

 shalini-bigg-boss

വർഷങ്ങൾക്ക് ശേഷം അവസരം കിട്ടിയ വേദിയിൽ അവതാരകയാവൻ കാത്തിരുന്ന എനിക്ക് സർപ്രൈസ് തന്നുകൊണ്ട് ചുമയും ത്രോട്ട് ഇൻഫെക്ഷനും. ചുമ തുടങ്ങി മൂന്നാം ദിവസം ശബ്ദമടഞ്ഞു, പ്രോഗ്രാമിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തന്ന അവസരം കൈ വിട്ടു കളയാൻ മനസ്സനുവദിച്ചില്ല. രണ്ടും കല്പിച്ച് തിരുവനന്തപുരത്തേക്ക്.

മണിക്കൂറുകൾ നീണ്ട എസി കമ്പാർട്മെന്റിലെ യാത്രകൂടി ആയപ്പോൾ ശുഭം. ചെന്നിറങ്ങി അടുത്ത ദിവസം രാവിലെ ഹോട്ടൽ മുറിയിൽ ടാബ്ലറ്റുകൾക്ക് പുറമെ ശബ്ദം തിരിച്ചു കിട്ടാനുള്ള പച്ചമരുന്ന് പ്രയോഗം. ഒന്നും ഫലം കാണാതെ രണ്ടും കല്പിച്ച് ജാസ്സി ചേട്ടനെ വിളിച്ചു, " ചേട്ടാ ശബ്ദം മാറിയിരിക്കുന്നു. ഒരുപാടാഗ്രഹിച്ചാണ് വന്നത് പക്ഷേ ഇങ്ങനെ ആയിപോയി എന്ത് ചെയ്യണം?".

ഒട്ടും ആലോചിച്ചു നിൽക്കാതെ ജാസ്സി ചേട്ടൻ പറഞ്ഞു "Its k shalini.. പാട്ടു പാടാനല്ലല്ലോ,, നമുക്ക് മൂന്ന് സ്ഥലങ്ങളിൽ മാത്രം എൻട്രി മതി,, you can do it" ആ വാക്കുകളിൽ വീണ്ടും ഞാൻ വേദിയിലെത്തി. പ്രോഗ്രാമിന് തൊട്ടടുത്ത നിമിഷം വരെയും കൂടെ നിന്ന മറ്റു ടീം മെമ്പേഴ്സും സജിന്‍ ജയരാജ് ബ്രോയും, ജാസ്സി ഗിഫ്റ്റ് മ്യൂസിക്കൽ നൈറ്റിന്റെ മാന്ത്രികതയും ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മറ്റൊരു അനുഭവത്തിലേക്ക് എന്നെ എത്തിക്കുകയായിരുന്നു. നിറഞ്ഞ സദസ്സിന് മുൻപിൽ ഒരിക്കൽക്കൂടി നിൽക്കുവാൻ അവസരം ഒരുക്കിത്തന്നതിന് പ്രിയപ്പെട്ട ജാസ്സി ചേട്ടാ, നന്ദി-താരം കുറിപ്പ് അവസാനിപ്പിക്കുന്നു.

അതേസമയം, എന്നും എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഇടം സ്റ്റേജാണെന്ന് നേരത്തെ വണ്‍ഇന്ത്യ മലയാളത്തോടും ശാലിനി പറഞ്ഞിരുന്നു. മുഖപരിചയം പോലും ഇല്ലാത്ത നിരവധി ആളുകളുമായി ഒരോ ദിവസവും സംസാരിക്കുക, അവരെ എന്റർടെയിന്‍ ചെയ്യുക എന്നിവയൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. വീഡിയോ ജോക്കിയായായും എംസിയായും നിന്ന കാലത്തെ വേദികള്‍ എനിക്ക് എന്നും ഒരു ഹരം തന്നെയാണെന്നും താരം പറഞ്ഞു.

ബിഗ് ബോസിന് ശേഷവും എനിക്ക് അവസരം ലഭിക്കാത്ത സാഹചര്യമുണ്ടായി. ബിഗ് ബോസിലൊക്കെ പോയി താരമായതോടെ പ്രതിഫലം വലിയ രീതിയില്‍ ഉയർന്ന് കാണുമോ എന്ന് ചിന്തയിലായിരുന്നു പലരും വിളിക്കാതിരുന്നത്. എന്നാല്‍ അതിനെയൊക്കെ മാറ്റി നിർത്തി ഈ ഓണക്കാലത്ത് ഞാന്‍ അവതരണ മേഖലയിലേക്ക് എന്റെ റീ എന്‍ട്രി നടത്തുകയാണ്. കൊച്ചിന്‍ കാലാഭവനും ജാസി ഗിഫ്റ്റുമാണ് വീണ്ടും വേദിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നത്. അതാണ് ഇത്തവണത്തെ പ്രധാന ഓണ വിശേഷമെന്നുമായിരുന്നു താരം വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+