ആ തല്ലിന്റെ വേദന സിജോയില്‍ നിന്ന് പോകില്ലെന്ന്: റോക്കി മോങ്ങിയത് പോലെ മോങ്ങിയില്ലെന്ന് മറുപടിയും
സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന് ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ആദ്യമായി ഒരു താരം പുറത്തായിരിക്കുകയാണ്. സിജോയുടെ മുഖത്ത് ഇടിച്ചതിന് അസി റോക്കിയാണ് വീടിന് പുറത്തേക്ക് പോകേണ്ടി വന്നിരിക്കുന്നത്. ശാരീരിക ഉപദ്രവം എന്ന തെറ്റിന് നേരത്തേയും മലയാളം ബിഗ് ബോസില്‍ നിന്നും പുറത്ത് പോകേണ്ടി വന്നിരുന്നുവെങ്കിലും സഹമത്സരാർത്ഥിക്ക് കാര്യമായ രീതിയില്‍ പരിക്ക് പറ്റുന്ന രീതിയിലുള്ള മർദ്ദനം ഉണ്ടാകുന്നത് ഇത് ആദ്യമായാണ്.
റോക്കിയില്‍ നിന്നും നേരിടേണ്ടി വന്ന ആക്രമണം ഭാവിയില്‍ ഒരു പക്ഷെ സിജോയ്ക്ക് എതിരായി മറ്റ് മത്സരാർത്ഥികള്‍ ഉപയോഗിച്ചേക്കാമെന്നാണ് ബിഗ് ബോസ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. റിയാസിനെ പിടിച്ചു തള്ളി മാറ്റിയത് പ്പോലെ അല്ല ഇത്, നല്ല ഊക്കൻ ഇടി തന്നെ ആണ് കിട്ടിയത്. ഇത് ആരേലും ഒരു ഗെയിം ആക്കി സിജോയെ ചൊറിയുമോ എന്ന് വരുന്ന ദിവസങ്ങളിൽ അറിയാമെന്നും കുറിപ്പിലൂടെ പ്രേക്ഷകന്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

റോക്കി പുറത്ത് പോയെങ്കിലും, ഈ 15 ദിവസം കോണ്ടു തന്നെ അത്യാവശ്യം ഫാൻസിനെ അയാൾ നേടിയെടുത്തിട്ടുണ്ട്. ബാക്കി അവശേഷിക്കുന്നവരിൽ കപ്പ് അടിക്കാൻ ( ഈ സാഹചര്യത്തിൽ ) സാധ്യത കൂടുതൽ സിജോയ്ക്ക് ആണ്. ഇനി വരാൻ പോകുന്ന ദിവസങ്ങളിൽ റോക്കിയിൽ നിന്നും സിജോ തല്ലു വാങ്ങിയേ എന്ന് പറഞ്ഞു ഹൗസിന്റെ ഉള്ളിൽ ഉള്ളവർ തന്നെ സിജോയെ കൂടുതൽ ട്രിഗ്ഗർ ചെയ്യാൻ സാധ്യത ഉണ്ട്. സിജോ മാനസികമായി തളരുമോ ഇല്ലയോ എന്നത് കണ്ടറിയണം.
റിയാസിനെ പിടിച്ചു തള്ളി മാറ്റിയത് പ്പോലെ അല്ല ഇത്, നല്ല ഊക്കൻ ഇടി തന്നെ ആണ് കിട്ടിയത്. ഇത് ആരേലും ഒരു ഗെയിം ആക്കി സിജോയെ ചൊറിയുമോ എന്ന് വരുന്ന ദിവസങ്ങളിൽ അറിയാം. ഇപ്പോഴേക്ക്, റോക്കി പുറത്ത് പോയതിൽ സിജോ സന്തോഷിക്കുന്നു എങ്കിലും, ഈ വിഷയം പറഞ്ഞിട്ട് നാളെ സിജോയുടെ ഈഗോ ഹർട്ട് ആവുന്ന രീതിയിൽ പുള്ളിയെ പ്രോവൊക് ചെയ്താൽ എങ്ങനെയാകും സിജോ പ്രതികരിക്കുക എന്നറിയാൻ കാത്തിരിക്കുന്നു.
അത്യാവശ്യം ഈഗോയും തലക്കനവും ഉള്ള ആൾ തന്നെയാണ് സിജോ. സിജോ എല്ലാം അതിജീവിച്ചു കപ്പ് എടുത്താൽ, ഒടുക്കം എല്ലാരും ഒരു കാര്യം പറയും. നേർക്ക് നേർ കളിച്ചു തോൽപിക്കാതെ, ചതിച്ചു റോക്കിയെ പുറത്താക്കിയിട്ടാണ് അവൻ ജയിച്ചത് എന്ന്. റോക്കിയുടെ സപ്പോർട്ട് ഷോ കഴിഞ്ഞാലും തുടർന്ന് പോകാൻ ഈ ഒരു കാര്യം തന്നെ ധാരാളമാണ്.
അല്ലേലും ചതിച്ചു തോൽപിക്കപ്പെട്ടവരോട് സമൂഹത്തിനു ഒരു സിംപതി എപ്പോഴും ഉണ്ടാവും. കർണനോട് അതുണ്ട്. ദുര്യോധനനെ പോലും ചതിച്ചു തന്നേയ്യല്ലേ കൊല്ലുന്നത്. അർജുനൻ ആയി സിജോ അവരോധിക്കപെടുമ്പോഴും മറുവശത്ത് അവന്റെ ലെഗസിക്ക് നിഴലായി റോക്കി എന്ന കർണൻ ഉണ്ടാവും. കാലം സാക്ഷി... ദൈവം സാക്ഷി - കുറിപ്പ് അവസാനിക്കുന്നു.
അതേസമയം, സിജോയെ പിന്തുണച്ചും ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. 'ഇപ്പോൾ സീസൺ 6 ലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായി വിശേഷിപ്പിക്കുന്ന സിജോക്ക് നേരെ എന്ത് ഉടായിപ്പ് കാട്ടിയിട്ടായാലും വേണ്ടിയില്ല സിജോക്ക് സപ്പോർട്ട് കിട്ടരുതെന്നുള്ള പോസ്റ്റ് പോലെ മറ്റു കണ്ടെസ്റ്റ്സിന്റെ പിആർ ടീം അഹോരാത്രം പ്രവർത്തിക്കുകയാണ് ഇന്നത്തെ സംഭാവത്തോടെ. അവരെ സംബന്ധിച്ച് റോക്കി പോയത് വളരെ അധികം സന്തോഷം ആണ്. അതോടൊപ്പം ബോണസ് ആയി സിജോയെ ചവിട്ടി താഴ്ത്താനുള്ള അവസരവും ആയി. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന രീതിയിൽ ഈ പിആർ ടീമുകൾ ആർത്തുല്ലസിക്കുകയാണ്.' ഒരു പ്രേക്ഷകന്‍ കുറിക്കുന്നു.
യഥാർത്ഥത്തില്‍ സിജോ ഒരു പ്യൂർ ഹേർട്ടാണ്. ഇന്ന് ഗെയിമിനപ്പുറം മനുഷ്യനായി നിന്നുകൊണ്ട് റോക്കിയോട് ക്ഷമിച്ചു. മാത്രമല്ല റോക്കിയെ പോലെ പട്ടി മോങ്ങണപോലെ മോങ്ങിയും ഇല്ല. എല്ലാത്തിലും ഉപരി ബിബോസ്സേ ഫിസിക്കൽ അസ്സാൾട് എന്ന് പറഞ്ഞ് കഴിഞ്ഞ തവണ ജുനൈസ് കളിച്ചപോലെ ഉള്ള പൊറോട്ടു നാടകവും എടുത്തില്ല.
ഇപ്പോ ഹൌസ്മേറ്റ്സിൽ പകുതിപേർ സിജോയെ ഒതുക്കാനുള്ള കളികൾ തുടങ്ങിയിട്ടുണ്ട്. അങ്ങനെയുള്ള ചീപ്പ് ഗെയിം ആണ് ഇനി വരാൻ പോകുന്നതെങ്കിൽ സിജോയെ സപ്പോർട്ട് ചെയ്യാൻ പ്രേക്ഷകർ തീരുമാനിക്കും. ഇപ്പോഴും പിആർ ടീംസ് അല്ലാതെ നോർമൽ ഓഡിയൻസ് വോട്ടിങിനു വേണ്ടി എഫോർട്ട് എടുത്തില്ല എന്നോർത്തോളൂ. ഇനി ആണ് റിയൽ സപ്പോർട്ട് അല്ലേൽ ഭൂരിപക്ഷം ആർക്ക് വരുമെന്ന് നമുക്ക് പ്രെഡിക്റ്റ് ചെയ്യാൻ പറ്റുകയെന്നും സിജോയെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications