Get Updates
Get notified of breaking news, exclusive insights, and must-see stories!

'മിഥുന് കൂടുതല്‍ ആരാധകർ ചൈനയിലും പാകിസ്താനിലും: അവർക്ക് സാധിക്കാത്തത് അല്ലേ അവന്‍ ചെയ്തത്': അഖില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് ആയതിന് പിന്നാലെ ഷോയ്ക്ക് അകത്തും പുറത്തുമുള്ള വിശേഷങ്ങളുമായി അഭിമുഖങ്ങളില്‍ നിറയുകയാണ് അഖില്‍ മാരാർ. ബിഗ് ബോസില്‍ താന്‍ സ്വീകരിച്ച പല വിവാദ വിഷയങ്ങളില്‍ അടക്കമുള്ള നിലപാടുകളും മറ്റും ഈ അഭിമുഖങ്ങളിലൂടെ അദ്ദേഹം കൂടുതല്‍ വിശദീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി തന്റെ സഹമത്സരാർത്ഥികളെ മറ്റ് ചില കഥാപാത്രങ്ങളും വ്യക്തികളുമായി രസകരമായി ഉപമിക്കുകയാണ് അഖില്‍ മാരാർ.

വെറൈറ്റി മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലെ ടാസ്കിന്റെ ഭാഗമായിട്ടാണ് അഖിലിന്റെ ഈ താരതമ്യം. അവതാരക ഓരോ താരത്തിന്റേയും പേര് പറയുമ്പോള്‍ തമാശ രൂപേണ അവരെ ഓരോ സിനിമ കഥാപാത്രങ്ങളും വ്യക്തികളുമായി ഉപമിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ്.

 akhilmarar

റെനീഷ റഹ്മാനെക്കുറിച്ചുള്ള ചോദ്യത്തിന് ബിഗ് ബോസില്‍ തന്നെ പലരും വിശേഷിപ്പിച്ച 'ലേഡി ഗുണ്ട' എന്ന് തന്നെയാണ് അഖില്‍ മാരാറും പറയുന്നത്. അതോടൊപ്പം നല്ലൊരു 'ഉപദേശി' കൂടിയാണ്. ഒരു ടാസ്കിന് ഇടയില്‍ ശോഭയുടെ കൊങ്ങക്ക് പിടിക്കുകുയം ഇടിക്കുകയുമൊക്കെ ചെയ്തിട്ട്, ബസർ അടിച്ചതിന് ശേഷം എനിക്ക് ചവിട്ട് തന്നിട്ട് എന്നോട് വന്നിട്ട് ഒരു ഉപദേശിയെപ്പോലെ പറയുകയാണ് 'അഖിലേട്ടാ... ഒരു മനുഷ്യനെ ഉപദ്രവിക്കല്ലേ പാപമാണ്. നമുക്ക് എന്തെങ്കിലും പറ്റിപ്പോയാല്‍ അഖിലേട്ടന്‍ ആജീവനാന്ത കാലം ദുഖിക്കും' - എന്നാണെന്ന് ഒരു ഉപദേശിയുടെ സ്വരത്തില്‍ അഖില്‍ പറയുന്നു.

ഈ സംഭവം കഴിഞ്ഞ് പിന്നീട് ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ വീഡിയോ കാണിച്ചപ്പോഴാണ് റെനീഷ മറ്റുള്ളവർക്കിട്ട് വെച്ച് പെരുക്കുന്നത് കാണുന്നത്. ഇത് ഒന്നല്ല, പലതവണ സംഭവിച്ച കാര്യമാണ്. ഇവള്‍ എന്തെങ്കിലും ചെയ്തിട്ട് വേറെ ആളെ ഉപദേശിക്കും. ഇതൊക്കെ പറഞ്ഞ് ഞങ്ങള്‍ പല തവണ കളിയാക്കിയിട്ടുണ്ട്. പുറത്ത് ഇറങ്ങിയാല്‍ ക്വട്ടേഷന്‍ എടുക്കുന്നത് എത്ര രൂപയ്ക്കാണെന്ന് അറിയിക്കണമെന്നൊക്കെ പറയുമായിരുന്നെന്നും അഖില്‍ വ്യക്തമാക്കുന്നു.

 junasvp-

ജുനൈസ് കുഞ്ഞിക്കൂനനിലെ വാസു അണ്ണനാണ്. ബിഗ് ബോസിന് അകത്ത് വെച്ച് തന്നെ ഞങ്ങള്‍ ഇത് പറയുമായിരുന്നു. അതാണ് പുറത്ത് ട്രോള്‍ ആയി മാറിയത്. മുടി വെട്ടിക്കൊടുത്ത് ആദ്യം ഞങ്ങള്‍ അവനെ ഫ്രണ്ട്സിലെ അരവിന്ദനാക്കി. അങ്ങനെ പല താരങ്ങളോടുമായി ഉപമിച്ച് ജുനൈസിനെ ട്രോളിയിട്ടുണ്ട്. ജുനൈസിനെയാണ് ഞങ്ങള്‍ ഇങ്ങനെ പലവിധ കഥാപാത്രങ്ങളായി ഉപമിച്ചിരിക്കുന്നത്

മിഥുന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ 'അവനിപ്പോള്‍ ഏതോ ഗ്രഹത്തിലല്ലേ.. നാട്ടില്‍ വന്നോ'- എന്നും ചിരിച്ചുകൊണ്ട് അഖില്‍ ചോദിച്ചു. ഇവന്‍ ഇതെല്ലാം എന്നോട് വന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തിരിച്ച് പറഞ്ഞത് ഞാന്‍ ബഹിരാകാശത്താണെങ്കില്‍ നീ ഏതോ ഗ്രഹത്തിലൊക്കെയാണെന്നാണ്. തിരിച്ച് ഇന്ത്യയിലേക്ക് ഒന്നും ഇറങ്ങാന്‍ സാധിക്കില്ല. വേറെ ഏതെങ്കിലും രാജ്യത്ത് ഇറങ്ങേണ്ടി വരുമെന്നും ചിരിച്ചുകൊണ്ട് അഖില്‍ പറയുന്നു.

 aniyan-midhun

ഇവന്‍ രാജമൌലിയേക്കാള്‍ മിടുക്കനാണ്. നിന്ന നില്‍പ്പില്‍ ഈ കഥയുണ്ടാക്കി കളഞ്ഞില്ലേ. സ്ക്രിപ്റ്റ് റൈറ്ററായി അവനെ കൂടെ കൂട്ടിയാല്‍ തന്നെ ആ പടം എനിക്ക് ചെയ്യാന്‍ സാധിക്കില്ല. ഹെവി ബഡ്ജറ്റാണ്. നീ കാരണം ചൈനയിലും പാകിസ്ഥാനിലും ഉള്ളവർ ഇരുന്ന് ബിഗ് ബോസ് കാണുകയാണെന്ന് ഞാന്‍ അവനോട് പറയും. ഇന്ത്യന്‍ ആർമിയെ തകർക്കാന്‍ അവർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. അപ്പോഴാണ് ഇങ്ങനെ ഒരുത്തന്‍ പോയി തകർത്തെന്ന് അറിയുന്നത്. അതുകൊണ്ട് തന്നെ ഇവന്റെ ആരാധകർ മൊത്തം ചൈനലിയും പാകിസ്താനിലുമാണ്. ഇതൊക്കെ ചുമ്മാ കളിയാക്കാന്‍ പറയുന്നതാണെന്നും അഖില്‍ വ്യക്തമാക്കുന്നു.

യഥാർത്ഥത്തില്‍ ഭയങ്കര പാവമായിട്ടുള്ള നിഷ്കളങ്കനാണ് മിഥുന്‍. സാധാരണക്കാരനാണ്. ബിഗ് ബോസ് എന്താണ് എന്നൊന്നും അവന് അതിന് അകത്ത് നിന്നപ്പോള്‍ മനസ്സിലായിരുന്നില്ല. ഇപ്പോഴാണ് എല്ലാ വ്യക്തമായത്. എനിക്ക് മിഥുനെ വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് അവനെ ആരും വിഷമിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ലാത്തതെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+