Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാര്യയ്ക്ക് അത് മനസിലാക്കാനുള്ള ബോധമില്ല;ലക്ഷ്മിക്ക് കൊടുക്കാനുള്ള ഉപദേശം ഇതാണ്'; അഖിൽ മാരാർ

കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയായ അഖിൽ മാരാർ പലപ്പോഴും തന്റെ ജീവിതത്തിലെ പല സംഭവങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റേത് പ്രണയവിവാഹമായിരുന്നുവെന്നും പല പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ ജീവിതത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഖിൽ. 'മൈൽസ്റ്റോൺ മേയ്ക്കേഴ്സിന്' നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'തന്റെ ഭാര്യ മിഥുനത്തിലെ ഊർവശിയാണ്. വിവാഹം കഴിഞ്ഞ് വരുമ്പോൾ ഇവർക്ക് പല സ്വപ്നങ്ങളും കാണുമല്ലോ, സ്വപ്നലോകത്തായിരിക്കുമല്ലോ ഇവർ. റിയാലിറ്റി എന്നതുണ്ടല്ലോ. ചില കുടുംബത്തിൽ പുരുഷൻമാരായിരിക്കും കൂടുതൽ ഉത്തരവാദിത്തം കാണിക്കുന്നവർ. എല്ലായിടത്തും അങ്ങനെ ആകണമെന്നില്ല.സ്ത്രീയും പുരുഷനും ഒരുപോലെ കുടുംബം നോക്കുന്നവരും കാണും.

akhil-laskhmi2

ഞാൻ വെളിയിൽ വലിയ പ്രശ്നങ്ങളുമായി നിൽക്കുന്നു, ഒപ്പം നിൽക്കുന്നവർ ഞാൻ നശിച്ച് കാണണമെന്ന് പരിഹസിക്കുന്നു, രാഷ്ട്രീയത്തിൽ നിന്നും നമ്മളെ പുകയ്ക്കാൻ ചിലർ നിൽക്കുന്നു. ഇത്തരമൊരു വല്ലാത്ത അവസ്ഥയിലായിരിക്കും നമ്മൾ വീട്ടിൽ വരുന്നത്. എന്നാൽ വീട്ടിൽ വരുമ്പോൾ ഇവരുടെ മനസ് മനസിലാക്കി നമ്മൾ പെരുമാറണം. പുറത്ത് എന്താണ് നടക്കുന്നത് റിയാലിറ്റി എന്താണെന്നും ഇവർക്ക് മനസിലാകില്ല. അപ്പോൾ ഞാൻ ഒരിക്കൽ മിഥുനത്തിലെ ക്ലൈമാക്സ് സീൻ അവൾക്ക് അയച്ച് കൊടുത്തിരുന്നു.

വീട്ടിൽ വന്നാൽ ഞാൻ പുറത്തെ കാര്യങ്ങളൊക്കെ മറക്കും. പുറത്തെ കാര്യങ്ങൾ മനസിലാക്കാനുള്ള ബോധമുള്ള ഭാര്യയാണെങ്കിൽ ഞാൻ പറയും. പക്ഷേ ഇവൾക്ക് അത് മനസിലാക്കാനുള്ള ബോധമില്ല. ബോധമില്ലായ്മയുണ്ട്. വിഷയങ്ങളെ കുറിച്ചൊരു ബോധമുണ്ടാവണം. പുറത്ത് എന്തുണ്ടായാലും അണ്ണൻ നോക്കിക്കോളം എന്നാണ്. ഞാൻ റൊമാന്റിക്ക് അല്ല. വീടിനകത്ത് ഞങ്ങൾ ഹാപ്പിയാണ്. അതിന് കംഫേർട്ടാകുന്ന വീടൊരുക്കുകയെന്നതാണ് ലക്ഷ്യം. ഇത്രയും നാളും വാടക വീടായിരുന്നു. ഇവരുടെ വീട്ടിൽ ചെല്ലുമ്പോൾ ഞാൻ കംഫേർട്ട് അല്ല ഇപ്പോൾ.

ലക്ഷ്മിക്ക് കൊടുക്കാനുള്ള ഉപദേശം നീ ഇതുപോലെ തന്നെ മന്ദബുദ്ധിത്തരവുമായി മുന്നോട്ട് പോയിക്കോളൂ, ഞാൻ എന്ത് പറഞ്ഞാലും കണ്ണടച്ച് വിശ്വസുക്കൂവെന്നാണ്. ബിഗ് ബോസ് ജയിച്ച് വന്നപ്പോൾ മക്കൾ പറഞ്ഞത് നീ എന്തുവാടി ഇത്രയും നേരമായിട്ട് വരാഞ്ഞത് എന്നാണ്. ഞാൻ രണ്ടൂസം കഴിഞ്ഞിട്ടാണ് ഞാൻ വീട്ടിലെത്തിയത്. നമ്മുക്ക് വിഷമം ആകുമെന്ന് നിങ്ങൾക്ക് അറിഞ്ഞൂടായിരുന്നോടി എന്നൊക്കെ ചോദിച്ചു.

കല്യാണ ദിവസം എന്നെ സംബന്ധിച്ച് തലവേദനയായിരുന്നു. എന്റെ വീട്ടിൽ നിന്നും ഇവളുടെ വീട്ടിൽ നിന്നും പിന്തുണ ഇല്ല. വിവാഹ ദിവസം ഇവളുടെ വീട്ടിലെത്തിയപ്പോൾ എന്നെ സ്വീകരിക്കാൻ പോലും ആരും വന്നില്ല. വിവാഹം കഴിഞ്ഞ് എന്റെ വീട്ടിൽ ചെന്ന് അടിയും വഴക്കുമായി നാലിന്റെ അന്ന് ഇവളുടെ വീട്ടിൽ പോയി. പിന്നെ എങ്ങും കേറാൻ ഗതിയില്ലാതായപ്പോൾ എറണാകുളത്തേക്ക് പോയി (ചിരിച്ച് കൊണ്ട് പോയി). വിവാഹ വാർഷിക ഓർമകളൊന്നുമില്ല.

മാതാപിതാക്കളായപ്പോൾ പ്രത്യേകിച്ച് എനിക്കൊന്നും തോന്നിയില്ല. പക്ഷേ ഭാര്യ നല്ല സന്തോഷവതിയായിരുന്നു. 5 മക്കൾ വേണമെന്നാണ് ഇവൾ പറയുന്നത്. ജീവിത്തതിൽ അങ്ങനെ വലിയ എക്സൈറ്റ്മെന്റൊന്നും തോന്നിയിട്ടില്ല.
സിനിമ തന്നെയാണ് എന്റെ മേഖല. ഒരുപാട് പടമല്ല, രണ്ടോ മൂന്നോ പ്രൊജക്ട് നല്ല രീതിയിൽ ചെയ്യുകയെന്നതാണ്', അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+