Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദ്യ ആഴ്ച തന്നെ പുകയ്ക്കണം' എന്നായിരുന്നു പറഞ്ഞത്: അതോടെ എനിക്കും വാശിയായി: അഖില്‍ മാരാർ പറയുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്താനുണ്ടായ സാഹചര്യം വ്യക്തമാക്കി സീസണ്‍ 5 ജേതാവ് അഖില്‍ മാരാർ. ബിഗ് ബോസിനെ കുറിച്ച് കൃത്യമായ അറിവില്ലാത്ത സമയത്ത് ചില പ്രസ്താവനകള്‍ നടത്തേണ്ടി വന്നുവെങ്കിലും ആ ഷോയില്‍ പോയതിന് ശേഷമാണ് പരിപാടിയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലായതെന്നും അഖില്‍ മാരാർ പറയുന്നു. മൂവി വേള്‍ഡ് മീഡിയയെന്ന യൂട്യൂബ് ചാനല്‍ സംഘടിപ്പിച്ച 'മാരാർ ഷോ'യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ആളുകള്‍ പുറത്ത് കാണിച്ച പ്രത്യേക പ്രവർത്തനങ്ങളിലൂടെയും മറ്റുമായിരുന്നു ഞാന്‍ ബിഗ് ബോസിനെ അറിഞ്ഞിരുന്നത്. സ്ഥിരം ടിവി പ്രേക്ഷകനായിട്ടുള്ള ഒരു വ്യക്തിയല്ല ഞാന്‍. ബിഗ് ബോസും കാണാറുണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയിലെ ഈ ബഹളമൊക്കെ കണ്ടപ്പോഴാണ് ഈ ഷോയില്‍ പോയി എന്തെങ്കിലുമൊക്കെ കാണിച്ച് ശ്രദ്ധ പറ്റുന്ന പരിപാടിയാണെന്ന് തെറ്റിദ്ധരിച്ചതെന്നും അഖില്‍ മാരാർ പറയുന്നു.

 akhilmarar

മുന്‍ ബിഗ് ബോസ് താരവുമായുള്ള പ്രശ്നം

ഇതിനിടയിലാണ് മുന്‍ ബിഗ് ബോസ് താരവുമായി ഒരു വിഷയമുണ്ടാവുന്നത്. ഇതിന് ശേഷമാണ് സീസണ്‍ ഫൈവിന്റെ സാധ്യതാ ലിസ്റ്റില്‍ എന്റെ പേരും കയറി വരുന്നത്. അന്ന് എന്നെ ബിഗ് ബോസിലേക്ക് വിളിച്ചിട്ടൊന്നുമില്ല. ഇതിനിടിയലാണ് ഞാന്‍ അറിയാതെ എന്റെ സുഹൃത്ത് ഹരീഷ് അവന്റെ ഏഷ്യാനെറ്റിലുള്ള സുഹൃത്തിനെ വിളിച്ച് ബിഗ് ബോസ് ഓഡീഷനൊക്കെ കഴിഞ്ഞോ എന്ന് ചോദിക്കുന്നത്.

എനിക്ക് ബിഗ് ബോസിലേക്ക് പോവാന്‍ താല്‍പര്യമുണ്ടെന്ന രീതിയില്‍ അവന്‍ ഏഷ്യാനെറ്റില്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് അവന്‍ പിന്നീടാണ് പറയുന്നത്. ഇതേസമയം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം എനിക്കെതിരെ രംഗത്ത് വന്ന് കഴിഞ്ഞിരുന്നു. 'ഇവന്‍ കയറി കഴിഞ്ഞാല്‍ ആദ്യ ആഴ്ച തന്നെ പുകയ്ക്കണം.. മാടയാണ്... കോടയാണ്' എന്നൊക്കെ പറഞ്ഞ് തെറിയോട് തെറി. അങ്ങനെ എനിക്കും വാശിയായി. നമ്മള്‍ ആരാണെന്ന് കാണിച്ച് കൊടുക്കണമല്ലോയെന്നും അഖില്‍ മാരാർ ചോദിക്കുന്നു.

കയറണം എന്ന ചിന്ത എനിക്ക് വരുമ്പോഴേക്കും ഓഡീഷനൊക്കെ പൂർത്തായിക്കിയിരുന്നു. എന്നെ അതില്‍ കയറ്റത്തില്ല, അതിനുള്ള പണി ഞങ്ങള്‍ക്ക് അറിയാം, ആര് വരണമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നൊക്കെയുള്ള ചർച്ചകളും സജീവമായി. ഇതോടെ എനിക്ക് കൂടുതല്‍ വാശിയായി. എനിക്കെതിരെ ആളുകള്‍ എതിർപ്പുമായി വന്നാല്‍ അതിനോട് ഫൈറ്റ് ചെയ്ത് നില്‍ക്കുന്നതാണ് എനിക്കൊരു ത്രില്‍. അങ്ങനെയാണ് ബിഗ് ബോസിലേക്ക് കയറുന്നത്.

അകത്ത് കയറിപ്പോള്‍ ഞെട്ടിപ്പോയി

കയറി അകത്തോട് ചെല്ലുമ്പോഴാണ് ഞാന്‍ ഞെട്ടിപ്പോവുന്നത്. എന്റമോള്‍ ഷൈന്‍ എന്ന് പറയുന്ന ലോകോത്തര കമ്പനിയാണ് ഈ പരിപാടി നടത്തുന്നതെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. പണ്ട് സൂര്യ ടീവിയില്‍ മലയാളി ഹൌസ് എന്നൊരു പരിപാടിയുണ്ടായിരുന്നല്ലോ. രാഹുല്‍ ഈശ്വർ, ജിഎസ് പ്രദീപ് തുടങ്ങിയവരൊക്കെ ഈ പരിപാടിയിലേക്ക് പോവുകയും പിന്നീട് പ്രദീപേട്ടനെപ്പോലെയുള്ള ഒരാള്‍ക്ക് ചില നെഗറ്റീവ്സ് ഒക്കെ വരികയും ചെയ്തു. ബിഗ് ബോസും അങ്ങനെയൊക്കെയുള്ള ഒരു പരിപാടി എന്നതായിരുന്നു എന്റെ ധാരണ.

ബിഗ് ബോസില്‍ ചെന്നതിന് ശേഷമാണ് ആ പരിപാടിയുടെ മഹത്വം അറിയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണിത്. എങ്ങനെയാണ് ഇവർ ഈ പരിപാടി നടത്തിക്കൊണ്ട് പോവുന്നതെന്നായിരുന്നു ഞാന്‍ അവിടെ ചെന്ന് ആലോചിച്ചത്. അതൊരു മഹാത്ഭുതമാണെന്ന് എനിക്ക് മനസ്സിലായി. ഒരു മനുഷ്യന്റെ വികാരങ്ങളെ ഏതൊക്കെ തലത്തിലേക്ക് കൊണ്ടുപോവുമോ അതിലേക്കൊക്കെ കൊണ്ടുപോവും. അവിടെ പിടിച്ച് നില്‍ക്കാന്‍ കഴിയുന്നവന് എവിടേയും പിടിച്ച് നില്‍ക്കാന്‍ സാധിക്കുമെന്ന് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+