Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പർ താരങ്ങളെ കടത്തിവെട്ടി ലക്ഷങ്ങളുടെ വസ്ത്രത്തിൽ അഖിൽ മാരാർ? എത്രയാണ് ഈ ഷർട്ടിന്റെ വില?

കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 5 വിജയത്തോടെ പൊതുവേദികളിൽ ഏറെ സജീവമാണ് സംവിധായകൻ അഖിൽ മാരാർ. ഉദ്ഘാടന പരിപാടികളിലും ടിവി ഷോകളിലും അഭിമുഖങ്ങളിലുമെല്ലാം അഖിൽ തന്നെയാണ് താരം.

ഈ പരിപാടികളിൽ എല്ലാം തന്നെ അഖിലിനോടൊപ്പം ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം അഖിലിന്റെ വസ്ത്രധാരണമാണ്. ട്രെന്റിംഗ് ലുക്കുള്ള സ്റ്റൈലിഷ് ആയിട്ടുള്ള വസ്ത്രങ്ങൾ ആണ് അഖിൽ ധരിക്കാറുള്ളത്. ഷോ കഴിഞ്ഞിറങ്ങിയപ്പോൾ ഒന്നരലക്ഷം രൂപയ്ക്ക് വസ്ത്രം വാങ്ങിയെന്ന് നേരത്തേ അഖിൽ തുറന്ന് പറഞ്ഞിരുന്നു.

 akhilshirt

മോഡേൺ ലുക്കിലും നാടൻ ലുക്കിലുമെല്ലാം അഖിൽ പ്രത്യേക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ അഖിൽ ഉപയോഗിച്ചൊരു ഷർട്ടാണ് വലിയ ചർച്ചയായി മാറിയിരിക്കുന്നത്. നീലയും വെള്ളയും നിറത്തിലുള്ള ഷർട്ടാണ് താരം. യു എ ഇയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അനിയൊപ്പം ഈ ഷർട്ട് ഇട്ട് നിൽക്കുന്ന ചിത്രം അഖിൽ പങ്കുവെച്ചിരുന്നു. ആ ഫോട്ടോയിൽ പലരുടേയും കണ്ണുടക്കിയത് ഈ ഷർട്ടിലാണ്.

ബ്രാൻഡിനെ കുറിച്ചും ഡിസൈനിനെ കുറിച്ചുമെല്ലാം പലരും ചോദ്യം ഉയർത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ പാരീസിൽ നിന്നുള്ള കസബ്ലാങ്ക എന്ന ബ്രാന്ഡിന്റെതാണ് ഈ ഷർട്ട്. സിൽക്ക് മെറ്റീരിയലിൽ ഗ്രാഫിക് ഡിസൈനിലാണ് ഈ ഷർട്ടുകൾ ഇറങ്ങുന്നത്. ഫുൾ സ്ലീവ് ആണ് ഈ ഷർട്ടുകൾ.

ഇനി ഈ ഷർട്ടിന്റെ വിലയിലേക്ക് വരാം. ഫാർഫെച്ച് എന്ന സൈറ്റിൽ ഈ ഷർട്ടിന് 1,640 ഡോളർ ആണ് വിലയായി കാണിച്ചിരിക്കുന്നത്. അതായത് 1,35,985.77 ഇന്ത്യൻ രൂപ. യാഥാർത്ഥത്തിൽ ഇത്രയും രൂപ കൊടുത്തായിരിക്കുമോ അഖിൽ ഈ ഷർട്ട് സ്വന്തമാക്കിയിരിക്കുക?

സാധാരണ ബ്രാൻഡഡ് വസ്ത്രങ്ങൾ കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്ന വേറെയും ചില വെബ്സൈറ്റുകൾ ഉണ്ട്. Mr Wardrobe Store എന്ന സൈറ്റിൽ ഇതേ ഷർട്ട് 3843 രൂപയ്ക്കാണ് വിൽക്കുന്നത്. അങ്ങനെയെങ്കിൽ ലക്ഷങ്ങൾ മുടക്കി എന്തിന് അഖിൽ ഈ ഷർട്ട് വാങ്ങണം അല്ലേ? എന്തായാലും അഖിലിന്റെ ഷർട്ട് ഇതിനോടകം ഹിറ്റായി കഴിഞ്ഞിട്ടുണ്ട്.

അതേസമയം ഇനി ഉദ്ഘാടന വേദികളൊക്കെ വിട്ട് സിനിമയിൽ ഫോക്കസ് ചെയ്യാനാണ് ഒരുങ്ങുകയാണ് അഖിൽ. ഒക്ടോബറോടെ സിനിമയായിരിക്കും തന്റെ പൂർണ ശ്രദ്ധയെന്ന് അഖിൽ പറഞ്ഞു. സിനിമയിൽ നായകനായകനായടക്കം തനിക്ക് അവസരങ്ങൾ വന്നിട്ടുണ്ടെന്ന് അഖിൽ വെളിപ്പെടുത്തി. തനിക്കും കൂടി യോജിക്കുന്ന വേഷമാണെങ്കിൽ തീർച്ചയായും സിനിമയിലും ഒരു കൈ നോക്കുമെന്നാണ് അഖിൽ തുറന്ന് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+