Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രണയമുണ്ടായിട്ടുണ്ട്, എന്നാല്‍ ഇന്ത്യന്‍ ആര്‍മി കഥ കള്ളം'; പരസ്യമായി മാപ്പ് ചോദിച്ച് അനിയന്‍ മിഥുന്‍

ബിഗ് ബോസിന്റെ ഇത്തവണത്തെ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒന്നാണ് ജിവിത കഥ ടാസ്‌ക്. ജീവിതകഥ പറയവെ അനിയന്‍ മിഥുന്‍ പറഞ്ഞ പ്രണയ കഥയായിരുന്നു ഏറെ ചര്‍ച്ചയായത്. മോഹന്‍ലാല്‍ അടക്കം മിഥുന്‍ പറഞ്ഞ കഥയില്‍ ഇടപെട്ടിരുന്നു. താന്‍ സന എന്ന് പേരുള്ള ആര്‍മി ഓഫീസറുമായി പ്രണയത്തിലായിരുന്നെന്നും പിന്നീട് അവര്‍ വെടിയേറ്റ് മരിച്ചെന്നുമാണ് മിഥുന്‍ പറഞ്ഞത്. എന്നാല്‍ ഈ കഥയുടെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് ലെഫനെന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ വരെ രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ കഥയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് അനിയന്‍ മിഥുന്‍. ഫിനാലെയ്ക്ക് മുന്നോടിയായി സീസണിലെ മുന്‍ മത്സരാര്‍ഥികളുടെ പുനസമാഗമത്തിന്റെ ഭാഗമായി ഹൗസിലേക്ക് മിഥുനും എത്തിയിരുന്നു. അവിടെവച്ചാണ് താന്‍ പറഞ്ഞ കഥയുടെ വാസ്തവം മിഥുന്‍ വിശദീകരിച്ചത്. അനിയന്‍ മിഥുന്റെ വാക്കുകളിലേക്ക്....

aniyan midhun

' പുറത്തെത്തിയപ്പോഴാണ് ഈ പ്രശ്‌നം ഇത്രത്തോളം രൂക്ഷമായെന്ന് അറിഞ്ഞത്. തനിക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായി. എന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും വിഷമിപ്പിച്ചു. സന എന്ന് പറയുന്ന ആ കഥയില്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയുടെ പേര് എടുത്തിട്ടത് വളരെയധികം പ്രശ്‌നമായിരുന്നു. ആ ഒരു പ്രശ്‌നത്തെ തുടര്‍ന്നാണ് അത് ആകെ കത്തിക്കയറിയത്'.

'എന്റെ ജീവിത്തില്‍ ഒരു പ്രണയമുണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ ഇന്ത്യന്‍ ആര്‍മി എന്ന ഒരു ഫോഴ്‌സിന്റെ കാര്യം ഞാന്‍ എടുത്തിട്ടു. അത് ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു. പ്രണയമുണ്ടായിട്ടുണ്ട്. അതില്‍ ഇന്ത്യന്‍ ആര്‍മിയുടെ കാര്യം ഞാന്‍ എടുത്തിട്ടു. അത് ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ആയിരുന്നു. പറയാന്‍ പാടില്ലാത്ത കാര്യം ആയിരുന്നു. അത് അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഞാന്‍ പറഞ്ഞുപോയതാണ്. എല്ലാവരോടും സോറി പറയുന്നു'.

'ഇപ്പോള്‍ വന്നുവന്ന് എന്റെ പ്രാഫഷനെയും ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. വുഷു ഞാന്‍ പഠിച്ചിട്ടില്ലെന്നും വുഷു എനിക്കറിയില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അത് ഞാന്‍ പുറത്ത് പോയി തെളിയിച്ചോളാം. ആദ്യത്തെ കഥയുടെ പേരില്‍ എല്ലാ മലയാളികളോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എല്ലാ പട്ടാളക്കാരോടും ക്ഷമ ചോദിക്കുന്നു'.

'എന്നെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴുണ്ട്. അവരെ എനിക്കൊന്ന് ബോധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞത് അതുകൊണ്ടാണ്. ഞാന്‍ ചെയ്ത ഈ പ്രശ്‌നത്തിന്റെ പേരില്‍ എന്റെ അച്ഛനെയും അമ്മയെയും മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചു. അത് വളരെയധികം മോശമായ കാര്യമാണ്'- മിഥുന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+