Get Updates
Get notified of breaking news, exclusive insights, and must-see stories!

വുഷു ലോകചാമ്പ്യനോ? മറുപടിയുമായി ബിഗ് ബോസ് താരം അനിയൻ മിഥുൻ..'ലാലേട്ടൻ സേവ് ചെയ്തു'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ വിവാദത്തിൽപെട്ട താരമായിരുന്നു അനിയൻ മിഥുൻ. വുഷുവിൽ ലോകചാമ്പ്യൻ ആണെന്നുള്ള മിഥുന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന തരത്തിലുള്ള വിമർശനങ്ങളായിരുന്നു താരത്തിനെതിരെ ഉയർന്നത്. ഇല്ലാത്ത മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചെന്നാണ് താരത്തിന്റെ അവകാശവാദമെന്നും ചിലർ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ചില വുഷു അസോസിയേഷൻ അംഗങ്ങളും മിഥുന്റെ വിജയങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇത്തരം വിവാദങ്ങളിലും വിമർശനങ്ങളോടും പ്രതികരിക്കുകയാണ് മിഥുൻ. താൻ അമച്വർ ഫൈറ്റർ അല്ല മറിച്ച് പ്രൊഫഷണൽ ഫൈറ്റർ ആണണ് അനിയൻ മിഥുൻ പറയുന്നു. 'ഇന്ത്യൻ സിനിമ ഗാലറിക്ക്' നൽകിയ അഭിമുഖത്തിലാണ് മിഥുന്‌റെ പ്രതികരണം, വായിക്കാം

 midhun-

'വുഷു എന്നത് 'ആർട്ട് ഓഫ് വാർ' ആണ്. ബിഗ് ബോസിലേക്ക് പോകുമ്പോൾ ഞാൻ പറഞ്ഞത് വുഷു എന്ന കായിക രൂപത്തെ പ്രശസ്തമാക്കണമെന്നതാണ്. വുഷു എന്നത് മാത്രമല്ല മൊയ്തായ് പോലുള്ള കായിക ഇനങ്ങളൊന്നും ആളുകൾക്ക് അറിയില്ല. അതിനൊക്കെ ഒരു മൂല്യം ഉണ്ടാക്കണം ആളുകൾക്കിടയിൽ എന്നത് മാത്രമായിരുന്നു ആഗ്രഹം. അത് ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല. പക്ഷേ ഞാൻ സന്തോഷവാനാണ്. വുഷുവിനെ കുറിച്ച് അറിയാത്തവർ ഇപ്പോൾ കുറവായിരിക്കും.

എനിക്ക് ആരോടും വിരോധമില്ല. ഞാൻ അമെച്വർ ഫൈറ്റർ അല്ല, പ്രൊഫഷണൽ ഫൈറ്റർ ആണ്. എന്റെ ജോലിയും വരുമാന മാർഗവും കൂടിയാണ് വുഷു. പ്രഫൊഷണൽ മത്സരം കഴിക്കുമ്പോൾ എന്നെ ഒരുപാട് ബ്രാന്റുകൾ പിന്തുണക്കും. ‍പൈസ കിട്ടും. ഞാൻ ഇന്റർനാഷ്ണൽ മാത്രം ആണ് കളിക്കുന്നത്. അപ്പോൾ ഇന്ത്യയെ എനിക്ക് പ്രതിനിധീകരിക്കാം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെയാണ്. പ്രൊഫഷണൽ ഫൈറ്റിലാണ് ഞാൻ ലോകചാമ്പ്യൻ. ഈ വർഷവും മത്സരം ഉണ്ടെങ്കിൽ ഞാൻ പോകും. എന്തൊക്കെ പറഞ്ഞാലും നെഗറ്റീവ് പറയുന്ന ആളുകൾ ഉണ്ടാകും. എന്നിരുന്നാലും എന്നെ സ്നേഹിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ടാകും.

സന കഥ ഇത്രയും വലിയ പ്രശ്നമായോ എന്ന പേടി വന്നു. ഇന്ത്യമൊത്തം ഈ വിഷയം ചർച്ചയായെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. എന്റെ നാട്ടുകാരും വീട്ടുകാരുമൊക്കെ വിഷമിച്ചു. മേജർ രവിയെ ഇനി നേരിൽ കണ്ടാൽ കെട്ടിപിടിച്ചൊരു ക്ഷമ ചോദിക്കണം എനിക്ക്. അദ്ദേഹമൊരു പട്ടാണക്കാരനാണ്. സ്വാഭാവികമായും ഈ വിഷയത്തിൽ അദ്ദേഹത്തിനെ എനിക്കെതിരെ സംസാരിക്കാം. പക്ഷേ പിന്നീട് പുള്ളിക്ക് മനസിലായിട്ടുണ്ട്, ഇതൊരു ഷോയുടെ ഭാഗമാണെന്ന്.

മേജർ രവി സാറിനെയൊക്കെ എനിക്ക് കാണണമെന്നുണ്ട്. ആ വിഷയത്തിൽ ലാലേട്ടൻ തന്നെ എന്നെ സേവ് ചെയ്തു. എനിക്ക് ഭയങ്കര സൈബർ ബുള്ളിയിംഗ് ഉണ്ടായിരുന്നു. വ്യാജ അക്കൗണ്ടിൽ നിന്നാണ് കൂടുതൽ വരുന്നത്. ഇതൊക്കെ കാണുമ്പോൾ എന്നെ ഇഷ്ടപ്പെടുന്നവർക്ക് വിഷമം ഉണ്ടാകും', അനിയൻ മിഥുൻ പറഞ്ഞു.

അതേസമയം അനിയന്റെ മാസ്റ്റർ ആയ അനീഷും മിഥുൻ പ്രൊ വിഷു ലോകചാമ്പ്യനാണെന്ന് അഭിമുഖത്തിൽ പറഞ്ഞു. നേരത്തേ വിവാദം ഉയർന്നപ്പോൾ വിഷയത്തിൽ അനീഷ് പ്രതികരിച്ചിരുന്നു. മിഥുൻ ലോകചാമ്പ്യനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തന്നെ കാണിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സർട്ടിഫിക്കറ്റുകൾ തന്നെ കാണിച്ചുവെന്നും അനിയൻ പ്രൊ വുഷുവിൽ ചാമ്പ്യനാണെന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സന വിഷയത്തിൽ മാത്രമാണ് അനിയൻ മിഥുന് തെറ്റ് സംഭവിച്ചത്. അതിൽ അവൻ തെറ്റ് ഏറ്റുപറയുകയും ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ടെന്നും അനീഷ് വ്യക്തമാക്കി.
'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+