Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുതിയ ഷോ വരുന്നു, കൂട്ടില്‍ മത്സരാർത്ഥികളും പാമ്പും പെരുച്ചാഴിയും': റെനീഷയ്ക്ക് അനൂപ് വഴി ഒരു ഓഫർ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫസ്റ്റ് റണ്ണറപ്പ് റെനീഷ റഹ്മാനെ ഫോണില്‍ വിളിച്ച് പറ്റി സുഹൃത്തും നടനുമായ അനൂപ് കൃഷ്ണന്‍. മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ നടക്കാന്‍ പോവുന്ന പരിപാടിയില്‍ മത്സരാർത്ഥിയായി പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു അനൂപിന്റെ പ്രാങ്ക് കോള്‍. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മുന്‍ ബിഗ് ബോസ് താരം കൂടിയായ അനൂപ് സുഹൃത്തിന് 'പണി കൊടുത്തത്'.

'ബിഗ് ബോസിലെ റെനീഷയുടെ പ്രകടനം കണ്ടു. ടാസ്കൊക്കെ നല്ല രീതിയില്‍ തന്നെ ചെയ്തു. ഞാന്‍ ഇപ്പോള്‍ വിളിച്ചിരിക്കുന്നത് വേറെ ഒരു ആവശ്യത്തിന് വേണ്ടിയാണ്. മലയാളത്തില്‍ ഒരു പ്രമുഖ ചാനലിന് വേണ്ടി ഒരു പരിപാടി ചെയ്യുന്നുണ്ട്. ബിഗ് ബോസ് പോലെ തന്നെ കുറച്ച് ടാസ്കും കാര്യങ്ങളുമൊക്കെ ആ പരിപാടിയിലുണ്ടാവും. മത്സരാർത്ഥികള്‍ക്ക് പുറമെ കുറച്ച് മൃഗങ്ങള്‍ കൂടി ഈ പരിപാടിയില്‍ ഉണ്ടാവും എന്നതാണ് ഈ ഷോയുടെ പ്രത്യേകത'- അനൂപ് മൊബൈല്‍ ഫോണിലൂടെ റെനീഷയോട് പറയുന്നു.

reneesha

പുഴയിലൂടെ ഒഴുക്കിവിടും, ഹെലികാം ഷൂട്ട്

എഗ്രിമെന്റും മറ്റും കാര്യങ്ങളുമൊക്കെ സംസാരിക്കാന്‍ വേണ്ടിയാണ്. വീട് ആയിരിക്കില്ല, ഒരു ഷെഡ്ഡൊക്കെ പോലെയുള്ള സെറ്റപ്പ് ആണ്. പുഴയിലൂടെ കയറ്റി വിടുന്ന പരിപാടിയൊക്കെയുണ്ട്. അതിന് വേണ്ട എല്ലാവിധ സജ്ജീകരണങ്ങള്‍, ഹെലി കാം ഉള്‍പ്പടേയുള്ളവ ഉണ്ടാവും. പശ്ചാത്തലത്തില്‍ നരന്‍ സിനിമയുടെ പാട്ടൊക്കെ ഇടും. വ്യക്തമായി പറഞ്ഞാല്‍ നിങ്ങള്‍ ഒരു നാലുപേരെയും കുറച്ച് മൃഗങ്ങളേയും ഒരു കാബിനിലാക്കി പുഴയിലൂടെ വിടുന്നതായിരിക്കും ഇതിന്റെ കണ്‍സെപ്റ്റ് - റെനീഷയുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി കൊണ്ട് അനൂപ് ഫോണ്‍ സംഭാഷണം തുടരുന്നു.

ഈ പുഴയിലൂടെ പോയി ആരുമില്ലാത്ത ഒരു ദ്വീപിലായിരിക്കും നിങ്ങള്‍ എത്തിപ്പെടുക. കത്രോംകി കിലാഡ് പോലുള്ള ഒരു പരിപാടായാണ് ഇത്. പക്ഷെ നിങ്ങളുടെ കൂടെ പട്ടി, പെരുംപാമ്പ്, വളർത്തുന്ന വെരുച്ചാഴി തുടങ്ങിയവയായിരിക്കും ഉണ്ടായിരിക്കും. ഏത് ചാനലാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ലൈവ് ആയി മദ്യപിക്കേണ്ടി വരുമെന്നും അനൂപ് പറഞ്ഞു. അപ്പോള്‍ " അയ്യോ മദ്യപിക്കാന്‍ പറ്റില്ല, ഞാന്‍ മുസ്ലിം ഓർത്തഡോക്സ് കുടുംബത്തില്‍ നിന്നാണ്' - എന്നായിരുന്നു റെനീഷയുടെ മറുപടി.

രഹസ്യം വെളിപ്പെടുത്തുന്നു

അങ്ങനെയെങ്കില്‍ മദ്യം വാങ്ങി എനിക്ക് തന്നാല്‍ മതി, എന്റെ പേര് അനൂപ് എന്നാണെന്ന് താരം പറഞ്ഞപ്പോള്‍ 'വ്യത്തിക്കെട്ടവനേ.... ' എന്ന നീട്ടിയുള്ള വിളിയിലൂടെയായിരുന്നു റെനീഷയുടെ പ്രതികരണം. ഏതോ കിളി പോയ കേസാണെന്ന് എനിക്ക് തുടക്കത്തില്‍ തന്നെ തോന്നിയിരുന്നു. ഇപ്പോഴാണെങ്കില്‍ ഇതുപോലത്തെ ഒരുപാട് കോളുകളും വരുന്നുണ്ട്. ഇന്നാള്‍ ഇതുപോലെത്തെ ഒരു പ്രാങ്ക് കോളിന്റെ ഓഡിയോ ഇറങ്ങിയിരുന്നു. അപ്പോള്‍ തന്െ എന്റെ ബുദ്ധിയുടെ ലെവല്‍ ആളുകള്‍ വിധിയെഴുതിയിരുന്നു. ഇനിയിപ്പോള്‍ എല്ലാവരും വിളിച്ച് എന്നെ പ്രാങ്ക് ചെയ്യാന്‍ തുടങ്ങുമെന്നും റെനീഷ പറയുന്നു.

അതേസമയം, എന്റെ ആദ്യത്തെ സിനിമ പുറത്തിറങ്ങിയിട്ടില്ല. ഫേസ് ആന്‍ ഫേസ്ബുക്ക് എന്നതായിരുന്നു ആ ചിത്രം. സുഹൃത്ത് തന്നെയായിരുന്നു സംവിധായകന്‍. എന്റെ കുടുംബത്തില്‍ നിന്നും ആരു സിനിമയിലേക്ക് വന്നിട്ടില്ല. സഹോദരന്മാരും കസിന്‍സുമൊക്കെ അക്കാദമിക്ക്പരമായി നല്ല രീതിയിലാണ്. പലരും ടീച്ചർമാരാണ്. സിനിമക്ക് പുറമേയുള്ള ഓട്ടത്തിനിടയില്‍ വീട്ടില്‍ നിന്നൊക്കെ സ്വാഭാവികമായ എതിർപ്പുകളുണ്ടായിട്ടുണ്ടെന്നും ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം കൂടിയായ അനൂപ് കൃഷ്ണന്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+