ഇപ്പോഴും ശത്രുക്കളോ? മറുപടിയുമായി ശോഭയും അഖിലും.. 'അതൊക്കെ പള്ളീൽ പോയി പറഞ്ഞാൽ മതി'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശക്തരായ മത്സരാർത്ഥികളായിരുന്നു അഖിൽ മാരാരും ശോഭ വിശ്വനാഥും. തുടക്കത്തിൽ വലിയ സൗഹൃദം ഇരുവരും തമ്മിൽ ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഇരുവരും തമ്മിലുള്ള 'ടോം ആന്റ് ജെറി' കോമ്പോ വലിയ സ്വീകാര്യത നേടി. ഒരു സമയത്ത് സീസൺ 5 മുന്നോട്ട് നീങ്ങിയത് തന്നെ ഇരുവരും തമ്മിലുള്ള കുഞ്ഞ് തമാശകളും തർക്കങ്ങളും പിണക്കങ്ങളുമെല്ലാമായിരുന്നു.
എന്നാൽ ഷോ പകുതി ദിവസം പിന്നിട്ടപ്പോൾ ഈ സീസണിലെ ഏറ്റവും വലിയ ശത്രുക്കളായി ഇരുവരും മാറുന്നതായിരുന്നു പ്രേക്ഷകർ കണ്ടത്. പരസ്പരം കൊമ്പ് കോർത്ത് ഹൗസിനെ മുൾ മുനയിൽ നിർത്തുന്ന പൊട്ടിത്തെറികളും ഇരുവരും തമ്മിൽ ഉണ്ടായിട്ടുണ്ട്. ഒടുവിൽ ബിഗ് ബോസ് ഫിനാലെയ്ക്ക് തൊട്ട് മുൻപായിരുന്നു ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പറഞ്ഞ് തീർത്തത്.

അതേസമയം ബിഗ് ബോസ് സീസൺ കഴിഞ്ഞിട്ടും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടോയെന്നാണ് ആരാധകരുടെ സംശയം. പലപ്പോഴും അഖിൽ മാരാരെ സഹ മത്സരാർത്ഥികൾക്കൊപ്പം കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ശോഭയ്ക്കൊപ്പം കണ്ടിട്ടില്ല. മാത്രമല്ല ഒരുമിച്ച് വീണ്ടുമൊരു വേദി പങ്കിട്ടിട്ടുമില്ല. എന്നാൽ ഇപ്പോഴിതാ ഒരുമിച്ച് ഒരു വേദിയിൽ എത്തിയിരിക്കുകയാണ് അഖിലും ശോഭയും.സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 വേദിയിലാണ് അഖിലും ശോഭയും ഒരുമിച്ച് എത്തിയത്.
അതേസമയം ഈ വേദിയിലും ഇരുവരോടും ഉണ്ടായ ആദ്യ ചോദ്യവും ഇപ്പോഴത്തെ ഇരുവരുടേയും ബന്ധത്തെ കുറിച്ചാണ്. നിങ്ങൾ ശത്രുക്കളാണോ അതോ സുഹൃത്തുക്കളാണോയെന്നായിരുന്നു അവതാരക ചോദിച്ചത്. ഇതിന് അഖിൽ മാരാർ നൽകിയ മറുപടി ഇങ്ങനെ
'ഞങ്ങൾ ഇപ്പോഴും നല്ല ഒന്നാന്തരം ശത്രുക്കൾ ആണ്, എന്നായിരുന്നു ചിരിച്ച് കൊണ്ട് അഖിൽ മാരാർ നൽകിയ മറുപടി. അതില്‍ എന്താണ് സംശയമെന്ന് ശോഭയും ചോദിക്കുന്നു'. എന്തായാലും നിങ്ങൾ രണ്ട് പേരും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് ഞങ്ങൾക്ക് അറിയാമെന്നും അത് തെളിയിക്കാൻ എന്തൊക്കെ ചെയ്യുമെന്നും അവതാരക വീണ്ടും ചോദ്യമുയർത്തിയപ്പോൾ കെട്ടിപിടിച്ച് ഉമ്മ കൊടുക്കണോയെന്നായിരുന്നു ചിരിച്ച് കൊണ്ട് അഖിൽ ചോദിച്ച ചോദ്യം. ഇതിന് പള്ളീൽ പോയി പറഞ്ഞാൽ മതിയെന്നും സ്നേഹത്തോടെ കെട്ടിപിടിച്ച് സാധാരണ കൊടുന്ന ഉമ്മ പോലും ഞാൻ ഇവന് കൊടുക്കില്ലെന്നും ചിരിച്ച് കൊണ്ട് ശോഭയും പറയുന്നുണ്ട്. തനിക്ക് രണ്ട് മക്കളും ഭാര്യയും ഉണ്ടെന്നും ഭാര്യ എല്ലാം മറന്നിരിക്കുകയാണെന്നും അഖിലും ഇതിനിടയിൽ തമാശ രൂപേണ പറയുന്നുണ്ട്. എന്തായാും അവതാരകയുടെ ആവശ്യപ്രകാരം ഒരുമിച്ച് ഒരു റാംപ് വാക്കും നടത്തിയിട്ടാണ് ഇരുവരും സ്റ്റാര്‍ സിംഗര്‍ വേദി വിട്ടത്.












Click it and Unblock the Notifications