ഏഷ്യാനെറ്റ് ഇന്നലെ പങ്കുവെച്ചത് സീസൺ 5 ലെ വീഡിയോ? ചോദ്യവുമായി അഖിലും ആരാധകരും, എന്താണ് സംഭിവക്കുന്നത്!
ഒരുപാട് വ്യത്യസ്തതകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ബിഗ് ബോസ് മലയാളം സീസൺ 6 എത്തിയത്. എന്നാൽ തുടക്കം മുതൽക്ക് തന്നെ പ്രക്ഷകർക്കിടയിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്നു. കഴിഞ്ഞ സീസണുകളിൽ വെച്ച് ഈ സീസണായിരിക്കും ഏറ്റവും മോശം സീസൺ എന്നാണ് പ്രേക്ഷകർ പറഞ്ഞത്. തുടക്കത്തിൽ തന്നെ ഒരാളെ വീട്ടിൽ നിന്ന് പുറത്താക്കി. അസി റോക്കിയെ ആണ് പുറത്താക്കിയത്. സിജോയെ അടിച്ചതിനാണ് റോക്കിയെ പുറത്താക്കിയത്. പരിക്കേറ്റ സിജോയും പുറത്തുപോയി.
ഇതോടെ തന്നെ ബിഗ് ബോസ് വീട് ഉറങ്ങയത് പോലെയായി. എന്നാൽ കൂട്ടത്തോടെ ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രികൾ എത്തിയതോടെ വീണ്ടും ആവേശമായി. എന്നാൽ ശനിയാഴ്ചത്തെ എപ്പിസോഡിൽ ലാലേട്ടന്റെ കയ്യിൽ നിന്ന് വഴക്കും ശിക്ഷയും കിട്ടയതോടെ വൈൽഡ് കാർഡായി എത്തിയ സിബിൻ കളിയിൽ പിന്നിലോട്ട് പോയി, വീട്ടിൽ നിന്ന് പുറത്ത് പോകണമെന്ന ആവശ്യമാണ് സിബിൻ പറഞ്ഞത്. അതിനിടയിൽ ഡിസ്ക്കിന് ചില പ്രശ്നങ്ങൾ കാരണം പൂജ നിലവിൽ ഹൗസിന് പുറത്താണ്.

അങ്ങനെ കളി മൊത്തത്തിൽ പോയി നിൽക്കുന്ന സമയം. അതിനിടയിലാണ് ഏഷ്യാനെറ്റ് സീസൺ 5 ലെ ടാസ്ക്കിന്റെ വീഡിയോ പങ്കുവെച്ചത്. അഖിൽ മാരാരും ശോഭയും ഉള്ള ടാസ്ക്കിന്റെ വീഡിയോ ആണ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് വീഡിയോ പങ്കുവെച്ചത് ഈ വീഡിയോ ഷെയർ ചെയ്ത് കൊണ്ട് എന്ത് കൊണ്ടാകാം കഴിഞ്ഞ സീസണിലെ നിമിഷങ്ങൾ ഏഷ്യാനെറ്റിനു വീണ്ടും ഇടേണ്ടി വന്നത് എന്ന ചോദ്യം അഖിൽ മാരാർ ചോദിച്ചു. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റിമായി എത്തിയത്
എന്താ സംശയം ഈ തവണ വെറും വേസ്റ്റ് ആളുകൾക്കു ബിബി യോട് ഉള്ള വെറുപ്പ് മാറ്റാൻ പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു . One of the best season BB 5 എന്ത് രസമായിരുന്നു കഴിഞ്ഞ സീസൺ നാദിറ അടിപൊളി അഖിൽ അതിലും സൂപ്പർ ആർക്കും ആരോടും വെറുപ്പില്ലായിരുന്നു പ്രേക്ഷകർക്ക് പോലും ഇന്നലെ പാതിരാത്രി എണീറ്റപ്പോഴും ഞാൻ ഈ സീൻ കണ്ടു ചിരിച്ചു ,
സൂപ്പർ സീസൺ 5 ഇഷ്ട്ടം അഖിൽ , അഖിലേട്ടാ, നിങ്ങളുടെ സീസൺ 5 ഇപ്പോഴും Hotstar ലും, യൂട്യുബിലും പോയി കാണാറുണ്ട് ഇപ്പോഴും അതൊക്കെ കാണാൻ എന്ത് രസം ആണ് Best സീസൺ - സീസൺ 5 തന്നെയായിരുന്നു... ഇനി അഖിൽ മാരാരെ പോലെ ഒരു മത്സരാർഥി സ്വപ്നങ്ങളിൽ മാത്രം... ‼️ എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications