'ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണെന്ന് ആരെങ്കിലും പറഞ്ഞാല്‍..!!'; റിനോഷിന്റെ പ്രതികരണം റോബിനുള്ള മറുപടിയോ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയായിരുന്നു റിനോഷ് ജോര്‍ജ്. സീസണ്‍ 5 ജേതാവായ അഖില്‍ മാരാര്‍ക്ക് ശക്തമായ വെല്ലുവിളിയാണ് റിനോഷ് ജോര്‍ജ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഫിനാലെയ്ക്ക് മുന്‍പ് റിനോഷ് ജോര്‍ജ് സ്വയം പുറത്ത് പോകുകയായിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളില്‍ പൊതുവെ ശാന്തനായിട്ടായിരുന്നു റിനോഷ് നിന്നിരുന്നത്.
ഇതിന് വലിയ വിമര്‍ശനങ്ങളും റിനോഷിനെ തേടിയെത്തിയിരുന്നു. ഒന്നിനും പ്രതികരിക്കാത്തതിന് റിനോഷിനെ വാഴ എന്നൊക്കെയാണ് പലരും വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴിതാ അത് തന്റെ പ്രകൃതമാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റിനോഷ് ജോര്‍ജ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റിനോഷ് ജോര്‍ജിന്റെ പ്രതികരണം. റിനോഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'എന്റെ കൂട്ടുകാര്‍ പോലും ഞാന്‍ ദേഷ്യപ്പെടുന്നതൊന്നും കണ്ടിട്ടില്ല. ഞാന്‍ അത്തരം സിറ്റുവേഷനില്‍ നിന്നും ഒഴിവായി പോകുന്ന മനുഷ്യനാണ്. അതിനി പൈസയുടെ കാര്യമായിക്കൊള്ളട്ടെ എന്തുമാകട്ടെ അത് കൊടുത്തിട്ട് പോകുകയാണെങ്കില്‍ അങ്ങനെ പോകും. എനിക്ക് കുറച്ച് സമാധാനം വേണം. ആവശ്യമില്ലാത്ത വാദപ്രതിവാദങ്ങള്‍ക്കൊന്നും എനിക്ക് താല്‍പര്യമില്ല. ഇവിടേയും ഞാന്‍ അങ്ങനെ തന്നെയാണ് നിന്നത്.
പക്ഷെ ഒരു പോയന്റ് കഴിഞ്ഞപ്പോള്‍ എനിക്ക് അറിയില്ല എന്തൊക്കയോ സംഭവിച്ചു. ബിഗ് ബോസ് എന്ന് പറയുന്നത് സമൂഹത്തെ പ്രതിനിധീകരിക്കുന്ന കുറെ ആള്‍ക്കാര്‍ എന്നാണല്ലോ പറയുന്നത്. എന്നെ സംബന്ധിച്ച് ഈ പ്ലാറ്റ്ഫോം എന്ന് പറയുന്നത് വളരെ ഇവോള്‍വിംഗ് ആയിട്ടുള്ള പ്രോസസ് ആയിരുന്നു. പലപ്പോഴും അവിടെ വലിയ ബഹളത്തിനാണ് പ്രാധാന്യം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷെ ഇമോഷന്‍സിനെ വെച്ച് കളിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് അത്. ഒട്ടും സ്‌ക്രിപ്റ്റഡല്ല. കുറെ പേര്‍ പറഞ്ഞു സ്‌ക്രിപ്റ്റഡാണെന്ന്. ഞാന്‍ ഇന്റര്‍വ്യൂവിന് പോയപ്പോള്‍ ചോദിച്ചിട്ടുണ്ട്, ഇത് സ്‌ക്രിപ്റ്റഡാണോ എന്ന്. അവര്‍ പറഞ്ഞു ആ സ്‌ക്രിപ്റ്റുണ്ട് വീട്ടിലേക്ക് അയച്ച് തരുമെന്ന് പറഞ്ഞു. നീ അവിടെ പോയിട്ട് ഇങ്ങനെ ചെയ്യണം, നീ തന്ത്രപരമായിട്ട് ഇങ്ങനെ ചെയ്യണം എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല.
ഞാനെന്ന വ്യക്തി ആരാണോ അതിനെ ആക്സപ്റ്റ് ചെയ്തിട്ടാണ് അവര്‍ എന്നെ ഉള്ളിലേക്ക് കയറ്റി വിട്ടത്. മറ്റുള്ളവരെ സ്ട്രാറ്റജി എന്താണെന്ന് ഞാന്‍ നോക്കിയിട്ടില്ല. പക്ഷെ ചില സമയത്ത് ഈ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇയാള്‍ കുറച്ച് ഓവറല്ലേ എന്ന് തോന്നും. അപ്പോഴാണ് തോന്നുക ഇതല്ലേ സ്ട്രാറ്റജി എന്ന്. റിനോഷ് ബിബി മെറ്റീരിയല്‍ അല്ല എന്ന് പറയുന്നതിനെ ഞാനൊരു കുറ്റവും പറയില്ല.
എന്നെ പലരും പ്രൊവോക്ക് ചെയ്ത് ഒച്ചയുണ്ടാക്കിപ്പിക്കാന്‍ നോക്കിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് അടിസ്ഥാനമില്ലാത്ത കാര്യങ്ങളില്‍ എനിക്ക് ഇഷ്ടപ്പെടാന്‍ ആഗ്രഹമില്ല. എനിക്ക് തോന്നിയ സമയത്ത് ഞാന്‍ വ്യക്തമായി അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് കൊള്ളേണ്ടവര്‍ക്ക് കൊണ്ടിട്ടുണ്ട്.'












Click it and Unblock the Notifications