സാഗറുമായുള്ള അടുപ്പം, സെറീനയ്ക്ക് പറയാനുള്ളത് ഇതാണ്; റെനീഷയുമായി ബന്ധം തുടരുമോയെന്നും.
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ സാഗറുമായി വലിയ അടുപ്പമായിരുന്നു സെറീന ആനിന് ഉണ്ടായിരുന്നത്. ഇതോടെ ഇരുവരും പ്രണയമാണെന്നും വിവാഹം കഴിച്ചേക്കുമെന്നടക്കമുള്ള ചർച്ചകൾ ആരാധകർക്കിടയിൽ ചൂടുപിടിച്ചു. എന്നാൽ ഇത്തരം ചർച്ചകൾ അനാവശ്യമാണെന്നായിരുന്നു പുറത്തിറങ്ങിയ പിന്നാലെ സാഗർ പറഞ്ഞത്. ഇപ്പോഴിതാ സെറീനയും വിഷയത്തിൽ നിലപാട് വ്യക്തമാക്കുകയാണ്. ബിഗ് ബോസ് അനുഭവത്തെ കുറിച്ചും റെനീഷയുമായുള്ള സൗഹൃദത്തെ കുറിച്ചുമെല്ലാം താരം പ്രതികരിച്ചു. 'മൈൽ സ്റ്റോൺ മേക്കേഴ്സ് ' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ബിഗ് ബോസിൽ വലിയ ടെൻഷൻ ഇല്ലായിരുന്നു. എനിക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ വലിയ താത്പര്യമായിരുന്നു. സീക്രട്ട് റൂം എന്നത് എനിക്ക് ഒരു ഐ ഓപ്പണിംഗ് മൊമന്റ് ആയിരുന്നു. തിരിച്ച് കയറുമ്പോൾ നമ്മുക്ക് കുറെ കാര്യങ്ങളിൽ ഒരു ഏകദേശ ധാരണ ഉണ്ടാകും. അതൊരു ടിക്കറ്റ് ടു ഫിനാലെ വീക്കും കൂടിയായിരുന്നു. സീക്രട്ട് റൂമിൽ വെച്ച് കാണാൻ സാധിച്ച ഐ ഓപ്പണിംഗ് മൊമന്റ്സിൽ ഞാൻ വിശ്വസിക്കുന്നു.

ഒരു ഗെയിം ചേഞ്ച് കൊണ്ടുവരാൻ ജുനൈസിനെയണ് ഞാൻ പാട്ണറാക്കാൻ ശ്രമിച്ചത്. എനിക്കും ജുനൈസിനും കൂടെ അത് സാധിക്കുമായിരുന്നു. എന്നാൽ അത് നടന്നില്ല. അതിൽ ഞാൻ ആരേയും കുറ്റപ്പെടുത്തുന്നില്ല. സീക്രട്ട് റൂമിൽ വെച്ച് അറിഞ്ഞ കാര്യങ്ങൾ ചിലരോട് പറഞ്ഞതിൽ എനിക്ക് കുറ്റബോധമില്ല. അതേസമയം ചില കാര്യങ്ങൾ ഞാൻ പുറത്ത് പറയാത്തതും ഉണ്ട്. പറയണം എന്ന് എനിക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
ബിഗ് ബോസ് ആദ്യ ദിനം തൊട്ട് തന്നെ ഞാനും റെനീഷയും കൂട്ടാവുകയായിരുന്നു. പതിയ പതിയെ ആണ് ആ സൗഹൃദം വളർന്നത്. അടിയും പിടിയുമൊക്കെ കൂടുമെങ്കിലും ഫൗണ്ടേഷൻ സ്ട്രോങ് ആണെങ്കിൽ പിന്നെ പ്രശ്നമില്ലല്ലോ. ചട്ടിയും കലവുമൊക്കെ ആകുമ്പോൾ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും. അതൊക്കെ അത്രയേ ഉള്ളൂ. സൗഹൃദത്തിനും ബന്ധങ്ങൾക്കുമൊക്കെ വളരെ അധികം വിലകൊടുക്കുന്ന ആളാണ് ഞാൻ.
ഗെയിം കഴിഞ്ഞല്ലോ, ഇനിയും ജീവിതം മുന്നോട്ട് ഉണ്ട്. ഇനിയുള്ള ദിവസങ്ങളിൽ നമ്മൾ മുന്നോട്ട് കൊണ്ടുപോകുന്ന സൗഹൃദങ്ങൾ ചിലപ്പോൾ മാറാം. ചിലപ്പോൾ ഉണ്ടായ സൗഹൃദം തന്നെ തുടർന്ന് കൊണ്ടുപോകാം. അതൊക്കെ ഓരോന്നും ആശ്രയിച്ചിരിക്കും. ദുബായ് ചോക്ലേറ്റ് എന്ന പരാമർശം എന്നെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് പിന്നെ അറിഞ്ഞു. അവർ എന്നെ ഒന്നൊന്നര മണിക്കൂർ കണ്ടത് വെച്ചായിരിക്കാം ജഡ്ജ് ചെയ്തത്. ഞങ്ങൾക്ക് ഞങ്ങളെ അറിയാമല്ലോ.
സൗഹൃദം ഗെയിമിൽ കൊണ്ടുവരില്ലെന്ന് ഞാൻ തുടക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഓട്ടോമാറ്റിക് ആയി അത് കയറി വരും. ഞങ്ങൾ പക്ഷേ സൗഹൃദം നോക്കിയിരുന്നില്ല. പരസ്പരം നോമിനേറ്റ് ചെയ്ത സാഹചര്യങ്ങൾ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. എന്നാൽ പുറത്ത് ആളുകൾക്ക് അത് മനസിലായിട്ടില്ല.
ഞാനും സാഗറേട്ടനും ആദ്യ ദിവസങ്ങളിലൊന്നും അധികം സംസാരിച്ചിരുന്നില്ല. ഞാനൊരു ആംബിവേർ്ട്ട് ആണ്. കുറെ സമയം എടുത്ത് മാത്രമേ ഒരാളുമായി അടുക്കൂ. ഞങ്ങൾ രണ്ടുപേരും അടുക്കാൻ കാരണം ഞങ്ങളുടെ അമ്മമാരോടുള്ള അടുപ്പവും സ്നേഹവും ഒക്കെയാണ്. സാഗറേട്ടനുമായിട്ടുള്ള ബന്ധം എന്നത് ഇപ്പോൾ കല്യാണം കഴിക്കാം എന്നൊന്നും അല്ല. സാഗറേട്ടനെ വളരെ ഇഷ്ടമാണെനിക്ക്. ആള് വളരെ നല്ല മനുഷ്യനാണ് . ഒരുപാട് നല്ല ഗുണങ്ങൾ ഉള്ള ആളാണ്', സെറീന പറഞ്ഞു.












Click it and Unblock the Notifications