Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ പരാമർശം എന്നെ വിഷമിപ്പിച്ചു': റെനീഷയെ അടുത്തിരുത്തി തുറന്ന് പറഞ്ഞ് സെറീന

ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളായിരുന്നു സെറീനയും റെനീഷയും. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്ന് വന്നവരാണെങ്കിലും ഇരുവരം വേഗത്തില്‍ കൂട്ടുകാരായി മാറുകയും ചെയ്തു. എന്നാല്‍ ഷോയിലെ അവസാന ദിനങ്ങളില്‍ ഇരുവരും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവുന്നതാണ് കണ്ടത്. ഇത് സൌഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം ഇരുവരും ഒരുമിച്ച് തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പഴയ സൂപ്പർ കോംമ്പോയായി പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.

സൌഹൃദം സൃഷ്ടിക്കാനും അത് പൊളിക്കാനുമൊക്കെ പറ്റിയ ബെസ്റ്റ് സ്ഥലമാണ് ബിഗ് ബോസ് എന്നാണ് റെനീഷ അഭിപ്രായപ്പെടുന്നത്. അതേസമയം, അതിന് ബിഗ് ബോസില്‍ തന്നെ പോവണമെന്നില്ല പുറത്തും ഇങ്ങനെയൊക്കെ സംഭവിക്കാമെന്നാണ് സെറീന അഭിപ്രായപ്പെടുന്നത്. പക്ഷെ ബിഗ് ബോസ് എന്ന് പറയുന്ന ആ സ്ഥലത്ത് നമ്മള്‍ ഒരു പ്രഷർ കുക്കർ പോലെയാണ്. ഇടക്കൊക്കെ ഒരു വിസില്‍ പോവും. അതാണ് അടികള്‍. എന്നാല്‍ അതിന് ശേഷം വീണ്ടും ഒന്നാവുമെന്നും സെറീന പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

 cerina-renieesha

ഏറ്റവും നല്ല ബന്ധത്തിലാണ് അത്തരത്തിലുള്ള അടികള്‍ ഉണ്ടാവുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അവിടെ ഏറ്റവും കൂടുതല്‍ അടിയുണ്ടായത് ഞങ്ങള്‍ തമ്മിലാണ്. സ്നേഹവും ഞങ്ങള്‍ തമ്മിലാണ്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഞാന്‍ ആദ്യമായി വിളിച്ചത് ദുബായിലുള്ള ബന്ധപ്പെട്ടവരേയാണ്. ആ സമയത്ത് കുടുംബക്കാരൊക്കെ കൂടെയുണ്ടായിരുന്നതിനാല്‍ അവരെ വിളിക്കേണ്ടി വന്നില്ലെന്നും സെറീന പറഞ്ഞു.

പുറത്ത് നമ്മള്‍ ചെറിയ കാര്യങ്ങള്‍ക്കൊന്നും അത്ര വലിയ വഴക്കിടില്ലെന്നാണ് റെനീഷ പറയുന്നത്. എന്നാല്‍ അതിന് അകത്ത് ചെറിയ കാര്യങ്ങള്‍ തന്നെ വലിയ കാര്യം. അപ്പോള്‍ പിന്നെ വലിയ കാര്യം ഉണ്ടായാലോ. ഞങ്ങള്‍ രണ്ട് പേരും വളരെയധികം വ്യത്യസ്ത ചിന്തകളും രീതികളുമുള്ള ആളുകളാണ്. എന്നാല്‍ അത് കൂടിച്ചേർന്നപ്പോള്‍ നല്ലൊരു കോംമ്പോയായി രൂപപ്പെട്ടുവെന്നും താരം കൂട്ടിച്ചേർത്തു.

ദുബായ് ചോക്ലേറ്റ് അധികം കഴിക്കരുതെന്ന് പറയുന്നതിന്റെ വിഷ്വല്‍സ് പുറത്ത് ഇറങ്ങിയതിന് ശേഷമാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ എന്തായാലും ഒരു വിഷമം വരുമല്ലോ. സത്യത്തില്‍ റെനീഷ ആദ്യം ഓർത്തത് വേറൊരു ദുബായി ചേക്ലേറ്റിന്റെ കാര്യമാണ്. പിന്നിടാണ് അത് ഞാന്‍ തന്നെയാണെന്ന് മനസ്സിലായത്. എന്നാല്‍ ഇക്കാര്യം ബിഗ് ബോസിന് ഉള്ളില്‍ വെച്ച് തന്നെ സെറീനയ്ക്ക് അറിയാമായിരുന്നുവെന്നാണ് റെനീഷ പറയുന്നത്. അക്കാര്യം ഞാന്‍ തന്നെയാണ് പറയുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+