'അഖിൽ മാരാർ കുലപുരുഷൻ, കുലപുരുഷൻമാർ പറയുന്നത് കേൾക്കുന്ന അനിയത്തികുട്ടി റെനീഷ'; വ്ലോഗർ ഉണ്ണി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടത് സംവിധായകൻ അഖിൽ മാരാരും സീരിയൽ താരമായ റെനീഷ റഹ്മാനുമായിരുന്നു. അഖിലിന്റെ വിജയം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും റെനീഷയുടെ വിജയത്തിൽ ചില മത്സരാർത്ഥികളെങ്കിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇരുവരും ബിഗ് ബോസ് പട്ടം സ്വന്തമാക്കാൻ ഒരു കാരണമുണ്ടെന്ന് പറയുകയാണ് വ്ലോഗർ ഉണ്ണി. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിയുടെ പ്രതികരണം. വായിക്കാം
മലയാളി കുലപുരുഷന്‍ എന്ന സങ്കല്‍പത്തിനനുസരിച്ചുള്ള പെരുമാറ്റം കൊണ്ടാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് വിജയിച്ചത് എന്നാണ് ഞാന്‍ മനസിലാക്കിയത്. നാട്ടില്‍ ഒരു വേലിത്തര്‍ക്കം വന്നു, അവിടെ ചാടി വീണ്, വടിയൊക്കെയെടുത്ത് ചുഴറ്റി മാറിനിക്കടാ എന്നൊക്കെ പറഞ്ഞു ബഹളം വെക്കുന്ന, മുണ്ട് മടക്കിയുടുത്ത് ഷര്‍ട്ട് ഇല്ലാതെ ബഹളം വെക്കുന്ന, ഭാര്യ പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ കേറിപ്പോടി അകത്ത് എന്ന് പറയുന്ന ഒരു പുരുഷനെ നമുക്കെന്തോ ഇഷ്ടമാണ്.കാരണം നമ്മുടെ വല്യച്ഛനും അമ്മാവനുമൊക്കെ അങ്ങനെയായിരുന്നുവെന്ന് തോന്നും.

റോബിൻ തെറി വിളിച്ചപ്പോൾ അത് പച്ചയായ മനുഷ്യൻ എന്ന നിലയിലാണ് ആഘോഷിച്ചത്. പച്ചതെറി പറയുന്നയാൾ അല്ല പച്ചയായ മനുഷ്യൻ. എക്സ്പ്രസ് ചെയ്താൽ എതിരെ നിൽക്കുന്ന ആളേയും പരിഗണിക്കണം. മലയാളി കുലപുരുഷന് ഓപ്പോസിറ്റ് നിൽക്കുന്നയാൾ വിഷയമല്ല.
റണ്ണര്‍ അപ്പ് ആയ റെനീഷ മാത്രമാണ് ആ കൂട്ടത്തില്‍ ഇവര്‍ എന്തെങ്കിലും പണി പറയുന്ന സമയത്ത് 'പറ്റില്ല, അത് ഞാന്‍ ചെയ്യേണ്ട കാര്യമില്ല' എന്ന് പറയാത്ത ആള്‍. ഒരു ടാസ്‌കിന്റെ ഇടയില്‍ 'കുറച്ച് വെള്ളം എടുത്തോണ്ട് വന്നേ' എന്ന് പറഞ്ഞാല്‍ അവര്‍ എടുത്ത് കൊടുക്കും. കാരണം അവര്‍ കറക്റ്റ് അനിയത്തിക്കുട്ടിയാണ്.
ഈ പറയുന്ന എക്സ്ട്രീം കുലപുരുഷന്മാർ പറയുന്നതൊക്കെ അംഗീകരിച്ചുകൊടുക്കാന്‍ റെഡി ആയിട്ടുള്ള ഒരാളാണ്. അവരേയും നമുക്ക് ഇഷ്ടപ്പെടും. കാരണം എന്റെ അനിയത്തി അങ്ങനെയായിരുന്നു ,എന്റെ ചേച്ചി അങ്ങനെയായിരുന്നു, എന്റെ അയല്‍പക്കത്ത് ഞാന്‍ കണ്ട ചേച്ചി അങ്ങനെയായിരുന്നു എന്ന് പറയുന്ന വാര്‍പ്പു മാതൃകകള്‍ ഒക്കെ ഉണ്ടല്ലോ അതിനെ തൃപ്തിപ്പെടുത്തുന്നതുകൊണ്ടാണ് എല്ലാവര്‍ക്കും അവരോടൊരു ഇഷ്ട്ടം തോന്നുന്നത്,' ഉണ്ണി പറഞ്ഞു.












Click it and Unblock the Notifications