ബിഗ് ബോസിന് പിന്നാലെ അഖില്‍ മാരാർ വിളിച്ചു: എന്തുകൊണ്ട് അദ്ദേഹം ജയിച്ചു? അശ്വന്ത് കോക്ക് പറയുന്നു
അഖില്‍ മാരാർ ബിഗ് ബോസിലേക്ക് വരുന്നു എന്ന വാർത്തയോടൊപ്പം തന്നെ പറഞ്ഞ് കേട്ട മറ്റൊരു പേരായിരുന്നു അശ്വന്ത് കോക്കിന്റേത്. ഇരുവരും തമ്മില്‍ സൈബർ രംഗത്ത് അതുവരെയുണ്ടായിരുന്ന ഏറ്റുമുട്ടലായിരുന്നു ഇത്തരം വാർത്തകളുടെ അടിസ്ഥാനം. കേവലം അഭ്യൂഹം എന്നതിന് അപ്പുറം ബിഗ് ബോസിലേക്ക് തന്നേയും ഏഷ്യാനെറ്റ് ക്ഷണിച്ചിരുന്നുവെന്ന് അശ്വന്ത് കോക്കും വ്യക്തമാക്കിയിരുന്നു.
നല്ല ഒരു കഴിവുള്ള സംവിധായകനെ ബിഗ് ബോസിലേക്ക് വിളിക്കില്ല. ബിഗ് ബോസിലേക്ക് വിളിക്കണമെങ്കില്‍ അതിന് പറ്റിയ മെറ്റീരിയലാണെന്ന് തോന്നുന്ന ഒരു ക്യാരക്ടർ നമ്മള്‍ വെളിപ്പെടുത്തണം. അത് കാണിച്ച് കാണിച്ചാണ് അഖില്‍ മാരാർക്ക് ബിഗ് ബോസിലേക്ക് ക്ഷണം കിട്ടിയതെന്നായിരുന്നു അശ്വന്ത് കോക്ക് നേരത്തെ പറഞ്ഞത്.

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന സീക്രട്ട് എജന്റും ഉണ്ണി മുകുന്ദനും തമ്മിലുള്ള തെറിവിളി വിഷയത്തില്‍ ജനം ടിവി സംഘടിപ്പിച്ച ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അശ്വന്ത് കോക്കിനെ അശ്വന്ത് കൊണാർക്ക് എന്ന് വിളിച്ചുകൊണ്ട് യഥാർത്ഥിത്തില്‍ അഖില്‍ മാരാറായിരുന്നു ഈ വിഷയത്തിലേക്ക് അശ്വന്ത് കോക്കിനേയും വലിച്ചിടുന്നത്.
ബിഗ് ബോസിന്റെ തുടക്കത്തിലും അഖില്‍ മാരാർക്കെതിരായ വിമർശനം അശ്വന്ത് കോക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാല്‍ മത്സരം മുന്നേറിയപ്പോള്‍ അഖില്‍ മാരാറെ ഒരു ബിഗ് ബോസ് ഗെയിമർ എന്ന രീതിയില്‍ പ്രശംസിച്ചുകൊണ്ട് അശ്വന്ത് കോക്ക് രംഗത്ത് വന്നു. അഖില്‍ മാരാർ ആരാധകർ തന്നെ ഇത് വലിയ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം അഖില്‍ മാരാർ തന്നെ വിളിച്ചിരുന്നുവെന്നും വ്യക്തമാക്കുകയാണ് അശ്വന്ത് കോക്ക്.
അഖില്‍ മാരാറിന് സംവിധായകന്‍ എന്ന നിലയില്‍ കഴിവ് ഇല്ല എന്ന് പറഞ്ഞത് മനഃപ്പൂർവ്വം തന്നെയാണ്. ഒരാളെ നമ്മള്‍ വിലയിരുത്തുന്നത് അയാളുടെ വർക്ക് കണ്ടിട്ടാണ്. എന്നെ സംബന്ധിച്ച് താത്വിക അവലോകനത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം പരാജയമാണ്. അതുകൊണ്ടാണ് അദ്ദേഹം കഴിവില്ലാത്ത സംവിധായകനാണെന്ന് പറഞ്ഞത്. നളെ അങ്ങനെയല്ല, മികച്ചൊരു വർക്ക് അദ്ദേഹത്തില്‍ നിന്നും ഉണ്ടാവുകയാണെങ്കില്‍ തീർച്ചയായും ഞാന്‍ അംഗീകരിക്കും.
ഈ പ്രശ്നത്തില്‍ ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് കണ്ടുപിടിക്കാന്‍ പറ്റും. അഖില്‍ മാരാർ ഒരു ചാനല്‍ ചർച്ചയിലിരുന്നുകൊണ്ട് എൻ്റെ പേര് അനാവശ്യമായി അതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു മോശം സിനിമ എടുത്ത് വെച്ചയാള്‍ എന്നെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അതില്‍ പ്രതികരിക്കുന്നു. അപ്പോള്‍ വീണ്ടും അടിയും തിരിച്ചടിയും ഉണ്ടാവുന്നു. ബിഗ് ബോസിലേക്ക് പോകുന്നത് വരെ അത് നീണ്ടുവെന്നും ബിഹൈന്‍ഡ് വുഡ്സ് എന്ന യൂട്യൂബ് ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അശ്വന്ത് കോക്ക് പറയുന്നു.
ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം അഖില്‍ മാരാർ എന്നെ വിളിച്ചിരുന്നു. അടിസ്ഥാനപരമായി പുള്ള ഒരു ജെനുവിനാണ്. അതായത്, മനസ്സില്‍ എന്താണോ തോന്നുന്നത് അത് അദ്ദേഹം വിളിച്ച് പറയും. പറയുന്ന കാര്യങ്ങളോട് യോജിപ്പുണ്ടോ ഇല്ലയോ എന്നുള്ളത് വേറെ വിഷയമാണ്. പിന്നെ നാളെ അദ്ദേഹം നല്ല സിനിമ എടുക്കുകയാണെങ്കില്‍ അതിനെ പ്രശംസിക്കും.
ഒരു ടിപ്പിക്കല്‍ മല്ലു മെയില്‍ ആയതുകൊണ്ടാണ്, അഖില്‍ മാരാർ ബിഗ് ബോസ് ജയിക്കുന്നത്. മലയാളികളായിട്ടുള്ള ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു പുരുഷനാണ് അഖില്‍. അഖില്‍ മാത്രമല്ല, രജിത്ത് കുമാർ, റോബിന്‍, സാബുമോന്‍ എന്നിവരൊക്കെ ആ ഗണത്തില്‍പ്പെട്ടവരാണ്. ഭാര്യയുടേയും മക്കളുടേയും കാര്യത്തില്‍ ശ്രദ്ധാലു, ദേഷ്യം തുടങ്ങി ഒരു ടിപ്പിക്കല്‍ മെയില്‍ ഷോവനിസത്തിന്റെ എല്ലാ അടയാളങ്ങളും അദ്ദേഹത്തിനുണ്ട്. അടുത്ത വർഷവും ഇതുപോലെ ഒരാള്‍ വരും, അവർ വിജയിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.












Click it and Unblock the Notifications