Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാറെ കണ്ടപ്പോള്‍ ശരിക്കും ബ്ലാങ്ക് ആയിപ്പോയി: എന്തൊക്കെയോ പൊട്ടത്തരം പറഞ്ഞു

രാഷ്ട്രീയ നിലപാടുകള്‍ പറയുന്നതിനാല്‍ തന്നെ സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാറിനെ വിമർശിക്കുന്ന നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തുമായി ഉള്ളത്. എന്നാല്‍ മറുവശത്ത് അഖില്‍ മാരാറിലെ വലിയ തോതില്‍ പിന്തുണയ്ക്കുന്ന നിരവധി ആരാധകരമുണ്ട്. അത്തരത്തില്‍ അഖില്‍ മാരാറിന്റെ കടുത്ത ആരാധികയായ കോട്ടയം സ്വദേശിയായ അശ്വതി കഴിഞ്ഞ ദിവസം അദ്ദേഹത്തെ നേരില്‍ കാണുകയും ചെയ്തു.

മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലാണ് ആരാധികയുടെ ആഗ്രഹം സഫലമാക്കിയത്. പ്രത്യേക ഗിഫ്റ്റുമായിട്ടായിരുന്നു അഖിലിനെ കാണാനായി കോട്ടയത്ത് നിന്നും എത്തിയത്. ബിഗ് ബോസുകാരണമാണ് അദ്ദേഹത്തെ ഇത്രയധികം ഇഷ്ടമായതെന്നും ഭാര്യയേയും മക്കളേയുമെല്ലാം വലിയ കാര്യമാണെന്നും അശ്വതി പറയുന്നു.

akhil-marar

ബിഗ് ബോസ് വിന്നറായത് മുതല്‍ തന്നെ അഖില്‍ മാരാറെ കാണണം കാണണം എന്ന് എപ്പോഴും പറയുമായിരുന്നു. കൊട്ടാരക്കയിലെ ജനങ്ങള്‍ കൊടുത്ത സ്വീകരണം കണ്ടപ്പോള്‍ എനിക്കും അവിടെ എത്തണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും സാധ്യമായില്ല. എന്തായാലും ഇപ്പോള്‍ കാണാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട്.

അഖില്‍ മാരാറെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ബ്ലാങ്ക് ആയിപ്പോയെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അശ്വതി പ്രതികരിച്ചത്. കുറേ എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ബ്ലാങ്ക് ആയിപ്പോയി. അതുകൊണ്ട് തന്നെ എന്തൊക്കെയോ പൊട്ടത്തരം പറഞ്ഞെന്ന് തോന്നുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ എന്തൊക്കെ വിവരക്കേടാണ് പറഞ്ഞതെന്ന് എനിക്ക് അറിയില്ല.

ബിഗ് ബോസ് മുതലാണ് അഖില്‍ മാരാറിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. വളരെ സത്യസന്ധമായി നില്‍ക്കുന്നതായി എനിക്ക് തോന്നി. എന്നാല്‍ ആദ്യത്തെ ഒരു ആഴ്ച എനിക്ക് ഇഷ്ടമായിരുന്നില്ല, വളരെ ദേഷ്യമായിരുന്നു. അത് കഴിഞ്ഞിട്ടാണ് പുള്ളിയുടെ ക്യാരക്ടർ കൂടുതല്‍ വ്യക്തമായത്. അത്രയും ദിവസമൊന്നും ഒരാള്‍ക്ക് അഭിനയിച്ചുകൊണ്ട് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. യഥാർത്ഥത്തില്‍ അദ്ദേഹം എങ്ങനെയാണോ, അതാണ് അവിടെ കണ്ടത്. അപ്പോഴാണ് ഒരു ഇഷ്ടം തോന്നിയതെന്നും അഖില്‍ മാരാർ പറഞ്ഞു.

അതേസമയം, ഒരുപാട് ആളുകള്‍ കാണണമെന്ന് പറഞ്ഞുകൊണ്ട് മെസേജ് അയക്കാറുള്ളതായി അഖില്‍ മാരാറും പറയുന്നു. പക്ഷെ പലപ്പോഴും അത് സാധ്യമാകാറില്ല. അതായത് അവർ കൊച്ചിയില്‍ വരുന്ന ഒരു സമയത്ത് ഞാന്‍ ഇവിടെ ഉണ്ടാകില്ല. ഇപ്പോള്‍ ഉണ്ടെന്ന് പറയുന്ന ആളുകളെ കാണാന്‍ പറ്റും. നാളത്തെ കാര്യം നമുക്ക് പറയാന്‍ സാധിക്കില്ല. സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതൊക്കെ വലിയ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+