Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയത്തിലിറങ്ങി തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? അഖിൽ മാരാർ പറയുന്നത് ഇങ്ങനെ

ബിഗ് ബോസ് സീസൺ 5 വിജയിയായ അഖിൽ മാരാർ മുൻപ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. അന്ന് നാട്ടിൽ ആയിരത്തിലധികം വോട്ട് നേടാനും അഖിലിന് സാധിച്ചിരുന്നു. സീസൺ 5 വിജയിച്ച് വലിയ ജനപിന്തുണ നേടിയതോടെ ഇനിയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ അഖിൽ തയ്യാറാകുമോയെന്നുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. 'മൂവി വേൾഡ് മീഡിയ'ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'എന്റെ സ്വഭാവം വച്ച് നോക്കുമ്പോൾ ഞാൻ പക്കാ കമ്മ്യൂണിസ്റ്റുകാരനാണ്. ഞാൻ ആഗ്രഹിക്കുന്ന കമ്മ്യൂണിസമല്ല ഇവിടെ നടക്കുന്നത്. സ്ഥിതി സമത്വത്തെ കുറിച്ചാണ് കമ്മ്യൂണിസം പറയുന്നത്. ഇവിടെ എവിടെയാണ് തുല്യത? കോർപറേറ്റ് പ്രസ്ഥാനങ്ങൾ മാത്രമാണ് ഇന്ന് രാഷ്ട്രീയ പാർട്ടികൾ. അവർക്ക് നിലനിൽക്കാൻ വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്.

akhil-love-

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ജനനൻമയാണ് ലക്ഷ്യമെങ്കിൽ ഇവർക്ക് ഒരുമിച്ച് പ്രവർത്തിച്ചാൽ പോരെ. അതുകൊണ്ട് ജനനൻമയല്ല, അവരുടെ നൻമ തന്നെയാണ് അവരുടെ ലക്ഷ്യം. ഓരോ രാഷ്ട്രീയ പാർട്ടികളേയും സംബന്ധിച്ച് അവർക്ക് അധികാരം ലഭിക്കുകയും നാടിനെ നയിക്കുകയുമാണ് വേണ്ടത്. അങ്ങനെയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ജനങ്ങളുടെ ശരി ശരിയാകണമെന്നില്ല.

ഇപ്പോൾ പോയിക്കോണ്ടിരിക്കുന്നത് എങ്ങനെ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നതാണ്. രാഷ്ട്രീയം ഇപ്പോൾ കോർപറേറ്റ് സംവിധാനം പോലെയാണ്. കമ്പനികളുടെ സിഇഒമാരെ പോലെയാണ് രാഷ്ട്രീയ പാർട്ടികളുടെ സെക്രട്ടറിമാരും പ്രസിഡന്റുമാരും പെരുമാറുന്നത്. കോൺഗ്രസ് എന്ന ആശയം ഉണ്ടാകുന്നത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ്. സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞതോടെ പിന്നെ അവരുടെ ആശയത്തിന്റെ പ്രസക്തി എന്താണ്. പിന്നെയുള്ളത് ദേശീയ ബോധം മാത്രമാണ്. പിന്നെ ബിജെപിക്ക് ഹിന്ദുത്വ ദേശീയ ബോധമുണ്ട്. അതുമായി അവർ മുന്നോട്ട് പോകുന്നു. കമ്മ്യൂണിസം പറയുന്നത് പാവങ്ങളെ ദാരിദ്രത്തിൽ നിന്നും മോചിപ്പിക്കുകയെന്നതാണ്. പാവങ്ങൾ പണക്കാരായാൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണ് പ്രസക്തി. അതെവിടാണ് നിലനിൽക്കുന്നത്.

ഇവിടെ ഇപ്പോൾ എല്ലാ വികസനത്തിനും മുന്നിട്ട് നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലേ. ബിജെപിയുടേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും വികസനപരമായ ആശയത്തിന് എന്താണ് വ്യത്യാസം. കമ്മ്യൂണിസം എന്ന ആശയത്തിൽ നിന്നേ അവർ മാറി. ഇന്നിപ്പോൾ സി പി എം എന്ന് പറയുന്ന കോർപറേറ്റ് രാഷ്ട്രീയ പാർട്ടിയായി അവർ മാറി. കോൺഗ്രസും ബിജെപിയുമെല്ലാം കോർപറേറ്റ് രാഷ്ട്രീയ പാർട്ടികളാണ്.

ആശയത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയമൊക്കെ ഇവിടെ നഷ്ടപ്പെട്ടു. ഇവിടെ നിലനിൽപ്പിന് വേണ്ടിയുള്ള രാഷ്ട്രീയമാണ്. ജനാധിപത്യം എന്നത് കൂടുതൽ വോട്ട് കിട്ടുകയെന്നതാണ്. അത് എപ്പോഴും ശരിയാകണമെന്നില്ല.തെറ്റുകൾക്കെതിരെ കൈ ഉയർത്താൻ ജനങ്ങൾ തയ്യാറാവണം.

ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കിൽ രാഷ്ട്രീയത്തിലേക്ക് തന്നെ ഇറങ്ങാം. കാരണം അധികാരം ഉണ്ടെങ്കിലെ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. ഇപ്പോൾ പക്ഷേ മനസിൽ ഇലക്ഷന് മത്സരിക്കണമെന്ന ചിന്തയൊന്നുമില്ല'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+