'ബിഗ് ബോസിൽ വിജയിക്കാൻ കാരണം ഇതാണ്'; ബിഗ് ബോസ് കൊണ്ടുണ്ടായ മെച്ചവും'; തുറന്ന് പറഞ്ഞ് അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസൺ 5 ൽ വിജയിക്കാൻ ഉണ്ടായ കാരണം തുറന്ന് പറഞ്ഞ് അഖിൽ മാരാർ. എംടി വ്ലോഗിന് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം. ബിഗ് ബോസ് എന്ന ഷോ കൊണ്ട് തനിക്ക് ജീവിതത്തിൽ സംഭവിച്ച ഗുണങ്ങളെ കുറിച്ചും അഖിൽ സംസാരിച്ചു. അഖിലിന്റെ വാക്കുകളിലേക്ക്.
'എനിക്ക് ജീവിതത്തിൽ ഒരു സെന്റ് ഭൂമിയോ വീടോ ഒന്നും ഇല്ലായിരുന്നെങ്കിലും സന്തോഷം ഉണ്ടായിരുന്നു. ഭയങ്കരമായി ദുഃഖിക്കേണ്ട സാഹചര്യം എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടില്ല. ബിഗ് ബോസിൽ നിന്നും ആളുകൾ പഠിക്കേണ്ട പാഠം എന്ത് ചെയ്താലും ഒരു മൂന്നാം കണ്ണ് കാണാൻ ഉണ്ട് എന്നതാണ്. അഖിൽ നൻമയുണ്ടായത് കൊണ്ടാണ് ജയിച്ചതെങ്കിൽ ആ നൻമ ജീവിതത്തിൽ പകർത്തിയാൽ നിങ്ങളും വിജയിക്കും.

ബിഗ് ബോസ് കൊണ്ട് എനിക്ക് കിട്ടിയ മെച്ചം എന്നത് എന്റെ മുന്നിൽ എന്ത് വന്നാലും എനിക്കൊരു ടാസ്ക് ആണ്. ബിഗ് ബോസിൽ അപ്രതീക്ഷിതമായ കാര്യങ്ങളാണ് തന്ന് കൊണ്ടിരുന്നത്. ഒരു പ്രീപ്ലാൻഡ് മെറ്റീരിയലും ഇല്ലാതെ ജയിക്കണമെന്നം എന്നാണ്. നമ്മൾ അവസരം കൃത്യമായി വിനിയോഗിച്ച് വിജയിക്കണം.
ബിഗ് ബോസിൽ പച്ചയായ മനുഷ്യനായി തന്നെ തുടരാനായിരുന്നു എന്റെ തീരുമാനം. അതുകൊണ്ട് തന്നെ സാധാരണക്കാരെ പോലെയാണ് ഞാൻ പെരുമാറിയത്. എന്റെ ഈ രീതികൾ മുതിർന്നവർക്ക് ഇഷ്ടമായിട്ടുണ്ട്. ടാറ്റൂ അടിച്ചതൊക്കെ കണ്ട് കൗമാരക്കാരായവരുടെ ഇഷ്ടം പിടിച്ച് പറ്റാൻ കഴിഞ്ഞു. ഭാര്യയോടും മക്കളോടുമുള്ള ഇടപെടൽ കുടുംബങ്ങളുടെ പിന്തുണ നേടി തന്നു. ആധികാരമായി വിഷയം സംസാരിക്കുന്നതും രാഷ്ട്രീയം പറയുന്നതുമൊക്കെ 60 വയസിന് മുകളിലുള്ളവരുടെ പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞു. അത്തരത്തിൽ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ നേടിയെടുക്കാൻ സാധിക്കു.
പ്രണയമെന്ന പരാജയത്തിൽ നിന്നാണ് ഞാൻ ജീവിതത്തിൽ എന്റേതായ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങുന്നത്. അന്ന് മുതൽ ഞാൻ എടുത്ത സിനിമ വരെ ജീവിതത്തിൽ പരാജയമായിരുന്നു. ഞാൻ ഭൂമിക്ക് ഭാരമായിരുന്നുവെന്ന് തോന്നിയ സമയമുണ്ട്. കിട്ടിയ സർക്കാർ ജോലി വേണ്ടെന്ന് വെച്ച്, അച്ഛനേയും വെറുപ്പിച്ച്, നാട്ടുകാരേയും വെറുപ്പിച്ച് തൊടുന്നതൊക്കെ നശിപ്പിച്ചൊരു കാലമുണ്ടായിരുന്നു.
ബിഗ് ബോസിൽ വന്നപ്പോഴാണ് മാറ്റം തുടങ്ങിയത്. ഹൗസിൽ എന്നോട് അഭിനയിക്കാൻ പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ അവിടേയും പണിപാളിയേനെ .ബിഗ് ബോസിൽ എന്നെ ഒരു വിഭാഗം എതിർത്ത് കൊണ്ടേ ഇരിക്കുമ്പോൾ ഞാൻ എന്താണെന്ന് പുറത്ത് നിന്ന് ആളുകൾ കാണുന്നുണ്ടായിരുന്നു. മൂന്നാം കണ്ണായിരുന്നു അത്. അങ്ങനെ ഒരു മൂന്നാം കണ്ണ് നമ്മളെ കാണാൻ ഉണ്ടെങ്കിൽ തന്നെ നമ്മുടെ ജീവിതം കുറച്ച് പ്യൂരിഫൈഡ് ആകും', അഖിൽ മാരാർ.












Click it and Unblock the Notifications