'അഖിലും ശോഭയും തമ്മിൽ എന്താണ് പ്രശ്നം'; മസ്കറ്റിൽ വെച്ച് ആരാധകരുടെ ചോദ്യം, മറുപടിയുമായി അഖിൽ മാരാർ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ വാക്ചാതുര്യം കൊണ്ട് പ്രകടനമികവ് കൊണ്ടും കൈയ്യടി നേടിയ താരമായിരുന്നു സംവിധായകൻ അഖിൽ മാരാർ.വളരെ അധികം വിമർശനങ്ങൾ കേട്ട് ബിഗ് ബോസ് ഹൗസിലേക്ക് കയറിയ താരം വളരെ പെട്ടെന്നായിരുന്നു ആരാധകരുടെ പിന്തുണ നേടിയെടുത്തത്. ഒടുക്കം സീസൺ 5 ന്റെ കപ്പും നേടിയാണ് അഖിൽ ഹൗസിന്റെ പടിയിറങ്ങിയത്.
ബിഗ് ബോസ് വിജയത്തിന് ശേഷവും അഖിലിനുള്ള ആരാധക പിന്തുണയ്ക്ക് യാതൊരു കുറവുമില്ല. ഓടി നടന്ന് അഖിൽ പങ്കെടുക്കുന്ന പരിപാടികളിൽ എല്ലാം തന്നെ ആരാധകർ നിറയുകയാണ്. നാട്ടിൽ മാത്രമല്ല, വിദേശത്തും അഖിലിന് ലഭിക്കുന്ന ആരാധക സ്നേഹത്തിന് യാതൊരു കുറവുമില്ല. ഇപ്പോഴിതാ അത്തരത്തിൽ അഖിൽ മസ്കറ്റിൽ വെച്ച് പങ്കെടുത്ത പരിപാടിയുടെ ഒരു വീഡിയോ ആണോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. അഖിലും ഈ വീഡിയോ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രിയ താരത്തിന്റെ നേരിൽ കണ്ടതിന്റെ ആഹ്ളാദം ആരാധകർ പങ്കിടുന്നത് വീഡിയോയിൽ കാണാം. അതിനിടയിൽ ചിലർ അഖിലിനോടായി ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. അഖിൽ ഹൗസിൽ വന്നപ്പോൾ പറഞ്ഞൊരു ഡയലോഗ് ആദ്യ ഘട്ടത്തിൽ അഖിലിനോട് അനിഷ്ടത്തിന് കാരണമായെന്നാണ് ആരാധകരിൽ ഒരാൾ ചൂണ്ടിക്കാട്ടിയത്. 'താൻ ബിഗ് ബോസ് കാണുന്ന ഒരാൾ അല്ല, ആദ്യ ദിവസം അഖിലിനെ മോഹൻലാൽ ഷോയിൽ പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ താങ്കൾ ഒരു ഡയലോഗ് പറഞ്ഞിരുന്നു. ഞാൻ സംവിധായകനാണെന്ന് കരുതി സാർ എന്നെ വഴക്ക് പറയാതിരിക്കേണ്ടെന്ന്. അത് കേട്ടപ്പോൾ ഇവനെന്ത് ജാഡയാണെന്നാണ് തോന്നിയത്. എന്നാൽ പോകെ പോകെ അഖിൽ ഇല്ലെങ്കിൽ ബിഗ് ബോസ് സീസൺ 5 ഇല്ലെന്ന അവസ്ഥയായി', എന്നായിരുന്നു ആരാധകൻ പറഞ്ഞത്.
മറ്റൊരാൾ ചോദിച്ച ചോദ്യം ശോഭ വിശ്വനാഥുമായി അഖിൽ മാരാരിന് എന്താണ് പ്രശ്നം എന്നാണ്. ഇതിന് തനിക്ക് പ്രശ്നവും ഇല്ലെന്നാണ് അഖിൽ നൽകിയ മറുപടി. 'എനിക്ക് ശോഭയോടെന്നല്ല, ആരോടും പ്രശ്നമില്ല. ഒരുപക്ഷേ ശോഭയോട് ചോദിച്ചാൽ അവർ മറ്റെന്തെങ്കിലും പറഞ്ഞേക്കാം', എന്നായിരുന്നു ചിരിച്ചുകൊണ്ട് അഖിൽ പറഞ്ഞത്.
ബിഗ് ബോസ് സീസൺ 5 ൽ വെച്ച് പരസ്പരം കൊമ്പ് കോർത്ത താരങ്ങളായിരുന്നു ശോഭയും അഖിലും. എന്നാൽ ഫിനാലെയിൽ ഇവർ പരസ്പരം പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. പക്ഷേ സീസൺ കഴിഞ്ഞ് പല തവണ പല മത്സരാർത്ഥികളും പരസ്പരം കാണുകയും സ്നേഹം പങ്കിടുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഇവർ രണ്ട് പേരും തമ്മിൽ കണ്ടിട്ടില്ല. ഷോ കഴിഞ്ഞാൽ അഖിലിന്റെ വീട്ടിലേക്ക് താൻ പോകുമെന്ന് ശോഭ പറഞ്ഞിരുന്നുവെങ്കിലും ശോഭ പോയിട്ടില്ല. അതേസമയം മറ്റ് മത്സരാർത്ഥികളിൽ പലരുടേയും വീടുകളിൽ പോകുകയും ചെയ്തിരുന്നു.












Click it and Unblock the Notifications