'ബിഗ് ബോസിൽ വെച്ച് പറയേണ്ടിയിരുന്നില്ലെന്ന് തോന്നിയ ഒറ്റക്കാര്യം ഇതാണ്'; തുറന്ന് പറഞ്ഞ് അഖിൽ മാരാർ
കൊച്ചി: ഏത് ശത്രുവിനേയും മിത്രമാക്കാണമെങ്കിൽ അവരോട് സ്നേഹം കാണിച്ചാൽ മാത്രം മതിയെന്ന് ബിഗ് ബോസ് മലയാളം സീസൺ 5 വിജയി അറിൽ മരാർ. മനുഷ്യരോട് എന്തെങ്കിലും വിരോധം കാണിക്കേണ്ട ആവശ്യമില്ല. ആരോടെങ്കിലും പ്രശ്നം ഉണ്ടാകുന്നത് പലപ്പോഴും ഏതെങ്കിലും വിഷയത്തിൽ ആയിരിക്കും. പണത്തെക്കാൾ ബന്ധത്തിന് മൂല്യം നൽകുന്നയാളാണ് താനെന്നും അഖിൽ മാരാർ പറഞ്ഞു. ബിഗ് ബോസ് കിരീട നേട്ടത്തിന് പിന്നാലെ 'ബിഹൈൻ വുഡ്സിന്' നൽകിയ അഭിമുഖത്തിലായിരുന്നു അഖിൽ മാരാരുടെ പ്രതികരണം. ബിഗ് ബോസ് വിജയത്തെ കുറിച്ചും അനുഭവത്തെ കുറിച്ചുമെല്ലാം അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു.
ഞാൻ സംവിധായകൻ ആയതുകൊണ്ടല്ല, മനുഷ്യരെ മനസിലാക്കാനുള്ള ബോധം ഉള്ളത് കൊണ്ടാണ് ബിഗ് ബോസിൽ കാര്യങ്ങൾ മനസിലാക്കിയത്. സമൂഹത്തിലെ പലവിധ മനുഷ്യരുമായി സംസാരിച്ച ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഓരോരുത്തരും ഏത് രീതിയിലാണ് കാര്യങ്ങൾ കാണുന്നതെന്ന് എനിക്ക് മനസിലാകും. എന്റെ ജീവിതത്തിൽ ഓരോ കാര്യങ്ങളും ഞാൻ അങ്ങനെ വിലയിരുത്താറുണ്ട്.

ശോഭയുമായി വഴക്ക് ഉണ്ടായത് അറിഞ്ഞോണ്ടല്ല. ശോഭയോട് എന്തെങ്കിലും പറഞ്ഞാൽ അവൾ പ്രതികരിക്കും. അവളുടെ പ്രതികരണത്തിൽ സ്വാഭാവികതയുണ്ട്. പലപ്പോഴും കാര്യങ്ങളെ തമാശവത്കരിക്കുന്ന ആളാണ് ഞാൻ. ഒരിക്കൽ ഞാൻ റെനീഷയോട് സംസാരിച്ചപ്പോൾ അങ്ങനെ പറയുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് അവൾ പറഞ്ഞിട്ടുണ്ട്. തുടക്കത്തിൽ നാദിറയുമായും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
ബിഗ് ബോസിൽ പറയേണ്ടെന്ന് തോന്നിയിരുന്ന ഒരേ ഒരു വിഷയം ശോഭയുടെ അച്ഛന്റെ കാര്യത്തിൽ തമാശയായി പറഞ്ഞൊരു കാര്യമാണ്. ( സ്ക്രീൻ സ്പേസ് കിട്ടാനാണ് ശോഭയുടെ അച്ഛൻ തന്റെ അടുത്തേക്ക് വന്നത് എന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്).
ആൾക്കൂട്ടം ഇഷ്ടപ്പെടുന്നയാളല്ല ഞാൻ. സംവിധാകനാകാനും എഴുത്തുകാരനാകാനും ആഗ്രഹിച്ചത് അതുകൊണ്ടാണ്. ആരാധകരോട് കാണാൻ എയർപോർട്ടിൽ വരരുതെന്ന് പറയാൻ കാരണം, മുംബൈയിൽ റെഡ് അലർട്ട് ആയിരുന്നു. നമ്മളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഭീകര വോട്ടിന്റെ വ്യത്യാസത്തിലാണ് ജയിച്ചത്. അത്രയും ആളുകൾ പുറത്ത് നമ്മളെ സ്നേഹിക്കുമ്പോൾ ഒരുത്തനും അവിടേക്ക് വരരുതെന്ന് പറയാൻ സാധിക്കുമോ.
എല്ലാവരേയും സ്നേഹിക്കുകയെന്ന് മാത്രമാണ് പറയാനുള്ളത്. ഒരാൾ വിഷമിക്കുമ്പോഴാണ് അവർക്കൊപ്പം നിൽക്കുന്നുണ്ട്. ഞാൻ ആവശ്യമില്ലാതെ വള്ളി പിടിച്ചതൊക്കെ എനിക്ക് അറിയാത്ത ആൾക്ക് വേണ്ടിയാണ്. വിജയ് ബാബു വിഷയത്തിൽ എനിക്ക് അദ്ദേഹത്തെ അറിയുക പോലുമില്ലായിരുന്നു. പക്ഷേ ചില വിഷയത്തിൽ ചിലത് ശരിയാണെന്ന് എനിക്ക് തോന്നും. എനിക്ക് ശരിയെന്ന് തോന്നുന്ന വിഷയങ്ങളിൽ ഞാൻ സംസാരിക്കും.
ഫിനാലെയുടെ അവസാനമായിരുന്നു മിഥുൻ വന്നത്. മിഥുന്റെ വിഷയത്തിന്റെ എനിക്ക് ആദ്യമേ അറിയാമായിരുന്നു.അത്രയും സീരിയസ് വിഷയമാണ് അവൻ തമാശരൂപേണ പറഞ്ഞത്. പക്ഷേ അവൻ നൊന്തു എന്ന് കണ്ടപ്പോൾ അവനൊപ്പം ആരുമില്ലെന്ന് കണ്ടപ്പോൾ അവനൊപ്പം നിൽക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഇത്രയും നെഗറ്റീവ് അവന് പുറത്ത് ഉണ്ടാകുമ്പോൾ ഫിനാലേയിൽ എനിക്ക് വോട്ട് ചെയ്യാതിരിക്കുമോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടിട്ടില്ല. അനിയൻ കഥ പറഞ്ഞപ്പോൾ തന്നെ അത് യുക്തിപരമല്ലെന്ന് മനസിലായിരുന്നു. പക്ഷേ നമ്മുക്ക് അത് ചോദ്യം ചെയ്യാൻ സാധിക്കില്ല. കാരണം ഒരാൾ ജീവിതത്തിൽ നടന്നുവെന്ന് പറയുന്ന കാര്യങ്ങളാണ്', അഖിൽ പറഞ്ഞു.
കുട്ടികളെ വഴക്ക് പറയുന്ന ആളാണെന്നും അഖിൽ അഭിമുഖത്തിൽ പറഞ്ഞു. കുട്ടികൾക്ക് നമ്മൾ കോടിക്കണക്കിന് രൂപ സമ്പാദിച്ച് കൊടുക്കുകയല്ല വേണ്ടത്, അങ്ങനെ ഒരു രക്ഷിതാക്കളും ചെയ്യരുതെന്ന അഭിപ്രായക്കാരനാണഅ ഞാൻ. അവർക്ക് ആരോഗ്യവും വിദ്യാഭ്യാസവും കൊടുക്കുക. അവർക്ക് തിരിച്ചറിവ് കൊടുക്കണം, സ്വയം പര്യാപ്തരാക്കണം. അവർ വീഴുമ്പോൾ മാത്രം താങ്ങി നിർത്തുക', അഖിൽ വിശദീകരിച്ചു. അച്ഛൻ വഴക്ക് പറയാറുണ്ടെന്ന് ബിഗ് ബോസ് ഫാമിലി വീക്കിൽ വെച്ച് അഖിലിന്റെ മകൾ പറഞ്ഞിരുന്നു. ഇത് പുറത്ത് വലിയ ചർച്ചയായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു താരത്തിന്റെ പ്രതികരണം.












Click it and Unblock the Notifications