'കിടപ്പിലായ സ്ത്രീ ബിഗ് ബോസ് കണ്ടപ്പോൾ എഴുന്നേറ്റ് ഇരുന്നു, എന്നെ കണ്ടാൽ നടക്കുമെന്ന്'; അഖിൽ മാരാർ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ ഹേറ്റേഴ്സിനെ തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. വളരെ പെട്ടെന്നായിരുന്നു അഖിൽ ഇത്തരത്തിൽ ആരാധകരുടെ ഇഷ്ടം പിടിച്ച് പറ്റിയത്. കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ വലിയ കൂട്ടം പേർ അഖിലിന്റെ ഫാൻസായി മാറുകയായിരുന്നു.
ബിഗ് ബോസ് ഷോ കഴിഞ്ഞ ശേഷവും അഖിലിന് ലഭിക്കുന്ന ആരാധക സ്നേഹത്തിന് യാതൊരു കുറവുമില്ല. അഖിൽ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളിലെ ആരാധകരുടെ തിരക്ക് ഇതിനുള്ള ഉദാഹരണമാണ്. അതേസമയം പ്രായ ഭേദമന്യേ ഇതുപോലൊരു സ്വീകാര്യത തനിക്ക് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് അഖിൽ മാരാർ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.വായിക്കാം

'55 നും 60 നും ഇടയിലുള്ള ആളുകൾക്കായിരിക്കും എന്നെ ഇഷ്ടം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ 4 വയസുള്ള കുട്ടികൾ തൊട്ട് 85 വയസുള്ള ആളുകൾ വരെ എന്നെ ഇഷ്ടപ്പെടുന്നുണ്ട്. അടത്തിടെ എന്റെ ഒരു സുഹൃത്ത് വിളിച്ച് എന്നോട് പറഞ്ഞത് പെരുമ്പാവൂരോ മറ്റുമുള്ള ഒരു ചേച്ചി പരാലിസിസ് വന്ന് കിടപ്പിലായിരുന്നു. ബിഗ് ബോസ് കണ്ട് കണ്ട് അവർ എഴുന്നേറ്റിരുന്നുവെന്നാണ്.
ഡോക്ടർ പറഞ്ഞത്രേ അഖിൽ ചിലപ്പോൾ വന്ന് നേരിട്ട് കണ്ട് കഴിഞ്ഞാൽ അവർ എഴുന്നേച്ചേക്കുമെന്ന്. അതൊക്കെ കേൾക്കുമ്പോൾ സന്തോഷം തോന്നും.
കുറെ കാൻസർ പേഷ്യന്റ്സ് ഒക്കെ നമ്മളെ കാണുമ്പോൾ അവർക്ക് സന്തോഷമാണെന്ന് അറിയുന്നതിൽ തന്നെ വലിയ സന്തോഷമുണ്ട്.
എന്നെ സംബന്ധിച്ച് ആളുകളെ എനിക്ക് പെട്ടെന്ന് മനസിലാകും.നശിച്ച് പോകുമെന്ന് എനിക്ക് തോന്നിയവരൊക്കെ നശിച്ച് പോയിട്ടുണ്ട് . ഇപ്പോ ജയിലിൽ കിടക്കുന്നവർ ഉൾപ്പെടെ. ഞാൻ പരന്ന വായന ഉള്ളയാൾ അല്ല. പലരും പക്ഷേ അങ്ങനെ ചോദിച്ചിട്ടുണ്ട്. ഞാൻ ആകെ വായിച്ചിട്ടുള്ള പുസ്തകങ്ങൾ മോട്ടിവേഷ്ണൽ പുസ്തകങ്ങൾ ആണ്. സാഹിത്യം വായിച്ചാലോ മറ്റ് പുസ്തകങ്ങൾ വായിച്ചാലോ പ്രത്യേകിച്ച് അറിവ് കിട്ടത്തൊന്നുമില്ല. ഞാൻ ആകെ മനസിലാക്കുന്നത് മനുഷ്യന്റെ യഥാർത്ഥ ജീവിതമാണ്. എനിക്ക് വേണ്ടത് ഞാൻ ഗൂഗളിൽ തിരയാറുണ്ട്. ആവശ്യം വേണ്ട പുസ്തകങ്ങൾ റഫർ ചെയ്യാറുണ്ട്. ബാക്കിയൊക്കെ എന്റെ ചിന്തകളാണ്.
എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ട്. അത് ആളുകൾക്ക് മനസിലാകണമെന്നില്ല. അടുത്തിടെ ദേശീയ സിനിമ അവാർഡ് പ്രഖ്യാപനത്തെ വിമർശിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിന് താഴെ എന്നെ വന്ന് തെറി വിളിച്ചത് ബിജെപിക്കാരായിരുന്നു. ഇന്നലെ പോസ്റ്റിട്ടപ്പോൾ തെറിവിളിച്ചത് കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു', അഖിൽ പറഞ്ഞു.












Click it and Unblock the Notifications