Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജുനൈസ് സാഗർ സൂര്യയും പ്രധാന കഥാപാത്രങ്ങൾ; പുതിയ സിനിമയെ കുറിച്ച് വെളിപ്പെടുത്തി അഖിൽ മാരാർ

കൊച്ചി: താനും നടൻ ജോജു ജോർജും ചേർന്ന് ചെയ്യാൻ പോകുന്ന സിനിമയിൽ സാഗർ സൂര്യയും ജുനൈസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്ന് സംവിധായകനും ബിഗ് ബോസ് സീസൺ 5 താരവുമായ അഖിൽ മാരാർ. 'മൂവി വേൾഡ് മീഡിയ' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ബിഗ് ബോസിന് ശേഷം നിരവധി സിനിമയിലേക്ക് തനിക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു. അഖിലിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ജുനൈസിനെ വിളിച്ചിരുന്നു. ഇപ്പോൾ പടം ചെയ്യാൻ പോകുകയാണ്. ജുനൈസിന് ഗംഭീര ക്യാരക്ടറാണ്. ലീഡ് റോൾ ചെയ്യുന്നത് ജുനൈസും സാഗർ സൂര്യയുമാണ്. അത്ര ഗംഭീര കഥാപാത്രങ്ങളാണ്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ അവർക്ക് കിട്ടിയത് നെഗറ്റീവോ പോസിറ്റീവോ എന്നറിയില്ല. പക്ഷേ ഈ സിനിമ കറക്ടായി ലാൻഡ് ആയി കഴിഞ്ഞാൽ അവർക്ക് വലിയ സ്വീകാര്യത ലഭിക്കും. ഗംഭീക കഥാപാത്രങ്ങളാണ് അവർക്ക് ലഭിക്കാൻ പോകുന്നത്.

akhil-junaiz-

ജുനൈസ് എന്നും സാഗർ എന്നും തന്നെയാണ് അവരുടെ പേര്. ബിഗ് ബോസിൽ ഉള്ള അവർ തന്നെയാണ് സിനിമയിൽ. പക്ഷേ അവർക്ക് പിന്നിൽ ഒളിഞ്ഞ് കിടക്കുന്ന ഷാഡോ ക്യാരക്ടര് ഉണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള കഥയാണ്. ജോജു ജോർജാണ് ലീഡ് റോൾ ചെയ്യുന്നത്. ചിലപ്പോൾ ഒരു മുതിർന്ന വനിതാ താരം ഉണ്ടാകും. 10 കോടി ബജറ്റുള്ള പടമാണ്. ജോജു ചേട്ടൻ തന്നെയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. ഞാനും ജോജു ചേട്ടനും കോ ഡയറക്ടർ ആയി ചെയ്യുന്ന പടമാണ്.

ഞാൻ സംവിധാനം ചെയ്യുന്നൊരു പടം വരുന്നുണ്ട്. ഞാനും ഷിജു ചേട്ടനും കൂടി തിരക്കഥ ചെയ്യുന്നൊരു പടമാണ്. എന്നെ സംബന്ധിച്ച് പക്ഷെ എഴുത്ത് പരിപാടിയിലേക്ക് ഞാൻ വന്നിട്ടില്ല. സിനിമകളിൽ അഭിനയിക്കാനും ഡയറക്ട് ചെയ്യാനുമൊക്കെ അവസരം ലഭിച്ചിട്ടുണ്ട്. നാലഞ്ച് സിനിമകളിലേക്ക് വിളിച്ചിട്ടുണ്ട്. ലീഡ് കഥാപാത്രമായി ഉൾപ്പെടെ വിളി വന്നിട്ടുണ്ട്. പക്ഷേ എനിക്ക് മനസിൽ ഒന്നും പ്ലാൻ വന്നിട്ടില്ല.

ഒന്നാമത് ഞാനൊരു സിനിമ സംവിധായകൻ ആണല്ലോ. നമ്മളെ കുറെ ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്. വെറുതേ അഭിനയിക്കാനായിരുന്നെങ്കിൽ നേരത്തേ അഭിനയിക്കാമായിരുന്നല്ലോ. ആലോചിച്ചിട്ട് എനിക്ക് വർക്കാവുന്ന, എനിക്ക് ചെയ്യാവുന്ന സിനിമ വന്നാൽ ചെയ്യും. ഞാൻ നല്ലൊരു ആർട്ടിസ്റ്റ് ആണെന്നൊക്കെ എനിക്ക് അറിയാം. ഞാൻ സ്കൂളിലൊക്കെ ബെസ്റ്റ് ആക്ടർ ഒക്കെയായിരുന്നു. പക്ഷേ അഭിനയിക്കണമെന്ന ആഗ്രഹമൊന്നും എനിക്ക് മുൻപും ഉണ്ടായിരുന്നില്ല. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ എനിക്ക് ഒരാൾ പറയുന്നത് കേട്ട് പ്രവൃത്തിക്കാൻ കഴിയില്ല. ഡയറക്ട് ചെയ്യുമ്പോൾ ഇന്നത് ചെയ്യെന്നൊക്കെ നമ്മുക്ക് മറ്റുള്ളവരോട് പറയാലോ.

ബിഗ് ബോസിൽ ഇങ്ങനെ ചെയ്യരുതെന്നേ നമ്മളോട് പറയുള്ളൂ. അല്ലാതെ ഇങ്ങനെ ചെയ് എന്ന് നമ്മളോട് പറയില്ല. നമ്മളെ ഒരു കാട്ടിലേക്ക് വിട്ട് നീ അഴിഞ്ഞാടിക്കോ എന്ന് പറയും. രാഷ്ട്രീയത്തെ കുറിച്ചോ വ്യക്തികളെ കുറിച്ചോ സമുദായത്തെ കുറിച്ചോ സംസാരിക്കാൻ പാടില്ല എന്ന നിർദ്ദേശമേയുള്ളൂ. നമ്മുക്ക് എന്തും സംസാരിക്കാം. ലാലേട്ടന് മുന്നിൽ വെച്ചും സംസാരിച്ച ആളാണ് ഞാൻ. എനിക്ക് സംസാരിക്കാൻ സമയം തന്നിട്ടില്ലെന്ന് ഞാൻ ലാലേട്ടനോട് പറഞ്ഞിരുന്നു.

ലാലേട്ടനെ വെച്ച് സിനിമ ചെയ്യാൻ ഞാൻ ഒന്നൂടെ ഒന്ന് വളരണം. ഇനിയിപ്പോ ലാലേട്ടനടുത്തേക്ക് എളുപ്പത്തിൽ എത്താം. ആന്റണി ചേട്ടനോടൊക്കെ നല്ല അടുപ്പമായി. അൾട്ടിമേറ്റ്ലി കണ്ടന്റാണല്ലോ കിംഗ്. നല്ല സബ്ജക്ട് ഉണ്ടായാൽ, ചെയ്യാനുള്ള കോൺഫിഡൻസ് ഉണ്ടായാൽ ചെയ്യാം പറ്റും. പക്ഷേ ഞാൻ ഒന്നുകൂടി പ്രാപ്തനാകട്ടെ എന്ന് വെച്ചു', അഖിൽ മാരാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+