Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ ഏറ്റവും പ്രധാനം ഈ കഴിവാണ്,കപ്പ് നേടിയതിനെക്കാൾ സന്തോഷം ഇത്'; തുറന്ന് പറഞ്ഞ് അഖിൽ മാരാർ

കൊച്ചി: ചാനൽ ചർച്ചകളിൽ സജീവമാണെങ്കിലും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഖിൽ മാരാർ എന്ന സംവിധായകനെ പ്രേക്ഷകർ കൂടുതലായി അറിഞ്ഞത്. മുൻ ബിഗ് ബോസ് താരം റോബിനുമായുള്ള തർക്കങ്ങളും വിവാദങ്ങളുമായിരുന്നു അഖിലിനെ ബിഗ് ബോസിൽ എത്തിച്ചത്. തുടക്കത്തിൽ വലിയ വിമർശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നതെങ്കിലും ഷോ തുടങ്ങി ദിവസങ്ങൾ കൊണ്ട് തന്നെ വലിയൊരു വിഭാഗം കുടുംബ പ്രേക്ഷകരുടേയും പിന്തുണ നേടിയെടുക്കാൻ അഖിലിന് സാധിച്ചു.

അഖിലിന്റെ ഷോയിലെ പ്രകടനങ്ങൾ തന്നെയായിരുന്നു ആരാധകർ ഏറെ പ്രശംസിച്ചത്. ഫിസിക്കൽ ടാസ്കുകളിൽ എന്ന് മാത്രമല്ല വാക്ചാതുര്യം കൊണ്ടും ബിഗ് ബോസ് ഹൗസിൽ താരമാകാൻ അഖിലിന് കഴിഞ്ഞിരുന്നു. ഒടുക്കം സീസൺ 5 ന്റെ കപ്പും സ്വന്തമാക്കിയാണ് അഖിൽ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്.

akhil2-

അതേസമയം ഇപ്പോഴിതാ ബിഗ് ബോസ് വിജയത്തെ കുറിച്ചും കപ്പ് നേടിയ സന്തോഷത്തെ കുറിച്ചുമെല്ലാം അഖിൽ സംസാരിക്കുകയാണ്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ആവശ്യമായ കഴിവെന്താണെന്നും കപ്പ് നേടിയതിനെക്കാൾ സന്തോഷം നൽകുന്ന മറ്റ് ചില കാര്യങ്ങൾ കൂടി ഉണ്ടെന്നും അഖിൽ പറഞ്ഞു. താരത്തിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോൾ കപ്പ് ലഭിച്ചതിനേക്കാളൊക്കെ സന്തോഷം ലാലേട്ടനോടൊക്കെ ചാറ്റ് ചെയ്യാൻ പറ്റുന്നതും നമ്മൾ എന്തെങ്കിലും പറയുമ്പോൾ അദ്ദേഹം മറുപടി തന്നോണ്ടിരിക്കുന്നതുമൊക്കെ. മമ്മൂക്ക ബെസ്റ്റ് വിഷസ് അറിയിച്ച് മെസേജ് ഇടുകയൊക്കെ ചെയ്തു.

ഇവരെയൊക്കെ കാണാൻ നമ്മൾ എത്ര ആഗ്രഹിച്ചതാണ്. ഇന്നിപ്പോൾ അവരുടെ അടുത്ത് ചാറ്റ് ചെയ്യാൻ സാധിക്കുന്നുവെന്നതൊക്കെ വലിയ സന്തോഷമാണ്.55ാം വയസിൽ കോടികൾ സമ്പാദിക്കണമെന്നല്ല എന്റെ ആഗ്രഹം. നമ്മുക്ക് ചുറ്റുമുള്ള എല്ലാ സുഖഭോഗങ്ങളും താത്കാലികമാണ്. ആത്യന്തിരമായി സ്നേഹം മാത്രമേ നിലനിൽക്കൂ.

55ാം വയസിൽ ഞാൻ ആലോചിക്കുന്നത് സാമ്പത്തിക കാര്യങ്ങൾ അല്ല. മറിച്ച് എനിക്ക് ഇഷ്ടപ്പെടുന്ന മേഖലയിലൂടെ ഞാൻ എവിടെ എത്തിയെന്നാണ്. ചിലപ്പോൾ ഞാനൊരു പൊതുപ്രവർത്തകൻ ആയേക്കാം. എനിക്ക് ജനങ്ങൾക്കൊപ്പം സഞ്ചരിക്കാം. എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണ വേണ്ട, ഒരുപക്ഷെ ഞാൻ സ്വതന്ത്രനായി മത്സരിച്ചാലും വിജയിച്ചേക്കാം',അഖിൽ പറഞ്ഞു.

ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള കഴിവിനെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ-'നമ്മുക്ക് ഒരുപാട് അറിവുണ്ടാകും ഒരുപാട് കഴിവുണ്ടാകും സംസാരിക്കാൻ കഴിവുണ്ടാകും. എന്നാൽ ബിഗ് ബോസിൽ ഇതൊക്കെ ചെയ്യാൻ നമ്മുക്ക് ഒരു മിനിറ്റ് സമയമായിരിക്കും ഉണ്ടാകുക. ആ ഒരുമിനിറ്റ് നമ്മൾ മികച്ച രീതിയിൽ പെർഫോം ചെയ്യണം. കാരണം ഇത്രയും ജനത നമ്മളെ കണ്ടോണ്ടിരിക്കുകയാണ്. അവിടെയാണ് കൈയ്യടി കിട്ടേണ്ടത്.

ഇത് കഴിഞ്ഞിട്ട് പെർഫോം ചെയ്തിട്ട് കാര്യമില്ല. നമ്മുക്ക് മുൻപിൽ പിന്നീട് അവസരങ്ങൾ ഇല്ല. എപ്പോഴും ഈ ലോകം അങ്ങനെയാണ്. കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തണം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+