Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ആ പറഞ്ഞത് കേട്ട് യുഎസ് കമ്പനി അപ്പോൾ തന്നെ എനിക്ക് ജോലി തന്നു'; തുറന്ന് പറഞ്ഞ് അഖിൽ മാരാർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ വരുന്നതിന് മുൻപ് തന്നെ ചാനൽ ചർച്ചകളിൽ വളരെ അധികം സജീവമായിരുന്ന വ്യക്തിയായിരുന്നു സംവിധായകൻ അഖിൽ മാരാർ. തന്റെ വാക് ചാതുര്യം കൊണ്ട് എതിരാളികളോട് മുട്ടി നിൽക്കാൻ അഖിലിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസിലും ഇതിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. മറ്റ് മത്സരാർത്ഥികളെ അപേക്ഷിച്ച് കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിക്കാൻ അഖിലിന് സാധിച്ചിരുന്നു. ബിഗ് ബോസ് സീസൺ 5 ന്റെ വിജയി ആകുന്നതിലും അഖിലിന്റെ ഈ കഴിവ് ഏറെ നിർണായകമായിരുന്നു.

അതേസമയം ഇത്തരത്തിൽ സംസാരിച്ച് വിജയിച്ച പല അവസരങ്ങളും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ അഖിൽ മാരാർ. ഒരു ഉദ്ഘാടന ചടങ്ങിനിടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അഖിൽ.

akhilmararnew

ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ സംസാരവും വാക് ചാതുര്യവും കൊണ്ട് നേടിയെടുത്തത് എന്താണ് എന്നായിരുന്നു ചോദ്യം. ഇതിന് അഖിൽ നൽകിയ മറുപടി ഇങ്ങനെ-'ഒന്നും ചെയ്യാൻ പറ്റാതിരുന്ന അവസ്ഥയല്ലത്. ഞാൻ പണ്ടൊരു അഭിമുഖത്തിന് പോയി. ഒരു യുഎസ് കമ്പനിയാണ്. അവർ എന്നോട് ആവശ്യപ്പെട്ടത് ഒരു പുസ്തകം വിൽക്കണം. നൂറ് രൂപയാണ് പുസ്തകത്തിന് പൈസ.250 ന് വിറ്റ് തരണം. ഇപ്പോൾ തന്നെ അതിന് കുറിച്ച് പറയണം എന്നും പറഞ്ഞു. ഒരു മിനിറ്റ് സമയവും തന്നു.

ഞാൻ പറഞ്ഞു ശരി. സാർ ഈ ഞാനീ പുസ്തകം യുകെയിൽ നിന്നും ഇംപോർട്ട് ചെയ്തതാണ്. ഇത് സാറിന് ഞാൻ സൗജന്യമായി നൽകാം എന്ന്. അദ്ദേഹം ശരിയെന്ന് പറഞ്ഞ് ആ പുസ്തകം വാങ്ങി. അപ്പോൾ ഞാൻ പറഞ്ഞു സാർ ഞാൻ പറഞ്ഞതല്ലേ ഈ പുസ്തകം എന്റെ കമ്പനി യുകെയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന്. 2500 രൂപയാണ് പുസ്തകത്തിന് വില. പക്ഷേ ഇതിന്റെ ടാക്സ് 250 രൂപ സാർ അടക്കണം എന്ന്. സാർ നേരിട്ട് അടക്കുകയോ അല്ലെങ്കിൽ ഞാൻ കൊണ്ട് അടച്ചോളാം എന്നും പറഞ്ഞു. ഇത് കേട്ട ഇന്റ്‍വ്യൂ ബോർഡ് എന്നെ ജോലിക്കെടുത്തു. വളരെ പെട്ടെന്നായിരുന്നു ഞാൻ മറുപടി നൽകിയത്. അവർക്ക് അത് ഇഷ്ടപ്പെടുകയായിരുന്നു.

മുൻപ് സിനിമയുടെ കഥ പറയാൻ പോയപ്പോഴും ഇതേ അനുഭവമായിരുന്നു. ഞാൻ കഥ പറയാൻ പോയപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് 11 പേരായിരുന്നു ഉണ്ടായിരുന്നത്. തിരക്കഥ പറഞ്ഞ് മനസിലാക്കുക എന്നത് വളരെ കഷ്ടപ്പെട്ട കാര്യമാണ്. പക്ഷേ പറയാതിരുന്നാൽ എനിക്ക് എന്റെ അവസരം നഷ്ടമാകും. അതുകൊണ്ട് ഈ 11 പേരുടെ മുന്നിൽ വെച്ച് കഥാപ്രസംഗം പറയും പോലെ ഞാൻ തിരക്കഥ പറഞ്ഞ അവസരം ഉണ്ടായിട്ടുണ്ട്.

ബിഗ് ബോസിലും പല കാര്യങ്ങളും സ്പൊണ്ടേനിയസ് ഇങ്ങനെ നടന്നിട്ടുണ്ട്. അയ്യോ അഖിലേട്ടൻ ഇപ്പോൾ പരാജയപ്പെടും എന്ന് നിങ്ങൾക്ക് തോന്നിയിടത്ത് നിന്ന് ഞാൻ കവറപ്പ് ചെയ്ത് കയറി വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+