Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉദ്ഘാടന പരിപാടികൾ ഉടൻ അവസാനിപ്പിക്കും..ഇനി'; ഒടുവിൽ ആ സർപ്രൈസ് പൊട്ടിച്ച് അഖിൽ മാരാർ

കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. ഷോ വിജയത്തിന് ശേഷം ഓടി നടന്ന് ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുകയാണ് അഖിൽ. നാട്ടിൽ മാത്രമല്ല യുഎഇയിലും നിരവധി ഉദ്ഘാടന പരിപാടികളിൽ അഖിൽ പങ്കെടുത്തിരുന്നു.

എന്നാൽ ഇപ്പോഴിതാ താൻ ഉദ്ഘാടന പരിപാടികളൊക്കെ അവസാനിപ്പിക്കാൻ പോകുകയാണെന്ന് പറയുകയാണ് അഖിൽ മാരാർ. ഉടൻ തന്നെ താൻ സിനിമയിലേക്ക് ഫോക്കസ് ചെയ്യാനാണ് തീരുമാനമെന്നും അഖിൽ പറയുന്നു. 'മൂവി വേൾഡ് മീഡിയ'ക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ വെളിപ്പെടുത്തൽ.

 akhil-shaji-kailas-

നേരത്തേ തന്നെ സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ തനിക്ക് വരുന്നുണ്ടെന്ന് അഖിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ സംവിധായകൻ ഷാജി കൈലാസിനൊപ്പം ഒരു ഫോട്ടോ അഖിൽ പങ്കിട്ടതോടെ അദ്ദേഹത്തിന്റെ ചിത്രത്തിൽ നായകനായി അഖിൽ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിനും അഖിൽ അഭിമുഖത്തിൽ മറുപടി നൽകി. വായിക്കാം

'ഉദ്ഘാടനങ്ങളൊക്കെ ഉടൻ അവസാനിപ്പിക്കും. ഒക്ടോബർ തൊട്ട് സിനിമയിൽ ഫോക്കസ് ചെയ്യാനാണ് തീരുമാനം. ഞാൻ മുൻപ് നല്ലോണം എഴുതുമായിരുന്നു. എന്നാൽ ബിഗ് ബോസിൽ പോയതിന് ശേഷം എഴുത്തിൽ ഭയങ്കര ബ്ലോക്ക് വീണു. ഇനി സമാധാനത്തോടെ ഒന്ന് ഇരിക്കണം. ഞാൻ നായകനാകുന്ന പ്രൊക്ട് വരാൻ ഇരിക്കുന്നുണ്ട്. ഷാജി കൈലാസ് സാറും വിളിച്ചിട്ടുണ്ട്. പ്രൊജക്ടുകൾ ഉണ്ട്.

ആത്യന്തികമായി സിനിമയിലെ നായകൻ എന്നത് തിരക്കഥയാണ്. ബിഗ് ബോസ് കണ്ടിട്ടാണ് ആളുകൾ അഖിൽ മാരാരെ ഇഷ്ടപ്പെട്ടത്. നമ്മൾ മമ്മൂട്ടിയും മോഹൻലാലും എന്ന വ്യക്തികളെയല്ല ,അവരുടെ കഥാപാത്രങ്ങളെയാണ് ഇഷ്ടപ്പെട്ടത്.അതുകൊണ്ട് തന്നെ ആത്യന്തികമായി ഗംഭീരമായൊരു സബ്ജക്ട് ആണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. പ്രീ പ്രൊഡക്ഷൻ എത്രത്തോളം സ്ട്രോങ്ങ് ആക്കുന്നു, അത്രത്തോളം സൃഷ്ടി മികച്ചതാകുന്നു', അഖിൽ മാരാർ പറഞ്ഞു.

പ്രണയ സിനിമയിൽ അഭിനയിക്കുമോയെന്ന ചോദ്യത്തിന് അത്ര റൊമാന്റിക്ക് ആയ ആളല്ല ഞാൻ എന്നായിരുന്നു അഖിലിന്റെ മറുപടി. എനിക്ക് ഈ പൈങ്കിളി പ്രണയമൊന്നും പറ്റില്ല. എന്റെ ഭാര്യയെ വിളിച്ച് എടി മുത്തേ നീ എവിടാടി എന്ന് ചോദിക്കാനൊന്നും അറിയില്ല. നീ എവിടാടി എന്ന് ചോദിക്കുന്നതാണ് എന്റെ സ്നേഹം. എന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. ഞാൻ എന്റെ ഭാര്യയെ മോനെ എന്ന് വിളിക്കാറുണ്ട്.

പ്രണയം ചെയ്യുകയെന്നതല്ല, ഫ്ലക്സിബിളിറ്റി ഉള്ള ആളാണ് ഞാൻ. ഹ്യൂമർ എനിക്ക് രസകരമായി ചെയ്യാൻ സാധിക്കും. എനിക്കും കൂടെ രസകരമായ സബ്ജക്റ്റുകൾ ഞാൻ ചെയ്യും. ഞാൻ ചെയ്താൽ അത് രസകരമാകുമെന്ന് എനിക്കും കൂടി തോന്നണം, അതും കൂടി ആലോചിച്ച് മാത്രമേ സിനിമ ചെയ്യുകയുള്ളൂ', അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+