Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടുകാരുടെ തന്തക്ക് വിളി കേള്‍ക്കുന്നത് എന്തിനാണ്? ഇത് പരിപ്പുവട ഉണ്ടാക്കുന്ന പരിപാടിയല്ല: അഖില്‍ മാരാർ

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ ഒരു താരത്തിന്റെ മാത്രം ആധിപത്യം കണ്ട സീസണായിരുന്നു സീസണ്‍ 5. രണ്ട് മൂന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ ആരായിരിക്കും വിജയി എന്നുള്ളത് ഏറെക്കുറെ ഉറപ്പിക്കാന്‍ പലർക്കും സാധിച്ചിരുന്നു. അത്രത്തോളമായിരുന്നു മറ്റ് മത്സരാർത്ഥികള്‍ക്കുമേലുള്ള അഖില്‍ മാരാറുടെ ആധിപത്യം.

അവസാന നിമിഷം വരെ ഏതെങ്കിലും തരത്തിലുള്ള അട്ടിമറികള്‍ ആളുകള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഗ്രാന്‍ഡ് ഫൈനലില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ വലിയൊരു ശതമാനം വോട്ടു നേടി അഖില്‍ മാരാർ സീസണ്‍ ഫൈവിലെ കപ്പ് ഉയർത്തി. ബിഗ് ബോസില്‍ നിന്നും പുറത്ത് ഇറങ്ങിയ താരം പുതിയ സിനിമകളേക്കുറിച്ചുള്ള വിശേഷങ്ങള്‍ നേരത്തെ പങ്കുവെച്ചിരുന്നു.

akhil-marar

സിനിമ ചെയ്യും, എന്നാല്‍ വളരെ ആലോചിച്ച് മാത്രമായിരിക്കും അതിലേക്ക് കടക്കുകയെന്നാണ് പുതിയ സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് അഖില്‍ മാരാർ കഴിഞ്ഞ ദിവസം ഉത്തരം നല്‍കിയത്. സിനിമ മേഖല വലിയ പ്രതിസന്ധിയിലാണ്. പല പടങ്ങളുടേയും യഥാർത്ഥ അവസ്ഥ പലരും അറിയുന്നില്ല. മുടക്ക് മുതലിന്റെ 30 ശതമാനം പോലും പലർക്കും തിരിച്ച് കിട്ടുന്നില്ലെന്നും സംവിധായകന്‍ കൂടിയായ അഖില്‍ മാരാർ വ്യക്തമാക്കുന്നു.

ഒരാള്‍ അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസയല്ലേ. അത് അങ്ങനെ കളയാന്‍ സാധിക്കുമോ. കഥയുടേയൊന്നും പ്രശ്നങ്ങളല്ല, സിനിമ മേഖലയെ ബാധിക്കുന്നത്. ആളുകള്‍ക്ക് താല്‍പര്യമില്ല. സോഷ്യല്‍ മീഡിയയില്‍ എന്തെല്ലാം കണ്ടന്റുകളാണ് വിനോദത്തിനായി ഉള്ളത്. പണ്ടൊക്കെ നമുക്ക് ഇത്തരത്തിലുള്ള വിനോദ ഉപാധി എന്ന് പറയുന്നത് സിനിമകളായിരുന്നു. സോഷ്യല്‍ മീഡിയ സജീവമാകാന്‍ തുടങ്ങിയതോടെ തമിഴ്നാട്ടിലും സിനിമ മേഖല പ്രതിസന്ധിയിലാണ്.

കാലഘട്ടത്തിന്റെ മാറ്റാമാണ് ഇതെല്ലാം. ആദ്യം അകാശവാണിയായിരുന്നു ജനകീയ വിനോദ ഉപാധി. പിന്നീട് ദൂരദർശനായി. അതൊക്കെ ഇപ്പോള്‍ എത്ര പേർ ഇരുന്ന കാണം. അതിലെ പരിപാടികള്‍ മോശമായത് കൊണ്ട് അല്ലാലോ ആളുകള്‍ കാണാത്തത്.സ്വഭാവികമായ മാറ്റങ്ങളാണ് ഇതെല്ലാം. സമയമെടുത്ത്, ഈ ബ്ലോക്കിന്റെ ഇടയില്‍ വണ്ടിയോടിച്ച് തിയേറ്ററില്‍ പോയി സിനിമ കണണമെങ്കില്‍ ആളുകള്‍ക്ക് അത്രത്തോളം ആഗ്രഹം ഉണ്ടായിരിക്കണമെന്നും അഖില്‍ മാരാർ പറയുന്നു.

നല്ല സിനിമ പിന്നീട് എപ്പോഴെങ്കിലും കണ്ടിട്ടായിരിക്കും "അയ്യോ ഈ സിനിമ എങ്ങനെ ഞാന്‍ തിയേറ്ററില്‍ മിസ് ചെയ്തു" എന്ന് കമന്റിടുക. റിയാലിറ്റി മനസ്സിലാക്കി മുന്നോട്ട് പോവാനാണ് എനിക്ക് ഇഷ്ടം. ആളുകളെ കാണിക്കാന്‍ വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുന്നതില്‍ എനിക്ക് ഒരു താല്‍പര്യവും ഇല്ല. ബിഗ് ബോസില്‍ വന്നതിന് ശേഷം സിനിമയിലേക്ക് കടക്കാന്‍ നോക്കുന്ന വ്യക്തിയല്ല, സിനിമയില്‍ വന്നതിന് ശേഷം ബിഗ് ബോസിലേക്ക് എത്തിയ വ്യക്തിയാണ് ഞാന്‍.

ഒരുപാട് ബന്ധങ്ങളുണ്ട്, പലരുടേയും വിഷമങ്ങളും എനിക്ക് അറിയാം. ഞാന്‍ സിനിമ ചെയ്യും. അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന നിർമ്മാതാവ് ഉള്‍പ്പെടേയുള്ള ആളുകള്‍ക്ക് മനസ്സിനെങ്കിലും സംതൃപ്തിയുള്ള സിനിമയായിരിക്കണം. അല്ലെങ്കില്‍ മുടക്കുന്ന പൈസ കിട്ടണം. ഇതു രണ്ടും ഇല്ലാതെ നാട്ടുകാരുടെ തന്തക്ക് വിളി കേള്‍ക്കുന്നത് എന്തിനാണ്. ഇത് പരിപ്പുവട ഉണ്ടാക്കുന്നത് പോലത്തെ പരിപാടിയല്ലാലോയെന്നും അഖില്‍ മാരാർ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+