'ഒന്നര ലക്ഷമാണ് മാസ ചെലവ്, വണ്ടിക്ക് സിസി അടക്കാൻ വേണം 32,000, ഫ്ലാറ്റിന് 22,000..'; അഖിൽ മാരാർ
കൊച്ചി; മലയാളം സീസൺ 5 ലൂടെയാണ് അഖിൽ മാരാർ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. തന്റെ മികച്ച ഗെയിമിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അഖിലിന് സാധിച്ചിരുന്നു.
സംവിധായകൻ കൂടിയാണ് അഖിൽ മാരാർ. ഇപ്പോഴിതാ ബിഗ് ബോസിൽ വരുന്നത് മുൻപുള്ള തന്റെ വരുമാന മാർഗത്തെ കുറിച്ചും ചെലവുകളെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് അഖിൽ മാരാർ. 'മൈൽ സ്റ്റോൺ മേക്കേഴ്സി'ന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

അഖിൽ മാരാരുടെ വാക്കുകളിലേക്ക് -'ആരാണ് പണം സേവ് ചെയ്യുന്നയാൾ എന്നായിരുന്നു ചോദ്യം. ഇതിന് ഒന്നാമത് പണം ഇല്ല, രണ്ടാമത് രണ്ട് പേരും സേവ് ചെയ്യുന്നവർ അല്ലെന്നായിരുന്നു അഖിലിന്റേയും ഭാര്യയുടേയും മറുപടി. ഓരോ മാസവും ഞാൻ എങ്ങനെ കഴിഞ്ഞ് പോയെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ. കൊച്ചിയിൽ ജീവിക്കുമ്പോൾ എനിക്ക് ഒരു മാസം ഒന്നരലക്ഷം രൂപ ചെലവാണ്.
വണ്ടീടെ സിസി 32,000 അടക്കണം, ഫ്ലാറ്റിന്റെ വാടക 22,000 അടക്കണം, കഥയെഴുതാനായി മുകളിൽ ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട്, അതിന് 18,000 രൂപ, പിള്ളേരുടെ പഠിത്തം, ദിവസേന എല്ലാം കൂടിയ സാധനങ്ങളെ ഞാൻ വാങ്ങാറുള്ളൂ. പിന്നെ ചിട്ടിക്ക് പണം കൊടുക്കണം. ലൈഫ് അത്യാവശ്യം പോഷായിട്ടാണ് പോകുന്നത്.
ഈ മാസം വരുന്നത് വന്നു, എന്നാൽ അടുത്ത മാസം എവിടെ നിന്ന് എന്നൊന്നും ഐഡിയ ഇല്ല.അങ്ങനെ പൊക്കോണ്ടിരുന്നതായിരുന്നു. അതാണ് എപ്പോഴും ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നത് ആരോ എനിക്ക് വേണ്ടി കാര്യങ്ങൾ ചെയ്ത് കൊണ്ടേയിരിക്കുന്നത് പോലെ തോന്നുന്നത്.
ലക്ഷ്മിയേയും കൊണ്ട് എറണാകുളത്തേക്ക് പോകുന്ന സമയത്ത് ഒരു പൈസയുടേയും വരുമാനമില്ല. പിന്നെ ഹരീടെ കമ്പനിയിൽ നിന്ന് ചെറിയ വരുമാനം കിട്ടി തുടങ്ങി, മാസം കുറച്ച് തുക ഹരി തരുമായിരുന്നു. സുഹൃത്തുക്കൾ കുറച്ച് പണം തരുമായിരുന്നു. അങ്ങനെയൊക്കെയാണ് ജീവിച്ച് പോയിരുന്നത്. ബിഗ് ബോസ് സംഭവിച്ചില്ലെങ്കിൽ വേറെന്തെങ്കിലുമൊക്കെ സംഭവിച്ച് പോകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ജീവിതത്തിൽ വളരെ അധികം ചിന്തിക്കുന്നത് താൻ ആണ്. ഓവർ തിങ്കിങ് അല്ല, പ്രോപ്പർ തിങ്കിങ് ആണ്. ബിഗ് ബോസിലേത് പോലെ തന്നെ ജീവിതത്തിലും എല്ലാ കാാര്യങ്ങളിലും എനിക്ക് പ്ലാനിങ് ഉണ്ട്', അഖിൽ മാരാർ പറഞ്ഞു.
ബിഗ് ബോസ് സീസൺ 5 വിജയിയായ അഖിൽ മാരാരിന് 50 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. കൂടാതെ ഒരു കാറും ലഭിച്ചിരുന്നു.ഷോയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരില്‍ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‍യുവി ആയ ഫ്രോങ്‍ക്സ് ആയിരുന്നു അഖിലിന് ലഭിച്ചത്.
50 ലക്ഷം രൂപണ പരിപാടിയുടെ സ്പോൺസർമാർ കൈമാറിയതായി കഴിഞ്ഞ ദിവസം അഖിൽ പറഞ്ഞിരുന്നു. ചെക്ക് ലഭിച്ചെന്നും എന്നാൽ ബാങ്കിൽ പോയി ചെക്ക് മാറിയിട്ടില്ലെന്നുമായിരുന്നു അഖിൽ പറഞ്ഞത്.50 ലക്ഷം രൂപ കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അതിനെ കുറിച്ച് താൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ലെന്നായിരുന്നു നേരത്തേ അഖിൽ മാരാർ പറഞ്ഞത്.












Click it and Unblock the Notifications