Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതോടെ പേടിയായി, 3 പേരുകൾ, ആ മാറ്റത്തിന് പിന്നിലെ കാരണം ഇതാണ്; ഒടുവിൽ തുറന്ന് പറഞ്ഞ് അഖിൽ മാരാർ'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയായ അഖിൽ മാരാരുടെ പേര് സംബന്ധിച്ച് പലവിധ ചർച്ചകൾ നേരത്തേ ഉണ്ടായിരുന്നു. അഖിൽ കോട്ടാത്തല എന്ന് പേര് എങ്ങനെ അഖിൽ മാരാർ ആയെന്നും ജാതി ബോധമുള്ളത് കൊണ്ടാണ് അത്തരമൊരു പേര് സ്വീകരിച്ചതെന്നുമൊക്കെയായിരുന്നു ചർച്ചകൾ. ഇപ്പോഴിതാ ഓരോ കാലത്തും താൻ സ്വീകരിച്ച പേരുകളെ കുറിച്ചും അങ്ങനെ സ്വീകരിക്കാനുണ്ടായ കാരണത്തെ കുറിച്ചും തുറന്നുപറയുകയാണ് അഖിൽ. പൊതുപരിപാടിക്കിടെ ഒരു ആരാധകന്റെ ചോദ്യത്തോടാണ് താരം മറുപടി നൽകിയത്.

അഖിൽ രാജ്, അഖിൽ കോട്ടാത്തല, അഖിൽ മാരാർ എന്നിങ്ങനെ മൂന്ന് പേരുകൾ താങ്കൾക്കുണ്ടായിരുന്നു. സ്പോർട്സിൽ പോകുകയാണെങ്കിൽ എന്തായിരിക്കും താങ്കളുടെ പേര് എന്നായിരുന്നു ചോദ്യം. ഇതിന് അഖിൽ നൽകിയ മറുപടി ഇങ്ങനെ-'പ്രായം കൂടി വരികയാണല്ലോ എന്റെ ഫിസിക്കൽ സ്ട്രേങ്ത്ത് കുറഞ്ഞുവരികയാണ്. മറ്റ് രണ്ട് മേഖലകൾ പോലെയല്ല. സിനിമയായാലും രാഷ്ട്രീയമായാലും പ്രായം കൂടുന്തോറും എന്റെ പരിശ്രമങ്ങൾ പ്രതിഫലിച്ച് കൊണ്ടേയിരിക്കും.

പിന്നെ എന്റെ പേരുകൾ സംബന്ധിച്ച് പറയുകയാണെങ്കിൽ സ്കൂളിൽ പഠിക്കുമ്പോഴുള്ള അഖിൽ രാജ് എന്ന പേര് ഞാൻ വെച്ചതല്ല. അച്ഛനും അമ്മയും ഇട്ട പേരാണത്. പിന്നെ അഖിൽ കോട്ടാത്തല എന്ന പേര്, പൊതുപ്രവർത്തകനായിരുന്നപ്പോഴാണ് അത്. സത്യൻ അന്തിക്കാടിനെ പോലെ പഴയ സിനിമ പ്രവർത്തകരൊക്കെ പേരിനൊപ്പം നാടിന്റെ പേരാണല്ലോ ഇട്ടിരുന്നത്. അങ്ങനെയാണ് ഞാൻ നാടിന്റെ പേര് ഇട്ടത്.

 akhilnew

ആ സമയത്ത് ഞാൻ കുറെ ആർട്ടിക്കിളുകളൊക്കെ ചെയ്തിരുന്നു. അത് ഓൺലൈൻ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ആ സമയത്തൊക്കെ അവർ എന്റെ പേരിന്റെ ഇംഗ്ലീഷ് വായിച്ച് അഖിൽ കൊട്ടത്തല, കൂട്ടത്തല എന്നിങ്ങനെ പല പേരുകളും എഴുതി. അതോടെ ഇടംപേരാകുമോയെന്ന പേടിയായി എനിക്ക്. അപ്പോഴാണ് ജോജു ചേട്ടനെ പോലെയുളളവർ പറഞ്ഞത് ഷാപ്പിൽ നിൽക്കുന്നവരുടെ പേരിടാതെ കൊള്ളാവുന്ന ഒരാളുടെ പേര് ഇട് എന്ന്. അങ്ങനെ സിനിമയിലേക്ക് വന്ന സമയത്ത് ന്യൂമറോളജിയൊക്കെ നോക്കി ഒരു പേര് സെലക്ട് ചെയ്തതാണ്. അങ്ങനെ ഓരോ മേഖലയിലേക്ക് പോകുമ്പോൾ ഓരോ പേര് സ്വീകരിച്ചത് കൊണ്ടൊന്നും രക്ഷപ്പെടുകയില്ല', അഖിൽ പറഞ്ഞു.

കഴിഞ്ഞ തവണത്തേതിൽ നിന്നും ഇത്തവണത്തെ ഓണത്തിനുള്ള വ്യത്യാസം എന്തെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'കഴിഞ്ഞ തവണ ഓണത്തിന് ഞങ്ങളുടെ നാട്ടിൽ വയനശാലയിൽ പോയി ചീട്ട് കളിക്കുമായിരുന്നു. അത്തരം പരിപാടികളിൽ നിന്നെല്ലാം ഞാൻ കട്ടായി. ചുരുങ്ങിയ സ്പേസിലേക്ക് ഞാൻ മാറി. എന്റെ കുടുംബത്തിന് ഒപ്പമല്ലാതെ ഒരു പൊതുപരിപാടിയിൽ പോയി ഓണം ആഘോഷിച്ച് വരേണ്ട ഒരാളായി ഞാൻ മാറും. മറ്റേത് എന്ന് പറഞ്ഞാൽ നാട്ടുകാർക്കൊപ്പം ചീട്ട് കളിച്ചും രണ്ടെണ്ണം അടിച്ചൊക്കയുമുള്ള സുഖം ഉണ്ടല്ലോ, അത് ഇനി കിട്ടില്ലല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+