Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണ്ടൻമാരായ സഖാക്കളെ, നിങ്ങൾ അങ്ങനെ ചെയ്താൽ ഞാൻ വളരുകയേ ഉള്ളു, എനിക്ക് യാതൊരു പ്രശ്നവും ഇല്ല'; അഖിൽ മാരാർ

കൊച്ചി: എന്തുകൊണ്ടാണ് താൻ ഇടതുപക്ഷത്തെ വിമർശിക്കുന്നതെന്ന് വിശദീകരിച്ചത് ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ. കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിമർശിച്ച് അഖിൽ വീഡിയോ പങ്കിട്ടിരുന്നു. ഇതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. അഖിൽ മാരാർ ബിജെപിയാണെന്നായിരുന്നു വിമർശനം. ഇതിനോടാണ് ലൈവിലൂടെയുള്ള അഖിലിന്റെ പ്രതികരണം. വായിക്കാം

'ഇടയ്ക്കിടെ ലൈവിൽ വരുന്നത് തെറ്റിധരിപ്പിക്കപ്പെട്ടവർക്ക് വേണ്ടിയാണ്. കഴിഞ്ഞ ദിവസം ഒരു അഭിപ്രായം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് ചിലർക്കുണ്ടായ മാനസിക വിഷമത്തിന് ഒരു പരിഹാരം ആണിത്, അവർക്ക് പ്രധാനമായി അറിയേണ്ടത് എന്റെ രാഷ്ട്രീയമാണ്. ടിപ്പിക്കലി എന്റെ അഭിപ്രായ പ്രകടനങ്ങളിൽ ഒരു ഇടതുപക്ഷ വിരുദ്ധത നിങ്ങൾക്ക് കാണാൻ കഴിയും. ഞാൻ ഭയങ്കരമായി ഇഷ്ടപ്പെടുന്ന, എന്റെ ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു രാഷ്ട്രീയ ആശയമാണ് കമ്മ്യൂണിസം. പക്ഷേ നമ്മൾ കാണുന്നത് എന്താണ്?

akhil-

ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളിൽ വിപ്ലവത്തിന്റെ വിഷം കുത്തിവെച്ച് നടത്തുന്ന ക്ലാസുകളാണ് ഞാൻ ആദ്യം കാണുന്നത്. തലച്ചോർ ഉദിച്ചിട്ടില്ലാത്ത കുട്ടികളുടെ തലയിലേക്ക് ഇവർ എന്ത് ചിന്തയാണ് ഇട്ടുകൊടുക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്.ഇത്തരത്തിൽ പലതും കണ്ട് കണ്ട് ഞാൻ മനസിലാക്കിയത് പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ്.

അങ്ങനെയാണ് എന്റെ എഴുത്തുകളിൽ വിമർശനം കൂടുതലായി വന്നത്. ഇത് പറയുന്നതിന്റെ പേരിൽ ആരെന്നെ എതിർത്താലും എനിക്ക് ഒരു പ്രശ്നമേ അല്ല. ബിജെപിയെന്നല്ല കോൺഗ്രസ് എന്നല്ല ശരിയല്ലാത്ത ഒകു ആശയം, ചിന്ത ,പ്രവൃത്തി ഇതൊക്കെ കണ്ട് കഴിഞ്ഞാൽ ഞാൻ പ്രതികരിച്ചിരിക്കും.

എനിക്ക് ബിജെപിയിൽ ഇപ്പോഴും പോകാം. ഞാൻ പോയാൽ അവർ എന്നെ പൊന്നു പോലെ സ്വീകരിക്കും. അത്യാവശ്യം സംസാരിക്കാൻ അറിയുന്ന ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള ചെറുപ്പക്കാരനെ ബിജെപിക്കും ആവശ്യമാണ്. എന്താണ് ഞാൻ പോകാത്തത്? കോൺഗ്രസിൽ പോകാൻ എനിക്ക് എന്താണ് തടസം? അൽപം കോമൺസെൻസ് വെച്ച് നിങ്ങൾ ചിന്തിക്കൂ.

സഖാക്കാൻമാരല്ല എന്റെ വീട്ടിലേക്ക് ചോറ് കൊണ്ട് തരുന്നത്. ബിഗ് ബോസിൽ ജയിച്ച് വന്നു, സാമ്പത്തിക ഉയർച്ചയുണ്ടായി, ജനശ്രദ്ധ കിട്ടി വേണമെങ്കിൽ എനിക്ക് മിണ്ടാതിരിക്കാം. സഖാക്കൻമാർ എന്റെ പേജിന്റെ ലിങ്കുകൾ സൈബർ ഗ്രൂപ്പുകളിൽ കൊണ്ടിട്ടാൽ മണ്ടൻമാരായ സഖാക്കൻമാരെ ഞാൻ വളരുകയേ ഉള്ളൂ. എന്തിനാണ് നിങ്ങൾ ഇങ്ങനെ മണ്ടൻമാരാകുന്നത്? ഞാൻ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നവർക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. അല്ലാതെ തലക്ക് വെളിവും ബോധവുമില്ലാത്ത രാഷ്ട്രീയ അടിമകൾക്ക് വേണ്ടിയിട്ടല്ല.

ബിജെപിയെ സുഖിപ്പിക്കാൻ മുസ്ലീങ്ങളെ തെറി പറയനാോ മുസ്ലീങ്ങളെ സുഖിപ്പിക്കാൻ മുസ്ലീങ്ങളെ തെറി പറയാനോ എനിക്ക് പറ്റില്ല. എനിക്ക് ആരുടേയും പിന്തുണ പിടിച്ച് പറ്റാൻ ഒരു അഭിപ്രായം പറയാൻ പറ്റില്ല.ഏത് വിഷയത്തിലും മെറിറ്റ് അടിസ്ഥാനത്തിലെ ഞാൻ അന്നും സംസാരിച്ചിട്ടുള്ളൂ, ഇന്നും സംസാരിച്ചിട്ടുള്ളൂ, ഇനിയും സംസാരിക്കത്തുള്ളൂ'', അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+