Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന് എന്തിന് മസാജ് ചെയ്ത് കൊടുത്തു ? അഖിൽ മാരാരുടെ മറുപടി ഇങ്ങനെ..'നേട്ടം അഹങ്കാരിയാക്കും'

കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 4 താരമായ റോബിൻ രാധാകൃഷ്ണനും സീസൺ 5 വിജയിയായി അഖിൽ മാരാരും ബിഗ് ബോസ് ഷോയ്ക്ക് പുറത്ത് വെച്ച് മുൻപ് കൊമ്പ് കോർത്തിരുന്നു. ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. തുടർന്ന് റോബിനെ അലറൽ വീരൻ എന്ന് അഖിൽ പരിഹസിച്ചു. ഇതിൽ ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെട്ട് റോബിനും രംഗത്തെത്തി. ഇരുവരും തമ്മിലുള്ള ഈ പോരാണ് ഒടുവിൽ അഖിൽ മാരാർ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയാകാൻ തന്നെ കാരണമായത്.

ഈ സീസൺ പകുതിയായപ്പോൾ അതിഥിയായി വീണ്ടും റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിലേക്ക് എത്തിയിരുന്നു. അന്ന് അഖിലും റോബിനും തമ്മിൽ ബിഗ് ബോസിൽ വെച്ച് വലിയ തർക്കമുണ്ടാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ ടാസ്കിന്റെ ഭാഗമായി അതിഥിയായെത്തിയ റോബിനോട് പുറത്തെ പ്രശ്നങ്ങളോ ശത്രുതയോ ഒന്നും കാണിക്കാതെയായിരുന്നു അഖിൽ പെരുമാറിയത്. ടാസ്കിനിയിൽ അഖിൽ റോബിന് മസാജ് ചെയ്ത് കൊടുക്കുകയും ചെയ്തു. അഖിലിന്റെ ഈ നടപടി വലിയ കൈയ്യെടി നേടുകയും ചെയ്തിരുന്നു.

akhil-robin1-

എന്നിരുന്നാലും എന്തുകൊണ്ടാകും റോബിനോട് ഒരു വാക്ക് പോലും അഖിൽ എതിർത്ത് സംസാരിക്കാതിരുന്നതെന്ന ചർച്ച ആരാധകർക്കിടയിൽ സജീവമായിരുന്നു. ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് അഖിൽ. 'മൂവി വേൾഡ് മീഡിയ'ക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം. വായിക്കാം

'റോബിൻ എന്റെ എതിരാളിയായിട്ടൊന്നും തോന്നിയിട്ടില്ല. റോബിന് മസാജ് ചെയ്ത് കൊടുത്തപ്പോൾ എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല. കാരണം അതൊരു ടാസ്കാണല്ലോ. പക്ഷേ അത് കഴിഞ്ഞപ്പോൾ ഞാൻ ഭയങ്കരമായി അസ്വസ്ഥനായി. കാരണം എനിക്ക് ഹോട്ടൽ ടാസ്ക് മനസിലായിട്ടില്ല. അവർ പറഞ്ഞത് അതിഥിയെ നമ്മൾ ദൈവത്തെ പോലെ കാണണമെന്നാണ്.

അതുകൊണ്ട് തന്നെ ടാസ്ക് ഫോളോ ചെയ്യണോ റൂൾ ബ്രേക്ക് ചെയ്യണോ എന്നൊന്നും എനിക്ക് ഒരു ഐഡിയ കിട്ടിയില്ല. ഇവര് നമ്മളെ ഉപയോഗിക്കുകയാണെന്ന് തോന്നിയപ്പോൾ ഞാൻ ബിഗ് ബോസിനോട് പറഞ്ഞു എന്നെ കൺഫെഷൻ റൂമിലേക്ക് വിളിച്ച് എന്റെ സംശയം പരിഹരിക്കണം എന്ന്. ഇല്ലേങ്കിൽ ഈ വീഡിയോ 30 സെക്കന്റ് കട്ട് ചെയ്ത് ,അഖിൽ മാരാർ റോബിന് മസാജ് ചെയ്ത് കൊടുത്തെന്ന് പറഞ്ഞ് പുറത്ത് വീഡിയോ വരും.റോബിനോടും ഇത് ഞാൻ പറഞ്ഞിരുന്നു.

എനിക്ക് റോബിനോട് വിരോധമൊന്നുമില്ല. റോബിനെ സോഷ്യൽ മീഡയിയിലൂടെ ഒരു പേര് വിളിച്ചയാളാണ് ഞാൻ. അത് അവനെ വിഷമിച്ചെങ്കിൽ അക്കാര്യത്തിൽ ക്ഷമ പറയുന്നതിനൊന്നും പ്രശ്നമില്ല. റോബിൻ ബിഗ് ബോസിനെ തള്ളി പറഞ്ഞതൊന്നും ശരിയല്ല. ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെന്നൊക്കെ റോബിൻ പറഞ്ഞത് എന്ത് മോശമാണ്. എഡിറ്റഡാണ് എന്ന് പറഞ്ഞാൽ ശരിയാണ്. എഡിറ്റ് ചെയ്യാതെ ഏതെങ്കിലും ഷോ പോകുമോ? വേണ്ടാത്തത് അവർ എഡിറ്റ് ചെയ്ത് കളയും, അത് സ്വാഭാവികമാണ്.

റോബിൻ എങ്ങനെയാണ് ഉണ്ടായത്, ബിഗ് ബോസിലൂടെയാണ്. റോബിൻ എന്തെങ്കിലും മോശമായി പറഞ്ഞാൽ പോലും റോബിൻ നന്ദികേട് കാണിക്കാൻ പാടില്ല. നന്ദി ഇല്ലാത്തവർക്ക് ജീവിതത്തിൽ വിജയിക്കാനാകില്ല.ബിഗ് ബോസ് കപ്പ് കിട്ടിയപ്പോൾ ഞാൻ ചിന്തിച്ചത് അഹങ്കാരിയാവരുതെന്നാണ്. നേട്ടങ്ങൾ നമ്മളെ അഹങ്കാരിയാക്കും. അങ്ങനായകല്ലേ ഭഗവാനേ എന്നാണ് ചിന്തിച്ചത്. നമ്മുക്ക് എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിലേ മറ്റൊരാൾ ചോദിക്കുമ്പോൾ കൊടുക്കാൻ സാധിക്കൂ. അല്ലാതെ എനിക്ക് മറ്റ് വലിയ പ്ലാനുകളൊന്നും ഇല്ല. എൻറെ വ്യക്തിത്വത്തെ കളഞ്ഞൊന്നും ചെയ്യില്ല.

ബിഗ് ബോസ് കഴിഞ്ഞപ്പോൾ നമ്മൾ ഗുരുതുല്യരായി കരുതിയിരുന്ന ആളുകൾ വിളിക്കുന്നു, എവിടെയൊക്കെയോ ഉള്ള ജനങ്ങൾ നമ്മളെ സ്നേഹിക്കുന്നു, നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, അതൊക്കെ വലിയ സന്തോഷം നൽകുന്നതാണ്. ഇനി ഇതിലും വലിയൊരു അംഗീകാരം ലഭിക്കുമെന്ന് തോന്നുന്നില്ല'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+