Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിന് ശേഷം എന്റെ ധൈര്യം കുറഞ്ഞു; കാരണം തുറന്നു പറഞ്ഞ് അഖിൽ മാരാർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയായതോടെ വലിയ സ്വീകാര്യതയാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർക്ക് ലഭിക്കുന്നത്. ഷോ കഴിഞ്ഞതിന് ശേഷവും അഖിൽ ഉദ്ഘാടന പരിപാടികളിലും ടിവി ഷോകളിലുമെല്ലാം ഏറെ സജീവമാണ്. ഇപ്പോഴിതാ ബിഗ് ബോസ് വിജയത്തിന് ശേഷം തന്റെ ജീവിതത്തിൽ വന്ന പ്രധാനമാറ്റങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് താരം. അഖിലിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസിന് മുൻപ് എനിക്ക് നല്ല ധൈര്യം ഉണ്ടായിരുന്നു. എന്നാൽ ബിഗ് ബോസിന് ശേഷം എന്‌റെ ധൈര്യം കുറഞ്ഞു. അതിന് കാരണവുമുണ്ട്. 2010 ലൊക്കെ ഞാൻ രാഷ്ട്രീയത്തിൽ ഉണ്ട്. എനിക്ക് അങ്ങനെ ഒരുത്തനേം പേടിയൊന്നുമില്ല. എത്ര വലിയവനായാലും ഞാൻ കയറി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഞാൻ‌ പ്രശ്നമുണ്ടാക്കുന്ന പാറമട മുതലാളിമാർക്കും ബ്ലേഡ് മുതലാളിമാർക്കുമൊക്കെ എന്നെ പേടിയാണെന്നാണ് ഞാൻ കരുതിയിരുന്നത്.എന്നോട് അവര് വലിയ ബഹുമാനമൊക്കെയാണ് കാണിച്ചത്.

akhil-

ജനങ്ങൾ എന്നിൽ നിന്നും ആഗ്രഹിക്കുന്ന കുറേ കാര്യങ്ങളിലേക്ക് ഞാൻ എത്തി. അപ്പോൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം.കഴിഞ്ഞ ദിവസം ഞാൻ ഒരാളോട് വളരെ അധികം ചൂടായിരുന്നു. ഞാൻ ഭക്ഷണം കഴിക്കുമ്പോൾ അയാൾ എന്റെ വീഡിയോ എടുത്തു. ഷോപ്പിന്റെ പരസ്യത്തിന്റെ ഭാഗമായിട്ടാണ് അയാൾ വീഡിയോ എടുത്തത്. എന്നാൽ കാശ് തന്നാണ് ഞാൻ കഴിക്കാൻ വന്നതെന്നും നിങ്ങളുടെ ഷോപ്പിന് പരസ്യം ഉണ്ടാക്കാൻ അല്ലെന്നും ഞാൻ അവരോട് പറഞ്ഞു. വീഡിയോ ഓഫ് ചെയ്യാൻ പറഞ്ഞ് ഞാൻ ചൂടായി.

പക്ഷേ ചൂടായി കഴിഞ്ഞപ്പോൾ എന്റെ സുഹൃത്തുക്കൾ പറഞ്ഞു പഴയത് പോലെ അലമ്പ് കാണിക്കല്ലേയെന്ന്. അങ്ങനെയൊക്കെയുള്ള മാറ്റങ്ങളാണ് എനിക്ക് ജീവിതത്തിൽ വന്നത്. പഴയത് പോലെയല്ല എന്റെ സ്വാതന്ത്ര്യമൊക്കെ നശിച്ചു. ബാക്കിയൊക്കെ ഞാൻ ഞാൻ തന്നെയാണ്. പിന്നെ എന്നെ സംബന്ധിച്ച് എത്ര വലിയ ആളുകൾ വന്നാലും പോട പുല്ലേ എന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ട്. വേറൊന്നും കൊണ്ടല്ല, ആഗ്രഹങ്ങൾ ഞാൻ അങ്ങ് കട്ട് ചെയ്യും. കടത്തിണ്ണയിൽ കിടന്നാലും സ്റ്റാർ ഹോട്ടലിൽ കിടന്നാലും ഞാൻ ഉറങ്ങും. അങ്ങനെയൊരു ആറ്റിറ്റ്യൂഡ് നമ്മുക്ക് ഉണ്ടാകണം.

പണത്തിന് പിന്നാലെ ഓടാതിരിക്കണമെങ്കിൽ ഒറ്റ ഓപ്ഷനെ ഉള്ളൂ, നമ്മുടെ ആഗ്രഹം കട്ട് ചെയ്യുക എന്നതാണ്. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുക. നമ്മുടെ വ്യക്തിത്വത്തെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് പോകുക', അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+