'എനിക്കെന്താ തലക്ക് വെളിവില്ലേ? നീയൊക്കെ എന്റെ കുടുംബം കലക്കാൻ വരേണ്ട'; മറുപടിയുമായി അഖിൽ മാരാർ
കൊച്ചി: തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബിഗ് ബോസ് മലയാളം സീസൺ 5 താരം അഖിൽ മാരാർ. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ഭാര്യയെ അഖിൽ ഇകഴ്ത്തി സംസാരിച്ചില്ലെന്നും ബഹുമാനം കൊടുത്തില്ലെന്നുമുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അഖിലിന്റെ പ്രതികരണം. കുടുംബസമേതമുളള വീഡിയോ ആണ് അഖിൽ പങ്കിട്ടിരിക്കുന്നത്. ആക്ഷേപങ്ങൾക്ക് ഭാര്യ ലക്ഷ്മിയും മറുപടി നൽകുന്നുണ്ട്.
മനസമാധാനത്തോടെ കഴിയുന്ന കുടുംബങ്ങൾക്കിടയിൽ എങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കാം എന്ന് കരുതി മാത്രം ജീവിക്കുന്ന സോഷ്യൽ മീഡിയയിലെ കുറെ മനുഷ്യർക്ക് വേണ്ടിയിട്ടാണ് ഞാൻ ഇന്ന് ഈ വീഡിയോ പങ്കുവെയ്ക്കുന്നത് എന്ന് പറഞ്ഞാണ് അഖിൽ മാരാർ വീഡിയോ തുടങ്ങുന്നത്.

ഇത്രയും നാൾ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞ് വരികയായിരുന്നു. അപ്പോഴാണ് ഞങ്ങൾ ഒരു അഭിമുഖത്തിൽ പങ്കെടുത്തത്. അപ്പോഴാണ് സന്തോഷത്തോടെ കഴിയുന്ന ഞങ്ങളുടെ കുടുംബത്തെ കണ്ട് പ്രത്യേക സുഖം വരുന്നതും അവർ വന്ന് കമന്റിടുന്നതും. ലക്ഷ്മിക്ക് ഞാൻ റെസ്പെക്ട് കൊടുത്തില്ലെന്നാണ് പറയുന്നത്', അഖിൽ പരിഹാസ രൂപേണ പറയുന്നു. തുടർന്ന് ഭാര്യ ലക്ഷ്മിയാണ് സംസാരിക്കുന്നത്.
'എന്നെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു, താഴ്ത്തിക്കെട്ടി, ബഹുമാനം തന്നില്ല എന്നൊക്കെ പറഞ്ഞ് എനിക്കും വ്യക്തിപരമായി നിരവധി മെസേജുകൾ വന്നു. അഖിൽ എന്തുകൊണ്ട് സ്ത്രീധനം വാങ്ങിയില്ലെന്നാണ് മെയിൻ പ്രശ്നം, മറുപടി പറയൂ',എന്നാണ് ലക്ഷ്മിയുടെ വാക്കുകൾ. ഇതോടെ അഖിൽ സംസാരിച്ചു. അഖിൽ പറയുന്നത് ഇങ്ങനെ
'എനിക്ക് സീരിയസ് ആയി പറയാനുള്ളത് കാര്യമായ വിമർശനം ഉന്നയിച്ച് കഴിഞ്ഞാൽ അത് ഉൾക്കൊള്ളാനുള്ള ബോധമൊക്കെ എനിക്ക് ഉണ്ട്. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പല കാര്യങ്ങളും പറയും. എന്റെ മക്കൾ എന്നെ എടീ പോടി എന്നൊക്കെയാണ് വിളിക്കുന്നത്. സ്നേഹമുള്ളിടത്ത് പരസ്പരമുള്ള കളിയാക്കലുകളും വഴക്കുകളും ഉണ്ടാകും. അതൊക്കെ ആസ്വദിച്ച് തന്നെയാണ് ഓരോ കുടുംബവും കഴിയുന്നത്.
എന്തെങ്കിലുമൊക്കെ പറഞ്ഞാൽ പൊതുമധ്യത്തിൽ വെച്ച് അപമാനിച്ചുവെന്നൊക്കെ പറയാൻ എനിക്ക് തലക്ക് വെളിവില്ലേ? ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ എല്ലാവരും അങ്ങനെയൊക്കെയാണ്. നീയൊക്കെ ഉദ്ദേശിക്കുന്ന പൊളിറ്റിക്കൽ കറക്ടനസ് അല്ല ജീവിതം.
ഞാൻ ടാറ്റൂ ചെയ്ത് ലക്ഷ്മിയുടെ മുടി സ്ട്രേറ്റ് ചെയ്യാൻ അനുവദിക്കാത്തതൊന്നുമല്ല, അവളുടെ മുടിക്ക് ഉള്ളില്ല, മാത്രമല്ല തൈറോയിഡ് പ്രശ്നങ്ങളും ഉണ്ട്. ഉള്ള കെമിക്കൽ അടിച്ച് കേറ്റി മുടി കേടുവരുത്തേണ്ടെന്ന് കരുതിയാണ് സ്ട്രേറ്റ് ചെയ്യാത്തത്. ജീവിതത്തിൽ അവളോട് ഇന്റിപെന്റൻഡ് ആകണമെന്ന് പറയുന്ന ആളാണ് ഞാൻ. അവൾ ഹൈലി ഡിപന്റന്റാണ്.
നിനക്കൊക്കെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെങ്കിൽ നിനക്കൊക്കെ ഇഷ്ടമുള്ള ആളെ കണ്ടെത്തി അവരുടെ കൂടെ ജീവിക്ക്. നിങ്ങളുടെ സന്തോഷമാണ് ലോകത്തുളള എല്ലാവരുടേയും സന്തോഷം എന്ന് കരുതി ജീവിക്കരുത്. മറ്റൊരാളുടേയും ജീവിതത്തിൽ കയറി ഇടപെടാത്ത ആളാണ് ഞാൻ. ഞാനെന്ന് പറയുന്ന ഭർത്താവ് ടോക്സിക്കോ, അടിച്ചമർത്തുന്ന ആളോയൊക്കെ ആയാൽ അവളുടെ അമ്മ വക്കീലാണ്, വളരെ സ്ട്രോങ്ങാണ്, അവർക്ക് എനിക്ക് എതിരെ നടപടിയെടുക്കാൻ കഴിയാത്ത ആളൊന്നുമല്ല.
ഇവൾക്കും സാമാന്യ ബോധമൊക്കെ ഉള്ളതാണ്.
എനിക്ക് അറിയുന്ന കാര്യങ്ങൾ അവൾക്ക് സംസാരിക്കാൻ അറിയണമെന്നില്ല. ഞങ്ങൾ വർഷങ്ങളായി ഇങ്ങനെയാണ്. ഇതൊക്കെ നിങ്ങൾ കാമറയിലൂടെ കണ്ടു. സുഹൃത്തുക്കളും അയൽവാസികളുമൊക്കെ ഇതൊക്കെ കാണുന്നതാണ്. അതുകൊണ്ട് നീയൊക്കെ മറ്റുള്ള കുടുംബം കലക്ക് , ഇങ്ങോട്ട് വേണ്ട', അഖിൽ പറഞ്ഞു.












Click it and Unblock the Notifications