'എനിക്ക് ലൗ ലെറ്റർ ഇഷ്ടം പോലെ വരുന്നുണ്ട്; മറുപടി കൊടുത്തപ്പോൾ സംഭവിച്ചത് ഇതാണ്'; അഖിൽ മാരാർ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ച താരമാണ് അഖിൽ മാരാർ. തുടക്കത്തിൽ ഒട്ടും സ്വീകാര്യത താരത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ വളരെ പെട്ടെന്ന് ജനങ്ങളുടെ മനസിൽ ഇടംനേടാൻ അഖിലിന് കഴിഞ്ഞു. ഷോ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഇഷ്ടത്തിന് യാതൊരു കുറവും തട്ടിയിട്ടില്ലെന്നാണ് ഇപ്പോഴും അഖിലിനോടുള്ള ആരാധകരുടെ പ്രതികരണം വ്യക്തമാക്കുന്നത്.
താൻ മറ്റേത് പരിപാടിയിൽ പങ്കെടുത്താലും ഇതുപോലൊരു സ്വീകാര്യത ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് അഖിലും പറയുന്നു. ഹിറ്റ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ബിഗ് ബോസ് വിശേഷങ്ങളും അഖിൽ അഭിമുഖത്തിൽ പങ്കിട്ടു. വായിക്കാം.

'പണ്ടൊക്കെ ആളുകൾ ഭയങ്കരമായൊരു ബെയ്സിൽ നിന്നായിരുന്നു ലൈം ലൈറ്റിലേക്ക് വന്ന് കൊണ്ടിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല, വെറുമൊരു രാത്രി മതി ഒരാൾ വൈറൽ ആകാൻ. എന്നെ സംബന്ധിച്ച് ബിഗ് ബോസ് ഹൗസിൽ നിന്നും 100 ദിവസം പൂർത്തിയാക്കി പുറത്തുവന്ന അഖിൽ മാരാർ എന്നത് കഴിഞ്ഞ 35 വർഷത്തെ അഖിൽ തന്നെയാണ്. അഖിൽ മാരാറായി തന്നെ അഭിനയിച്ച് ജനങ്ങൾക്കിടയിൽ ഇഷ്ടം പിടിച്ചുപറ്റിയ ആളാണ് ഞാൻ.
ബിഗ് ബോസിൽ ചിലർ അഭിനയിക്കും. ജനങ്ങളെന്ത് ചിന്തിക്കുമെന്ന് ചിന്തിച്ച് നമ്മളെ ബ്രേക്ക് ചെയ്തോണ്ടേയിരിക്കും.ഞാനത് പൂർണമായും കളഞ്ഞിട്ടാണ് അവിടെ നിന്നത്. എന്നെ സംബന്ധിച്ച് ദേഷ്യം വന്നാൽ വായിൽ തെറിയാണ് പെട്ടെന്ന് തോന്നിയതെങ്കിൽ അത് വിളിക്കുകയെന്ന ഓപ്ഷനെ ഉള്ളൂ. എന്നെ സംബന്ധിച്ച് എനിക്ക് 500 ഹേറ്റേഴ്സ് ആണ് ബിഗ് ബോസിലേക്ക് പോകും മുൻപ് ഉണ്ടായിരുന്നതെങ്കിൽ അത് അൻപതിനായിരം ആക്കി തിരിച്ചുവരാം എന്നതായിരുന്നു.
എന്നെ എതിർത്തിട്ടുള്ള പലരും രണ്ട് മൂന്ന് വർഷം കഴിയുമ്പോൾ പറയും നീയായിരുന്നു ശരിയെന്ന്. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യമേ ഞാൻ ചെയ്യുകയുള്ളൂ. ഞാൻ കൺവിൻസ്ഡ് ആയിരിക്കണം. ഒഴുക്കിനെതിരെ നീന്തുന്ന ആളാണ് ഞാൻ. എനിക്ക് തോന്നുന്നില്ല ബിഗ് ബോസിലൂടെ ആളുകളുടെ ഇഷ്ടം പിടിച്ച് പറ്റിയപോലെ എത്ര സിനിമ വിജയിച്ചാലും ഇങ്ങനെ ഇഷ്ടം പിടിച്ച് പറ്റാൻ കഴിയുമെന്ന്. ആളുകളുടെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നും എന്നാലും പേടിയും തോന്നും. എപ്പോഴാണാവോ എന്നെയൊക്കെ എടുത്ത് എറിയുന്നത്.
എന്റെ ഹേറ്റേഴ്സ് എന്റെ ഫാൻസ് ആയി എന്നതാണ് സന്തോഷം. പിന്നെ വോട്ട് കിട്ടി ജയിക്കുന്ന ഷോ അല്ലേ. ലൗ ലെറ്റേഴ്സും മെസേജുമൊക്കെ ഇഷ്ടം പോലെ വരാറുണ്ട്. ചിലതിന് ഞാൻ മറുപടി കൊടുത്തു. പിന്നീട് മറുപടി കൊടുക്കാഞ്ഞപ്പോൾ ഇനി മിണ്ടത്തില്ല എന്നൊക്കെയാണ് മെസേജ്. ഏതൊരു സ്റ്റാറിനെ കണ്ടാലും നമ്മുക്കൊരു ഗ്യാപ് ഉണ്ടാകും, ആരാധനയ്ക്ക്. എന്നെ കാണുന്നവർക്ക് അതില്ല,കാരണം ബിഗ് ബോസ് എന്ന ഹൗസിനകത്തേക്ക് അവരും ചെന്ന് എത്തിപ്പെടുകയാണ്. അതാണ് ഈ ഷോയുടെ വിജയം. ഇമോഷ്ണലി പുറത്തുള്ള ആൾക്കാരെ പിടിച്ച് ഹൗസിലേക്ക് ഇടുകയാണ്. അതോടെ എൻറെ സന്തോഷങ്ങളും സങ്കടവുമെല്ലാം അവരുടേം കൂടി ഷോ ആവുകയാണ്.












Click it and Unblock the Notifications