ശോഭ വന്നതില്‍ യാതൊരു ഇറിറ്റേഷനുമില്ല: വാക്ക് വളച്ചൊടിച്ചു, ഓഡിയോ ലീക്കായതില്‍ അഖിലിന്റെ വിശദീകരണം

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാർ സ്റ്റാർ സിങ്ങർ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫിനാലെയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ ശോഭ വിശ്വിനാഥും അഖിലിനൊപ്പം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വരികയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ അഖില്‍ മാരാർ ആരാധകരില്‍ നിന്ന് തന്നെ ചില വിമർശനങ്ങള്‍ ഉയർന്നു.

ആരാധകരുടെ വിമർശനങ്ങളും പരിഭവങ്ങളും പരിഹരിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ഓഡിയോ പങ്കുവെച്ചുകൊണ്ട് അഖില്‍ മാരാർ തന്നെ രംഗത്ത് വന്നു. എന്നാല്‍ ഗ്രൂപ്പില്‍ നിന്നും ഓഡിയോ ലീക്ക് ആവുകയും അത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയുമാണ്. ഏത് സാഹചര്യത്തിലാണ് ആ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് അഖില്‍ ഓഡിയോയില്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഓഡീയോ തെറ്റായ രീതിയില്‍ ചിത്രീകരിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി അഖില്‍ മാരാർ തന്നെ പിന്നീട് രംഗത്ത് വന്നു.

akhilmararw

ശോഭയെ ഇഷ്ടപ്പെടുന്ന ആളുകള്‍ക്കിടയിലും എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ക്കിടയിലും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് ഗ്രൂപ്പിനുള്ളില്‍ ശോഭയോടൊപ്പം പരിപാടിയില്‍ പങ്കെടുത്തതിന്റെ കാര്യങ്ങള്‍ വിശദീകരിച്ച് ഞാനൊരു വോയിസ് അയക്കുന്നത്. ഞാന്‍ ചുരുങ്ങിയ ഒരു സ്പെയിസില്‍ പറഞ്ഞ ഒരു കാര്യമാണ് അതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ശോഭ അവിടെ വന്നതില്‍ എനിക്ക് യാതൊരു ഇറിറ്റേഷനോ താല്‍പര്യമില്ലായ്മയോ ഇല്ല. എന്റെ താല്‍പര്യമാണോ ചാനലുകാർ നോക്കുന്നത്. ഞാന്‍ ആകെ പറഞ്ഞത്, ബിഗ് ബോസിനുള്ളിലെ കാര്യങ്ങള്‍ സ്വാഭാവികമായി സംഭവിച്ചതാണ്, അത് ആവർത്തിക്കാന്‍ കഴിയില്ലെന്നാണ്. അക്കാര്യം ഞാന്‍ ക്രിയേറ്റീവ് ഹെഡ്ഡുമായി സംസാരിച്ചിരുന്നു.

രണ്ടാം സ്ഥാനത്ത് വന്ന റെനീഷയെ അവർ വിളിച്ചില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതിനും കാരണമുണ്ട്. അഖില്‍ മാരാറും ശോഭയും നില്‍ക്കുമ്പോഴുള്ള കണ്ടന്റുകളായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. എന്തായാലും അവിടെ പോയി ഒരു കണ്ടന്റ് ഉണ്ടാക്കുക എന്നുള്ളത് എനിക്ക് സാധിക്കുന്ന കാര്യമല്ല. ഇത് ഞാന്‍ ബിഗ് ബോസിന് ഉള്ളിലും പറഞ്ഞിട്ടുള്ള കാര്യമാണ്. ആർക്ക് വേണ്ടിയും കോമാളി വേഷം കെട്ടാന്‍ ഞാനില്ല. എന്റേതായ വ്യക്തിത്വത്തിലൂടെ പോവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാനെന്നും അഖില്‍ ലൈവിലൂടെ പറഞ്ഞു.

 akhilmarar

അതേസമയം, ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നുവെന്നാണ് ഗ്രൂപ്പില്‍ പങ്കുവെച്ച ഓഡിയോയില്‍ അഖില്‍ മാരാർ പറയുന്നത്. 'അഖില്‍ മാരാറാണ്. ഞാന്‍ ഇപ്പോള്‍ ഈ വോയിസ് അയക്കുന്നതിന്റെ കാരണം, നിങ്ങള്‍ പുറത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും പരിശ്രമിച്ചിട്ടുണ്ടെന്നും അല്ലെങ്കില്‍ മറ്റ് നിരവധിയാളുകളുമായി വഴക്ക് ഉണ്ടാക്കിയെന്നുമൊക്കെ എനിക്ക് അറിയാം. ഏഷ്യാനെറ്റിന്റെ സ്റ്റാർ സിങ്ങർ എന്ന പരിപാടിയില്‍ ഞാനും ശോഭയും ഒരുമിച്ചാണ് പോയത്. യഥാർത്ഥത്തില്‍ ഇതില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതാണ് ഞാന്‍' എന്നും അഖില്‍ മാരാർ പറയുന്നു.

പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും നമുക്ക് അങ്ങനെ ഒഴിയാന്‍ സാധിക്കില്ല. ചാനലുമായി ഒരു കരാറുണ്ട്. അവർക്ക് എപ്പോഴും വേണ്ടത് കണ്ടന്റുകളാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ആ കണ്ടന്റുകള്‍ സൃഷ്ടിക്കപ്പെടാന്‍ വേണ്ടിയാണ് ബിഗ് ബോസ് ജേതാവായ എന്നേയും ശോഭയേയും വിളിച്ചത്. രണ്ടാം സ്ഥാനത്ത് വരുന്ന ആളെ അവർ വിളിച്ചിട്ടില്ലെന്നും പുറത്ത് വന്ന വീഡിയോയില്‍ അഖില്‍ മാരാർ പറയുന്നു.

പരിപാടിയില്‍ പോയപ്പോള്‍ ചിത്രം സിനിമയിലേത് പോലെ ഒരു സ്വീക്വന്‍സ്, അല്ലെങ്കില്‍ കാർത്തുമ്പി-മാണിക്യം സീക്വന്‍സ് ചെയ്യണമെന്നൊക്കെ പറഞ്ഞു. ഇതോടെ ഞാന്‍ വലിയ രീതിയില്‍ ഇറിറ്റേറ്റഡ് ആവുകയും ഒരു കാരണവശാലും ഇതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അറിയിച്ചു. പരമാവധി ഇങ്ങനെയുള്ള പരിപാടികളില്‍ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞ് മാറി നില്‍ക്കാനാണ് ശ്രമിച്ചത്.

പക്ഷെ തുടർന്ന് ചാനലിന്റെ ഹെഡ്ഡും മറ്റുള്ളവരും വന്ന് സംസാരിച്ചു. അവർ അങ്ങനെ ആവശ്യപ്പെട്ടിട്ടും നമ്മള്‍ ചെയ്യാതിരുന്നാല്‍ നമുക്ക് പിന്തുണ തന്ന ചാനലിനോടുള്ള നീതി കേടായിട്ട് മാറും. ഞാനൊരു നന്ദിയില്ലാത്തവനെന്ന നിലയില്‍ പുറത്ത് പറഞ്ഞ് പരത്താനുള്ള സാധ്യതയുമുണ്ടാവും. അതുകൊണ്ട് ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വരുന്നത് നിങ്ങളെ ബുദ്ധി മുട്ടിക്കാനോ, അല്ലെങ്കില്‍ പൂർണ്ണ മനസ്സോടെയോ ഒന്നുമല്ല ചെയ്യുന്നത്. അതിന് അകത്ത് മാനസിക വിഷമങ്ങളോ മറ്റ് കാര്യങ്ങളോ ഒന്നും വേണ്ടെന്നും അഖില്‍ വ്യക്തമാക്കുന്നു.

shoba-

ഞാന്‍ അകത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടോ അതുപോലെ തന്നെ നിങ്ങളും പുറത്ത് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് അറിയാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് എല്ലാവരുടേയും അടത്ത് വരാന്‍ സാധിച്ചിട്ടില്ല. അഞ്ഞൂറും അറുനൂറും ആളുകള്‍ എത്തുമ്പോള്‍ അവരോടെല്ലാം എങ്ങനെ നേരിട്ട് സംസാരിക്കും. പൊതുവെ ആള്‍ക്കൂട്ട ബഹളങ്ങളിലേക്ക് പോവുന്ന ഒരു വ്യക്തിയല്ല ഞാന്‍. അത് എന്റെ ഒരു സ്വഭാവമാണ്.

എനിക്ക് ഇഷ്ടപ്പെടുന്ന ആളുകള്‍ക്കിടയില്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനായിരിക്കും. സ്റ്റാർ സിങ്ങർ പരിപാടി പുറത്ത് വരുമ്പോള്‍ എന്റെ മുഖത്തെ ഇറിട്ടേഷന്‍ നിങ്ങള്‍ക്ക് തന്നെ വ്യക്തമാവും. എന്നാല്‍ ബിഹൈന്‍ഡ് വുഡ്സിലെ പ്രോഗ്രാമില്‍ ഞാന്‍ ഹാപ്പിയായിരുന്നു. അവിടെ എനിക്ക് ഇഷ്ടപ്പെടുന്ന ആളുകള്‍ക്കൊപ്പമാണ് ഇരിക്കുന്നത്. എന്നാല്‍ അതേ പോലെയായിരുന്നില്ല ഇന്നത്തെ പ്രോഗ്രാം.

ഒരു സെലിബ്രറ്റി സ്റ്റാറ്റസ് നമ്മളിലേക്ക് വരുമ്പോള്‍ ഒരുപാട് കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടി വരും. അത്തരം ചില വിട്ടുവീഴ്ചകളിലൂടെയാണ് ഞാന്‍ പോയിക്കൊണ്ടിരിക്കുന്നത്. വീട്ടിലേക്ക് തന്നെ ഒരുപാട് ആളുകളാണ് എത്തുന്നത്. എല്ലാവരും എന്നെ ഇഷ്ടപ്പെടുന്നുവരാണ്. അതോടൊപ്പം തന്നെ സ്നേഹം എന്ന് പറയുന്നത് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സ്നേഹമായും ചിലർ കാണുന്നുണ്ട്. അതില്‍ എനിക്ക് വലിയ താല്‍പര്യവുമില്ലെന്നും അഖില്‍ മാരാർ ഓഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+