'എന്നെ എടുത്ത് ഉടുത്ത് കളയാം, നശിപ്പിക്കാം എന്നൊക്കെ കരുതുന്നവരോടാണ്'; മറുപടിയുമായി അഖിൽ മാരാർ
കൊച്ചി: സഹകരണ ബാങ്കുകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഖിൽ മാരാർ അഭിപ്രായം പങ്കിട്ടിരുന്നു. വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷിമർശനമായിരുന്നു അഖിൽ ഉയർത്തിയത്. കമ്മ്യൂണിസം എന്ന് പറയുന്നത് ഒരിക്കലും നടപ്പില്‍ വരുത്താന്‍ കഴിയാത്ത ആശയമാണ്. കേന്ദ്രത്തിലെ ബി ജെ പിയെപ്പോലെ കേരളം ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി മാത്രമാണ് സി പി എം എന്നും അഖിൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് അഖിലിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. അഖിൽ സംഘിയാണെന്നാണ് ചിലരുടെ വിമർശനങ്ങൾ. തന്റെ രാഷ്ട്രീയം അഖിൽ തുറന്ന് പറയട്ടെയെന്നും ചിലർ കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയമെന്തെന്നും എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കാൻ താത്പര്യം ഇല്ലാത്തതെന്നും പറയുകയാണ് അഖിൽ. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതികരണം. വായിക്കാം

'എന്നെങ്കിലുമൊരു കാലത്ത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്ന് പറഞ്ഞാൽ എനിക്ക് സാധിക്കില്ല. കാരണം എനിക്ക് എല്ലാവരുടേയും ശരികൾ കാണാൻ പറ്റും. ഇടതുപക്ഷത്തിന്റേയും ബിജെപിയുടേയും കോൺഗ്രസിന്റേയും ശരികൾ ശരികളായി തോന്നും. ഇവരുടെ തെറ്റുകൾ തെറ്റുകളായും തോന്നും. അപ്പോൾ ഞാനെങ്ങനെയാണ് ഒരു പാർട്ടിയിൽ പ്രവർത്തിക്കുക. പാർട്ടിയിൽ പ്രവർത്തിച്ച് അതേ പാർട്ടിക്കെതിരെ പറയുന്ന കുലംകുത്തിയായി ഞാൻ മാറില്ലേ, അതുകൊണ്ടാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാത്തത്.
അല്ലാതെ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ പോകാൻ എന്റെ മുൻപിൽ തടസങ്ങളില്ല, എനിക്ക് അവരുടെ എത്രയോ കാര്യങ്ങളിൽ എതിർപ്പുകൾ ഉണ്ട്. ഇടതുപക്ഷക്കാർ ഇന്ന് തെറിവിളിക്കുന്നത് പോലെ ബിജെപിക്കാർ എന്നെ തെളിവിളിച്ചിട്ടുണ്ട്. ദേശീയ അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ബിജെപിക്കാരിൽ നിന്ന് കുറെ വിമർശനം കേട്ടിരുന്നു. നമ്മൾ അഭിപ്രായം പറയുമ്പോൾ അതിൽ ശരികൾ ഉണ്ടാകണം. ഇല്ലെങ്കിൽ ആ അഭിപ്രായത്തിന് വാല്യു ഉണ്ടാകില്ല.
ഞാൻ ഒരു അഭിപ്രായം പറയുമ്പോൾ നിന്നെ അങ്ങ് എടുത്ത് ഉടുത്ത് കളയും നശിപ്പിച്ച് കളയും എന്നൊക്കെ പറയുന്നവരോടാണ്, മണ്ടൻമാരെ എന്നെ നശിപ്പിക്കാൻ നോക്കിയവരൊക്കെ ഇന്ന് തെണ്ടിതിരിഞ്ഞ് നടക്കുകയാണ്. എന്റെ മനസിൽ കള്ളമില്ലാത്തത് കൊണ്ടാണ്. ഞാൻ ആരെങ്കിലും നശിക്കാൻ വേണ്ടി ഒന്നും പറയാറില്ല. എന്നെ സംബന്ധിച്ച് മിണ്ടാതിരിക്കൽ അല്ലേ നല്ലത്. മിണ്ടാതിരുന്നാൽ എന്നെ ആളുകൾ വെറുക്കില്ല.
പിണറായി വിജയൻ 25 വർഷം ഭരിച്ചാലും എനിക്കൊന്നുമില്ല. നാടിന് നല്ലതാണെന്നുണ്ടെങ്കിൽ പിണറായി ചെയ്യുന്നതിനെ ഞാനും അനുകൂലിക്കും. തെറ്റിനെ എതിർത്ത് സംസാരിക്കുമ്പോൾ നിങ്ങൾ വന്ന് തെറിവിളിച്ചാൽ നിങ്ങൾ അത്രത്തോളം അധഃപതിച്ച് കൊണ്ടിരിക്കുകയാണ്. എന്റ് രാഷ്ട്രീയം ശരികൾ മാത്രമാണ്.












Click it and Unblock the Notifications