Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലുമായുള്ള ചാറ്റ് പങ്കിട്ട് അഖിൽ മാരാർ; 'ബിഗ് ബോസ് കപ്പിനെക്കാൾ സന്തോഷം'.. ചാറ്റിൽ പറഞ്ഞത്

കൊച്ചി: നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സുപ്പർ സ്റ്റാർ
രജനീകാന്തിന്റെ പുതിയ ചിത്രമായ 'ജെയിലറിൽ' നടൻ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ചിത്രത്തിൽ മാത്യുവെന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. മലയാളത്തിലെ പ്രതിഭയെ എങ്ങനെ ഉപയോഗിക്കണമെന്ന് കാണിച്ച് തന്നുവെന്നാണ് സിനിമ കണ്ട പലരും കുറിച്ചത്.

ഇപ്പോഴിതാ മോഹൻലാലിന്റെ കഥാപാത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ച ചാറ്റ് പുറത്തുവിട്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 5 താരമായ അഖിൽ മാരാർ. ഫേസ്ബുക്കിലൂടെയാണ് അഖിൽ മെസേജിന്റെ സക്രീൻഷോട്ട് പങ്കിട്ടത്.

akhilbb

സിനിമയിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് പറയുന്ന ഒരു മീമിന് ഒപ്പമാണ് അഖിൽ മാരാർ മോഹൻലാലിന് മെസേജ് അയച്ചത്. 'രജനിയുടെ ചിത്രത്തിൽ അദ്ദേഹം അല്ലാതെ വേറെ ആരും സ്കോർ ചെയ്തിട്ടില്ല. ബട്ട് ഫോർ എ ചേയ്ഞ്ച്. ഹിയർ ഈസ് ഔവർ ലാലേട്ടൻ', എന്നാണ് മീം. ഇതോടൊപ്പം അതി​ഗംഭീരം എന്നാണ് അഭിപ്രായങ്ങൾ എന്നായിരുന്നു അഖിലിന്റെ മെസേജ്. പിന്നാലെ മോഹൻലാലും മറുപടി നൽകി. പ്രണാമം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇതിനൊപ്പം അഖിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ-'ബിഗ് ബോസ് കപ്പിനേക്കാളും ഏറ്റവും വലിയ സന്തോഷം ലാലേട്ടനുമായി നേരിൽ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു എന്നുള്ളതാണ്.ഇത്തവണ വിഷുവിന് കൈനീട്ടം തന്നതും ലാലേട്ടൻ. മറ്റുള്ളവരേക്കാൾ ഒരൽപം സൗഭാഗ്യം എനിക്ക് കൂടുതൽ ഉണ്ടായത് അദ്ദേഹത്തിന് പായസം വെച്ച് നൽകാനും ചായ ഇട്ടു നൽകാനും എനിക്ക് കഴിഞ്ഞു .അതിലുപരി പായസം ഞാൻ ഉണ്ടാക്കിയത് ഞാൻ തന്നെയാണ് സ്പൂണിൽ അദ്ദേഹത്തിൻ്റെ വായിലേക്ക് പകർന്നതും.

ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യൻ.അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ. അദ്ദേഹം അതി ഗംഭീരമാക്കി എന്ന് കേൾക്കുന്ന ജയിലർ സിനിമയുടെ വിശേഷം ഞാൻ നേരിട്ട് പറയാനും അതിൻ്റെ മറുപടി ലഭിക്കാനും കഴിയുമ്പോൾ മനസ്സിൻ്റെ ആനന്ദം അനിർവചനീയമാണ്', എന്നായിരുന്നു അഖിൽ മാരാർ കുറിച്ചത്.

മോഹൻലാലിനെ പോലൊരു താരത്തെ നേരിൽ കാണാനും അദ്ദേഹത്തോട് സംസാരിക്കാനും നല്ല നിമിഷങ്ങൾ പങ്കുവെക്കാനും കഴിയുന്നതാണ്
ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥികളായെത്തുന്നതിലെ തങ്ങളുടെ വലിയ സന്തോഷമെന്ന് മുൻപും മത്സരാർത്ഥികളിൽ പലരും പറഞ്ഞിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട നടനെ നേരിൽ കാണാനും ഇടപെടാനും സാധിക്കുന്നതിലെ സന്തോഷം മത്സരാർത്ഥികൾ ആരും തന്നെ മറച്ച് വെക്കാറില്ല.

സാധാരണ നിലയിൽ ബിഗ് ബോസ് ഹൗസിൽ അവതാരകനായ മോഹൻലാൽ നേരിട്ടെത്താറില്ല.എന്നാൽ ബിഗ് ബോസ് സീസൺ 5 ൽ അദ്ദേഹം രണ്ട് തവണ ഹൗസിലേക്ക് എത്തി. വിഷുക്കൈനീട്ടവുമായിട്ടായിരുന്നു ആദ്യ വരവ്. വളരെ ഏറെ സന്തോഷത്തോടെയായിരുന്നു മത്സരാർത്ഥികൾ അദ്ദേഹത്തെ വരവേറ്റത്. മത്സരാർത്ഥികൾക്ക് വിഷുക്കൈനീട്ടവും കൊടുത്ത് അവർക്കൊപ്പം നല്ല നിമിഷങ്ങൾ പങ്കിട്ട ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. രണ്ടാമത്തെ അവസരത്തിൽ ഗ്രാൻറ് ഫിനാലെയ്ക്ക് തൊട്ട് മുൻപുള്ള ദിവസം സെറീനയുടെ എവിക്ഷൻ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+