Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇങ്ങേര് ബിഗ് ബോസിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ തോറ്റ് പോയേനെ'; വീഡിയോയുമായി അഖിൽ, വൈറൽ

കൊച്ചി: മിക്ക അഭിമുഖങ്ങളിലും തന്റെ നാടായ കോട്ടാത്തലയെ കുറിച്ചും നാട്ടുകാരെ കുറിച്ചുമെല്ലാം ബിഗ് ബോസ് മലയാളം സീസൺ 5 താരമായ അഖിൽ മാരാർ വാചാലനായിട്ടുണ്ട്. ഒരു സാധാരണക്കാരനാണ് താനെന്നും സുഹൃത്തുക്കളാണ് തന്റെ ശക്തിയെന്നുമാണ് അഖിൽ പറയാറുള്ളത്.
പണമല്ല സ്നേഹമുള്ളവരെ ചേർത്ത് നിർത്താനാണ് തനിക്ക് ഇഷ്ടമെന്നും അഖിൽ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ നാട്ടിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടുന്ന അഖിലിന്റെ വീഡിയോ ആണ് വൈറലാകുന്നത്. നാട്ടിലെ ചായക്കടയും അവിടെയുള്ള ചങ്ങാതികളേയും കുറിച്ചുമാണ് വീഡിയോ.

akhil

സോമൻപിള്ളയെന്നയാളുടെ ചായക്കടയിൽ ഇരുന്ന് കൊണ്ടാണ് അഖിൽ വീഡിയോ പങ്കവെച്ചിരിക്കുന്നത്. വളരെ രസകരമായി ഓരോരുത്തരേയും അഖിൽ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. സോമൻപിള്ളയെന്ന മനുഷ്യനെ പോലൊരു എതിരാളി തനിക്ക് ബിഗ് ബോസിൽ ഇല്ലാതിരുന്നതാണ് ശരിക്കും ബിഗ് ബോസ് താൻ വിജയിക്കാൻ കാരണമായതെന്നാണ് തമാശ രൂപേണ അഖിൽ വീഡിയോയിൽ പറയുന്നത്.

അതിനിടെ ഇത് അഖിലിന്റെ പിറന്നാൾ ആഘോഷമാണെന്ന് കടയിലെ ചിലർ പറയുന്നുണ്ട്. അഖിലിന് ചിലർ ഇതിനിടയിൽ ആശംസയും അറിയിക്കുന്നുമുണ്ട്. അതേസമയം വീഡിയോ നിമിഷ നേരം കൊണ്ടാണ് അഖിലിന്റെ ആരാധകർ ഏറ്റെടുത്തത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റുകളുടെ പ്രവാഹമാണ്. അഖിൽ പച്ചയായ മനുഷ്യനാണെന്നായിരുന്നു ചിലർ കുറിച്ചത്. രസകരമായ പല കമന്റുകളും ചിലർ പങ്കുവെച്ചിട്ടുണ്ട്.

ചില കമന്റുകൾ ഇങ്ങനെ-'വന്ന വഴി മറക്കാത്ത അഖിൽ മാരാർ വേറെ ലെവലാണ് എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. 'നിങ്ങൾ ഒന്നുകിൽ കഴിവുള്ള നടനായി മാറും അല്ലെങ്കിൽ സ്വതന്ത്രമായൊരു രാഷ്ട്രീയ ഭാവി', എന്നായിരുന്നു മറ്റൊരു കമന്റ്. ഇതൊക്കെയാണ് അഖിലിനെ ഈ നിലയിൽ എത്തിച്ചതെന്നും വേറൊരാൾ കമന്റ് ചെയ്തു. യഥാർത്ഥത്തിൽ ഒരു മനുഷ്യൻ ഇങ്ങനെയാകണമെന്നും അല്ലാതെ സെലിബ്രിറ്റി ആയി കഴിഞ്ഞാൽ കാറിൽ സൈഡ് ഗ്ലാസ് പോലും പൊക്കാതെ കൈ വീശി കാണിക്കലല്ലെന്നും മറ്റൊരാൾ കുറിക്കുന്നു.

അതേസമയം ബിഗ് ബോസിൽ വിജയിച്ചതിന് പിന്നാലെ വലിയ സ്വീകാര്യതയാണ് അഖിൽ മാരാർക്ക് ലഭിക്കുന്നത്. ഇപ്പോൾ ഉദ്ഘാടന വേദികളിലെല്ലാം സജീവമാണ് താരം. നിരവധി ടിവി ഷോകളിലും അഖിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന പരിപാടികൾക്കായി താൻ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങാറുള്ളതെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. ഇതിനോടകം 8 ഉദ്ഘാടനങ്ങൾ താൻ നടത്തിയിട്ടുണ്ടെന്നും അഖിൽ പറഞ്ഞിരുന്നു. അതേസമയം വൈകാതെ തന്നെ താൻ സിനിമയിൽ മുഖം കാണിച്ചേക്കുമെന്നാണ ്അഖിൽ വെളിപ്പെടുത്തിയത്. നിരവധി അവസരങ്ങൾ വരുന്നുണ്ടെന്നും തനിക്കും കൂടി യോജിച്ച കഥാപാത്രം വന്നാൽ തീർച്ചയായും അഭിനയിക്കുമെന്നും അഖിൽ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+