Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജുനൈസിനും ശോഭയ്ക്കും ബിഗ് ബോസ് കപ്പ് കിട്ടാതിരിക്കാൻ കാരണമായ ആ 2 പേർ ഇതാ'; വീഡിയോയുമായി അഖിൽ മാരാർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെയാണ് അഖിൽ മാരാർ എന്ന സംവിധായകന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചത്. ബിഗ് ബോസിന് യോജിച്ച മത്സരാർത്ഥി എന്ന നിലയ്ക്കായിരുന്നു പ്രേക്ഷകർ തുടക്കം മുതൽ അഖിലിനെ ആഘോഷിച്ചത്. ഗെയിമുകളിലും ടാസ്കുകളിലും അടക്കം തന്റേതായ രീതിയിൽ വ്യത്യസ്തത കൊണ്ടുവരാനും പ്രേക്ഷകരെ എന്റർടെയിൻ ചെയ്യാനും അഖിലിന് സാധിച്ചിരുന്നു. ഒടുവിൽ സീസൺ 5 ലെ കപ്പും അഖിൽ സ്വന്തമാക്കി.

ബിഗ് ബോസ് കഴിഞ്ഞെങ്കിലും അഖിലിന്റെ ആരാധക പിന്തുണയ്ക്ക് യാതൊരു കുറവുമില്ല. താരം പങ്കിടുന്ന എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറാലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അഖിൽ പങ്കിട്ടൊരു വീഡിയോ ആണ് വൈറലാകുന്നത്.

akhilparents-

ജുനൈസിനും ശോഭയ്ക്കും ഏറ്റവും വലിയ ശത്രുക്കളായ രണ്ട് പേരുടെ അടുത്താണ് ഞാൻ ഇരിക്കുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് അഖിൽ വീഡിയോ തുടങ്ങുന്നത്. ഈ രണ്ട് പേര് കാരണമാണ് ഇരുവർക്കും കപ്പ് കിട്ടാതെ പോയത് എന്ന് വീഡിയോയിൽ അഖിൽ പറയുന്നുണ്ട്. തുടർന്ന് തന്റെ മാതാപിതാക്കളെ വീഡിയോയിൽ കാണിക്കുകയാണ്. 'ഈ ഇരിക്കുന്ന കോട്ടൂർ രാജൻ (അച്ഛൻ), അമ്മിണി അമ്മ ( അമ്മ), ഈ രണ്ട് പേരും ചേർന്നാണ് ഈ ഇരിക്കുന്ന അഖിൽ മാരാരെ ഉണ്ടാക്കിയത്. അതുകാരണമാണ് ജുനൈസിനും ശോഭയ്ക്കും കപ്പ് കിട്ടാതിരുന്നത്', ചിരിച്ച് കൊണ്ട് അഖിൽ പറഞ്ഞു.

തുടർന്ന് മാതാപിതാക്കളോട് വിശേഷം പങ്കിടാൻ അഖിൽ ആവശ്യപ്പെടുകയാണ്. വിവാഹ സമയത്ത് ഉണ്ടായ നാരങ്ങാക്കഥ തർക്കത്തെ കുറിച്ച് പറ എന്നാണ് തുടർന്ന് അച്ഛനോട് അഖിൽ പറയുന്നത്. ഇതിന് ഞാൻ ഇക്കാര്യം മുന്നേ ഒരു ചാനലിനോട് പറഞ്ഞതാണെന്ന് അച്ഛൻ പറഞ്ഞു. എന്നാൽ അമ്മ പറയട്ടെ എന്നായി അഖിൽ. ഇതോടെ അമ്മ പറഞ്ഞ് തുടങ്ങി 'വിവാഹ സമയത്ത് അച്ഛൻ നാരങ്ങയ്ക്ക് അഡ്വാൻസ് കൊടുത്തിരുന്നതാണ്. പക്ഷേ അച്ഛനോട് പറയാതെ ഇവൻ നാരങ്ങ വാങ്ങിക്കൊണ്ടുവന്നതിലെ വിഷമം ആയിരുന്നു അച്ഛന്', അതായിരുന്നു സംഭവിച്ചത്', അമ്മ പറഞ്ഞു.

(ഈ സംഭവത്തെ കുറിച്ച് അഖിൽ മുൻപ് പറഞ്ഞത് ഇങ്ങനെ-കല്യാണ ഒരുക്കുങ്ങൾ നടക്കുന്നതിനിടെ ‍ഞാനും അച്ഛനും തമ്മിൽ വഴക്കുണ്ടായി. കല്യാണത്തിനായി അച്ഛൻ കുറച്ച് നാരങ്ങയ്ക്ക് ഓർഡർ കൊടുത്തിരുന്നു. ഇത് അറിയാതെ ഞാൻ പരിചയക്കാരോട് സംസാരിച്ച് അവരുടെ കടയിൽ നിന്ന് ചെറിയ വിലക്ക് ഒരു ചാക്ക് നാരങ്ങ വാങ്ങി കൊണ്ടുവന്നു. അത് ചുമന്ന് വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഞാൻ ഓഡർ ചെയ്ത നാരങ്ങ എന്ത് ചെയ്യണമെന്ന് ചോദിച്ച് അച്ഛൻ വഴക്കുണ്ടാക്കി. കാൻസൽ ചെയ്യാൻ പറഞ്ഞപ്പോൾ പ്രശ്നമാണ്. താൻ കൊടുത്ത വാക്ക് തെറ്റിയതാണ് അച്ഛന്റെ പ്രശ്നം')

വീഡിയോയിൽ അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് അഖിൽ ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെ-'സത്യം മാത്രമേ ഞാൻ പറയാറുള്ളൂ. പറയാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്, പറയേണ്ടതായിട്ടുള്ള ചില കാര്യങ്ങൾ ഉണ്ട്. നമ്മൾ പറയുന്ന കാര്യങ്ങളാണെങ്കിൽ തന്നെ സത്യം പറയണം. അല്ലാതെ മറ്റൊരാൾക്ക് വേദനയുണ്ടാക്കുന്ന കാര്യങ്ങൾ പറയാതിരിക്കണം',അദ്ദേഹം പറഞ്ഞു.

ഞാൻ ഒറിജിനൽ അല്ലെന്നാണ് പലരും പറയുന്നത് അച്ഛനെന്ത് തോന്നുന്നുവെന്ന് ചോദിച്ചപ്പോൾ നീ ഒറിജിനലായിരുന്നുവെന്ന് തന്നെയാണ് ഞാൻ ചാനലുകളോടൊക്കെ പറഞ്ഞതെന്ന് അച്ഛൻ പറയുന്നു. അവിടെ കാണിച്ച എല്ലാ സ്വഭാവങ്ങളും ഒറിജിനലായിരുന്നു. സത്യത്തിൽ അത് തന്നെ അല്ലേ അവിടെ നടന്നോണ്ടിരുന്നത്', അദ്ദേഹം പറഞ്ഞു.

ഇതിനിടയിൽ അമ്മ അഖിലിനെ ചേർത്ത് പിടിക്കുകയും മുത്തം കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്റെ പൊന്നുമോനാണ് , ഞാനെന്റെ മക്കൾക്ക് വേണ്ടി മാത്രമാണ് ഇത്രയും കാലം ജീവിച്ചതെന്നും ഇനിയങ്ങോട്ടും അതുമാത്രമായിരിക്കുമെന്നും അമ്മ പറയുന്നുണ്ട്. ലോകത്തിലെ എല്ലാ അമ്മമാരും ഏറെക്കുറെ അങ്ങനെ തന്നെയാണെന്നായിരുന്നു ഇതിന് അഖിലിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+