Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലേക്ക് പോകുന്നവർക്ക് അഖിൽ മാരാരുടെ ഉപദേശം ഇതാണ്; 'അതൊക്കെ കവർഅപ്പ് ചെയ്തില്ലെങ്കിൽ'..

കൊച്ചി: ബിഗ് ബോസിൽ പങ്കെടുത്താൽ പ്രേക്ഷകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഓരോരുത്തരേയും ആ ഷോയിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇമേജ് വർധിപ്പിക്കാം എന്ന നിലയിൽ ഷോയിലേക്ക് പോകുന്ന പലരും അമ്പേ പരാജയപ്പെടുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ എങ്ങനെയാണ് ഷോയിൽ തുടരേണ്ടതെന്നും എങ്ങനെ ഷോ വിജയിക്കാമെന്നും പറയുകയാണ് ഇപ്പോൾ ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാർ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം.

'ബിഗ് ബോസിലേക്ക് പോകാൻ പോകുന്നവരോട് പറയാനുള്ളത് ബിഗ് ബോസ് എന്നത് പൂർണമായും നമ്മുടെ ജീവിതം കാപ്ചർ ചെയ്യുകയാണ്. മലയാളത്തിൽ പണ്ടൊരു ചൊല്ലുണ്ടായിരുന്നു രാത്രിയിൽ സൂര്യൻ ഉദിച്ച് കഴിഞ്ഞാൽ പല മാന്യൻമാരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന്. 24 മണിക്കൂറിൽ 16 മണിക്കൂർ നമ്മൾ മറ്റുള്ളവർക്കൊപ്പം ചെലവഴിക്കുകയാണ്. ഈ 16 മണിക്കൂറിൽ 15 അര മണിക്കൂറും നമ്മൾ ഏറ്റവും നല്ല മനുഷ്യനായിരിക്കും. അര മണിക്കൂറിൽ നമ്മൾ ഭാര്യയോടെ മക്കളോടോ ചൂടായാലോ എന്തെങ്കിലും നെഗറ്റീവോ സംഭവിച്ചാൽ ജീവിതത്തിൽ ഏറ്റവും ദോഷകരമായി മാറാൻ ഇന്നത്തെ കാലത്ത് അത് മതി.

akhil marar

പല വിവാദങ്ങളും നോക്കൂ, ചില പ്രസംഗങ്ങളിൽ പറഞ്ഞ വെറും 30 സെക്കന്റായിരിക്കും നമ്മൾ കേൾക്കുന്നത്. അതിൽ മുഴുവൻ പറഞ്ഞ കാര്യങ്ങൾ നമ്മൾ കേൾക്കുന്ന് പോലുമില്ല. ബിഗ് ബോസിൽ നിന്നും പുറത്ത് വരുമ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായേക്കാം. ബിഗ് ബോസിൽ രണ്ട് അവസ്ഥയെ ഉള്ളൂ, ഒന്നുകിൽ ഏറ്റവും മനോഹരമായത്, അല്ലെങ്കിൽ മോശം. ഒരു മോഡറേറ്റ് അവസ്ഥ. നല്ലവൻ അല്ലെങ്കിൽ ചീത്ത എന്നത് മാത്രമാണ് കിട്ടാനുളള ടാഗ്.

ഹൗസിനുള്ളിൽ കേറിയാൽ പുറംലോകവുമായി നമ്മുക്ക് യാതൊരു ബന്ധവുമില്ല, നമ്മുടെ ഇമോഷൻസ് വേറെ മൂഡാവും.ബിഗ് ബോസിൽ ഫിസിക്കൽ ടാസ്കില്ല, എല്ലാം മെന്റൽ ഗെയിമുകളാണ്. എങ്ങനെ നമ്മൾ അതിനെ സമീപിക്കണം എന്നതാണ് പ്രധാനം. എല്ലാം കവറപ്പ് ചെയ്ത് മുന്നോട്ട് പോകാൻ കഴിയുമെങ്കിൽ നിങ്ങൾ വിജയിക്കും. ഇപ്പോൾ ഹാപ്പിയാണ് ജീവിതം എങ്കിൽ ഇതുപോലെ തന്നെ തുടരുക.

എന്നെ സംബന്ധിച്ച് നഷ്ടപ്പെടാനൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആൾക്കാർക്ക് മനസിലായി തുടങ്ങി. മുൻപ് എന്റെ സുഹൃത്തുക്കൾക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. എന്റെ ഇപ്പോഴത്തെ ഫെയിം യൂസ് ചെയ്യാൻ ശ്രമിക്കുന്ന ഒരുപാട് പേരുണ്ട്. പറ്റിക്കപ്പെടാതിരിക്കാൻ ആണ് ഞാൻ ശ്രമിക്കേണ്ടത്. ഇനി ആരെങ്കിലും പറ്റിച്ചാൽ തന്നെ അവരുടെ മിടുക്ക് എന്ന് ഞാൻ കണക്കാക്കും', അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+