Get Updates
Get notified of breaking news, exclusive insights, and must-see stories!

'തനിക്കൊരു ദുഃഖം വന്നപ്പോൾ ഭാര്യയും മക്കളും ആഘോഷിക്കുന്നു'; ചിരിപ്പിച്ച് അഖിൽ മാരാർ,വീഡിയോ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 താരം അഖിൽ മാരാർ പങ്കിടുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. ഇപ്പോൾ ഇതാ താരം അത്തരത്തിൽ പങ്കിട്ട പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഭാര്യയും മക്കളും ചെയ്ത ഇൻസ്റ്റഗ്രാം റീലുകൾ പങ്കുവെച്ച് കൊണ്ടാണ് അഖിലിന്റെ പുതിയ വീഡിയോ.

സാധാരണ കുടുംബത്തിനൊരു ദുഃഖം ഉണ്ടാകുമ്പോൾ ഭാര്യയും മക്കളും ആഘോഷിക്കുകയാണ് പതിവെന്നും എന്നാൽ തനിക്കൊരു ദുഃഖം വന്നപ്പോൾ തന്റെ ഭാര്യയും മക്കളും ആഘോഷിക്കുകയാണെന്നുമാണ് തമാശാ രൂപേണ അഖിൽ വീഡിയോയിൽ പറയുന്നത്.

akhil-

'സഹകരണ ബാങ്ക് വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൻ തെറിവിളിയാണ്. വിവരം ഇല്ലാത്തവൻമാരാണ് തെറിവിളിക്കുന്നത്. അവരെ ഞാൻ ഒരിക്കലും സഖാക്കൻമാരെന്നോ കമ്മ്യൂണിസ്റ്റുകാരെന്നോ വിളിക്കില്ല. അങ്ങനെ ഭർത്താവ് ഒരു വശത്ത് എയറിൽ അപ്പുറത്ത് ഭാര്യയും മക്കളും ആഘോഷിക്കുന്നു', ചിരിച്ച് കൊണ്ട് അഖിൽ പറഞ്ഞു. ഞാൻ എയറിലാകുമ്പോൾ എൻറെ ഭാര്യയും മക്കളും സന്തോഷിക്കുന്നുണ്ടെങ്കിൽ ഇനിയും എയറിലാകാൻ തയ്യാറാണെന്ന് പറഞ്ഞ് കൊണ്ടാണ് അഖിൽ വീഡിയോ അവസാനിപ്പിക്കുന്നത്.

അതേസമയം വീഡിയോയ്ക്ക് താഴെ കമന്റുകൾ നിറയുകയാണ്. ബോഝവും വിവരവും ഇല്ലാത്ത കുറേ പേർ എന്തെങ്കിലും പറയുന്നുവെന്ന് കരുതി വിഷമിച്ച് ഇരിക്കാതെ ലൈഫ് എൻജോയ് ചെയ്യുന്ന നിങ്ങൾ പൊളിയാണെന്നാണ് ഒരാൾ കുറിച്ചത്. അവർക്ക് അറിയാലോ അങ്ങനെ ഒന്നും ഈ അണ്ണനെ തളർത്താൻ കഴിയില്ലെന്ന്. അതുപോലെ ലക്ഷ്മിക്കും അതിലൊരു വിഷമവും ഇല്ലെന്നും പറയുന്നവർ പറയട്ടെയെന്നും', മറ്റൊരാൾ കുറിച്ചു. അതേസമയം അഖിലിന്റെ വീഡിയോ ലക്ഷ്മിയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

അഖിലിന്റേയും ലക്ഷ്മിയുടേയും പ്രണയ വിവാഹമായിരുന്നു.രണ്ടു വർഷമായി മുടങ്ങി കിടന്ന വീടിന്റെ പണിയുടെ കാര്യങ്ങൾ സംസാരിക്കാൻ രാഷ്ട്രീയക്കാരനായ തന്നെ കാണാൻ വന്ന വക്കീലായ അമ്മയ്ക്ക് ഭാവിയിൽ വല്ല എംഎൽഎ ഒക്കെ ആവുമെന്ന് തോന്നുന്ന ചെറുപ്പക്കാരനെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാൻ തോന്നിയെന്നും വീട്ടിൽ പോകുകയും സഹകരിക്കുകയും ചെയ്ത് വന്നപ്പോൾ ലക്ഷ്മിയ്ക്ക് തന്നോട് പ്രണയം തോന്നുകയായിരുന്നുവെന്നുമായിരുന്നു അഖിൽ പറഞ്ഞത്. രണ്ട് വർഷത്തോളം പ്രണയിച്ചെങ്കിലും വിവാഹത്തോട് അടുക്കാറായപ്പോൾ ലക്ഷ്മിയുടെ വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യം ഇല്ലാതിരുന്നുവെന്നും എന്നാൽ പിന്നീട് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്നും അഖിൽ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+