'അമ്മയെ കാണാൻ ഇറങ്ങിയതാണ്,ഒപ്പം ഒരു അപ്രതീക്ഷിത അതിഥി കൂടി..', വീഡിയുമായി അഖിൽ, പൊളിയെന്ന് ആരാധകർ
കൊച്ചി: കോട്ടത്തലയെന്ന തന്റെ നാടിനോടും അവിടെയുള്ള ആളുകളോടുമുള്ള ആത്മബന്ധത്തെ കുറിച്ചുമെല്ലാം ബിഗ് ബോസ് താരം അഖിൽ മാരാർ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. നാട്ടുകാർക്കൊപ്പമുള്ള വീഡിയോകളും താരം പലപ്പോഴും പങ്കിടാറുണ്ട്. ഇപ്പോഴിതാ അഖിൽ അത്തരത്തിൽ പങ്കിട്ടൊരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അമ്മയേയും അവർക്കൊപ്പം ജോലി ചെയ്യുന്ന മറ്റ് തൊഴിലുറപ്പ് തൊഴിലാളികളെയുമാണ് അഖിൽ വീഡിയോയിൽ കാണിക്കുന്നത്. ഇതിനിടയിൽ മറ്റൊരു അതിഥി കൂടി വീഡിയോയിൽ എത്തുന്നുണ്ട്. 'അമ്മിണിയമ്മയെ കാണാന്‍
ഇറങ്ങിയതാണ്.ഒപ്പം ഒരു അപ്രതീക്ഷിത അതിഥി കൂടി', എന്നി വരികളോടെയാണ് അഖിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്.

തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം അഖിൽ സംസാരിച്ച് നിൽക്കുന്നത് വിഡിയോയിൽ കാണാം. ഇതിനിടയിൽ മുന്നിൽ ഒരു ഇന്നോവ കാർ വന്ന് നിൽക്കുന്നതും അതിൽ നിന്നും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ഇറങ്ങി വരുന്നതും കാണാം. തുടർന്ന് അഖിലിനെ കെട്ടിപിടിച്ച് അദ്ദേഹം സ്നേഹം പങ്കുവെയ്ക്കുന്നുണ്ട്.
'ഞങ്ങളുടെ മാവേലിക്കരയുടെ പ്രിയപ്പെട്ട എംപി കൊടുക്കുന്നിൽ സുരേഷ് എത്തിയിട്ടുണ്ട്. എനിക്ക് ഏറെ പ്രിയപ്പെട്ട നേതാവാണ് അദ്ദേഹം. അദ്ദേഹം കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അതിനുള്ള മധുരം ഞാൻ നൽകുകയാണ്', എന്ന് പറഞ്ഞ് അദ്ദേഹത്തിന് അഖിൽ മധുരം നൽകുന്നതും വീഡിയോയിൽ കാണാം.
അദ്ദേഹം പോയതിന് ശേഷം വീണ്ടും തൊഴിലുറപ്പ് തൊഴിലാളികളുമായി വിശേഷങ്ങൾ പങ്കിട്ടും അവർക്ക് പലഹാരങ്ങൾ വാങ്ങി നൽകിയും ആണ് അഖിൽ മടങ്ങിയത്. ഇടയക്ക് അമ്മയും മകനും ഫോട്ടോ പകർത്തുന്നതും വീഡിയോയിൽ ഉണ്ട്. അമ്മ അഖിലിനെ ഉമ്മ വെച്ചപ്പോൾ ഇതൊക്കെ വീഡിയോയ്ക്ക് വേണ്ടി ചുമ്മാ കാണിക്കുന്നതാണെന്നാണ് ചിരിച്ച് കൊണ്ട് അഖിൽ പറയുന്നത്. ചെറുപ്പത്തിലൊന്നും അമ്മ ഒരു മുത്തം തന്നതായി ഓർമ പോലും ഇല്ലെന്നും അഖിൽ തമാശ രൂപേണ പറയുന്നുണ്ട്.
അതേസമയം വീഡിയോയ്ക്ക് താഴെ അഖിലിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 'ആ അമ്മമാർക്കെല്ലാം മാരാർ മകൻ തന്നെ ആണ്എന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നു ,എല്ലാവരേയും ചേർത്തു പിടിക്കാനുള്ള നിങ്ങളുടെ മനസ് കാരണമാണ് എല്ലാരും താങ്കളെ ചേർത്തു പിടിച്ചതിന് കാരണം,മക്കളായാൽ ഇങ്ങനെ വേണം വന്ന വഴി മറക്കരുത്, ഭൂമിയിൽ നിൽക്കുന്ന താരം ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications