Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ്ബോസ് മലയാളം സീസൺ 6 ൽ എത്തുന്നത് ആരൊക്ക, സാധ്യത? അഖിലിന്റെ മറുപടി ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 5 അവസാനിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. എപ്പോഴാണ് പുതിയ സീസൺ ആരംഭിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. വൈകാതെ തന്നെ സീസൺ 6 തുടങ്ങുമെന്ന ചർച്ചകൾ പല സ്ഥലങ്ങളിലും ഉയർന്നുവരുന്നുണ്ട്.

അങ്ങനെ സീസൺ 6 തുടങ്ങിയാൽ ആരൊക്കെ ഉണ്ടാവും എന്ന ചർച്ചകളും തുടങ്ങി. ഇപ്പോൾ പ്രെഡിക്ഷൻ ലിസ്റ്റിനെ കുറിച്ച് സംസാരിക്കുകയാണ് സീസൺ 5 ലെ വിജയി അഖിൽ മാരാർ. ഒറി‍ജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിൽ ഇതേക്കുറിച്ച് പറയുന്നത്.

bb akil

പ്രെഡിക്ഷൻ ലിസ്റ്റുകൾ ഒന്നും കാര്യമാക്കേണ്ടതില്ല എന്നാണ് അഖിൽ പറയുന്നത്. എനിക്ക് അറിയാവുന്ന ബിഗ് ബോസിലേക്ക്, ഞാൻ പോലും ഉണ്ട് എന്ന് ഞാൻ ഉറപ്പിക്കുന്നത് മാർച്ച് 18 ഒക്കെ ആകുന്ന സമയത്താണ്, അപ്പോഴാണ് നമ്മൾ ഉണ്ടാവുമെന്ന് നമുക്കൊരു ധാരണ കിട്ടുന്നത്.

ഇനി അങ്ങനെ കിട്ടിയാലും മാർച്ച് 24 ന് അവിടെ പോയി ഇരിക്കുന്ന സമയത്ത് ഇവർക്ക് പറയാം നിങ്ങൾ സെലക്ടഡ് അല്ലെന്ന്. ഹൗസിനകത്ത് കയറുന്നത് വരെ ഈ പ്രെഡിക്ഷൻ ലിസ്റ്റിലൊന്നും കാര്യമില്ല. ഇത് രഹസ്യ സ്വഭാമുള്ള ഷോയാണല്ലോ എന്നും അഖിൽ പറയുന്നു.

അതേ സമയം നേരത്തെ ഭാര്യ ലക്ഷ്മിയുടെ അമ്മയുമായി ഉണ്ടായ പ്രശ്നത്തെക്കുറിച്ച് ഇതേ അഭിമുഖത്തിൽ അഖിൽ പറഞ്ഞിരുന്നു. ആദ്യം താനും ലക്ഷ്മിയുടെ അമ്മയും കൂട്ടുകാരെ പോലെയായിരുന്നുവെന്നും തന്റെ എല്ലാ അഹങ്കാരങ്ങളുമൊക്കെ സപ്പോർട്ട് ചെയ്തിരുന്നുവെന്നും അഖിൽ പറഞ്ഞു. വഴക്കാളിയായ ഒരു മകനെ വേണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.

അമ്മ ആദ്യം വിചാരിച്ചു ഞാൻ എം എൽ എ ആകുമെന്ന്. എന്നെ ഇഷ്ടമായിരുന്നു, വലിയ സ്‌നേഹമായിരുന്നു. പിന്നെ ആരോ താൻ പണം മോഹിച്ചാണ് വന്നതെന്നും മകളെ ചതിച്ച് സ്വത്ത് തട്ടിയെടുത്ത് പോകുമെന്നുമൊക്കെ ആരൊക്കയോ പറഞ്ഞുകൊടുത്തെന്നും അഖിൽ പറയുന്നു.

അമ്മ വളരെ പവർഫുൾ ആയിട്ടുള്ള സ്ത്രീയാണെന്നും അഖിൽ പറഞ്ഞു. അമ്മയുടെ ജീവിതം സിനിമയെടുക്കേണ്ടതാത്. സ്വന്തം കേസ് വാദിക്കാൻ വേണ്ടി 45 മത്തെ വയസിൽ എൽ എൽബിക്ക് പോയി സെക്കന്റ് ക്ലാസിൽ പാസായവരാണ്. അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പവർഫുൾ ലേഡിയാണ്. പക്ഷേ ആ പവർഫുൾ ലേഡിയെ ഞാൻ ഇങ്ങനെയിട്ട് വട്ടം കറക്കി, അഖിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+