Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലിന്റെ പുതിയ ഫ്ലാറ്റിന് പത്ത് കോടി ചെലവ് വന്നോ? ഹോംടൂറിനിടെ ചോദ്യവുമായി സെറീന, തുറന്നുപറഞ്ഞ് അഖിൽ

ബിഗ് ബോസ് മലയാളം സീസൺ 5 ലെ മികച്ച മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. അഖിൽ തന്നെയായിരുന്നു ആ സീസണിലെ വിജയിയും.
അടുത്തിടെയാണ് അഖിൽ എറണാകുളത്ത് പുതിയൊരു ഫ്ലാറ്റ് വാങ്ങിയത്. ഇപ്പോൾ അഖിലിന്റെ ഫ്ലാറ്റിൽ ഹോം ടൂർ നടത്തിയിരിക്കുകയാണ് ബി​ഗ് ബോസ് 5 ലെ മത്സരാർത്ഥിയായിരുന്ന സെറീന.

ബിഹൈൻഡ് വുഡ്സ് ഐസിൽ ആണ് അഖിലിന്റെ ഹോം ടൂർ കാണിക്കുന്നത്. ഫ്ലാറ്റിനെക്കുറിച്ചും ഫ്ലാറ്റ് വാങ്ങിക്കാൻ എത്ര രൂപയായെന്നുമൊക്കെ സെറീന ചോദിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഈ ഫ്ലാറ്റ് വാങ്ങിയത് എന്നതിന് മറുപടി പറഞ്ഞാണ് അഖിൽ തുടങ്ങുന്നത്.

akhil

നീ ആവർത്തിച്ച് ചോദിച്ചില്ലേ എന്തിനാണ് ഈ ഫ്‌ളാറ്റ് വാങ്ങിയത് എന്ന്, ഞാൻ 2014 ൽ സിനിമ എടുക്കാൻ വന്നിട്ട് റെന്റിന് താമസിച്ച ബിൽഡിംഗ് ആണിത്. അന്ന് മലയാള സിനിമയിലെ ഒരു നടനെ കണ്ട് കഥ പറഞ്ഞിട്ട്, അന്ന് ഡയറക്ഷൻ ചെയ്യാനൊന്നും പ്ലാൻ ഇല്ല എന്റെ സ്‌ക്രിപ്റ്റ് വേറെയാരെയെങ്കിലും കൊണ്ട് ഡയറക്ഷൻ ചെയ്യിക്കാൻ വേണ്ടി ഒരേഴെട്ട് മാസം ഞാനും ഈ ഹരീഷും ഹരിയും ഞങ്ങൾ മൂന്ന് പേരും ആയിരുന്നു ഇവിടെ. ഹരികൃഷ്ണൻ അന്ന് പഠിക്കുകയായിരുന്നു. അന്ന് അവന് ക്ലാസൊക്കെ ഉണ്ടായിരുന്നു.

അന്ന് അവസാന സമയം ആയപ്പോൾ, ഇവിടെ ഈ ഫ്‌ളാറ്റിനകത്ത് ഇരിക്കുമ്പോളാണ് ഇവളുടെ അമ്മയുടെ കോൾ വരുന്നത്. ഇവൾടെ അമ്മ എന്നെ വിളിച്ചു പറയുന്നു. ഒരു കാര്യം ഞാൻ പറയാം ഇനി നീയെന്റെ വീട്ടിൽ വരാനോ നിന്റെ അച്ഛൻ എന്നെ വിളിക്കാനോ പാടില്ലെന്ന്, അഖിൽ പറയുന്നു.

അച്ഛനും അവളുടെ അമ്മയും കൂടെ വിളിച്ചിട്ട് അങ്ങോട്ടുമിങ്ങോട്ടും സംസാരമായതിന്റെ പുറത്ത് വിളിച്ചതാ, അങ്ങനെ ഞാൻ ഇവിടത്തെ ഒരു ഗ്ലാസ് അടിച്ച് പൊട്ടിച്ചു, കയ്യൊക്കെ മുറിഞ്ഞു, അവിടെ നിന്ന് കാറെടുത്ത് വന്നാണ് ഇവളെ വിളിച്ചിറക്കുന്നത്. 2020 ൽ ഫിലിം ഡയറക്ടർ ആവുന്നു. ഇവളുടെ വീട്ടിൽ താമസിക്കാൻ പോകുന്നു.

അവിടെ പ്രശ്‌നമായി അവിടെ നിന്നിറങ്ങി. അങ്ങനെ പല ഫ്‌ളാറ്റുകളും അന്വേഷിച്ച സമയത്ത് ഇവിടെ ഇങ്ങനെയൊരു ഫ്‌ളാറ്റ് ഒഴിവുണ്ടെന്ന് പറയുന്നു. കുടുംബവുമായി വരുന്നു, ഇതിന്റെ ഏറ്റവും ഫസ്റ്റ് ഫ്‌ളോറിലെ ഫ്‌ളാറ്റിലാണ് ഞങ്ങൾ അന്ന് താമസിക്കുന്നത്. ഇതിന്റെ തൊട്ടടുത്ത് ഫ്‌ളാറ്റ് കഥയെഴുതാനും എടുത്തു. ഈ ഫ്‌ളാറ്റിൽ കയറിയതിന് ശേഷം പൈസക്ക് ബുദ്ധിമുട്ട് വന്നിട്ടില്ല, അഖിൽ പറയുന്നു.

ഈ ഫ്‌ളാറ്റിന് പത്ത് കോടി ആയി എന്നൊരു അശരീരി കേട്ടിരുന്നല്ലോ എന്ന് സെറീന ചോദിക്കുന്നു. താൻ പ്രതീക്ഷിച്ചതിലും അധികം ആയിട്ടുണ്ട് എന്നാണ് അഖിൽ പറയുന്നത്. ഒരുകോടിക്കടുത്തോ ചെലപ്പോൾ അധിൽ കൂടുതലോ ആയിക്കാണുമെന്നാണ് അഖിൽ പറയുന്നു ഇന്റീരിയറിന് ആണ് ഭയങ്കര പൈസ ആയതെന്നും അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+