'അന്ന് വിജയിയുടെ സിനിമയെ മറികടന്ന് എന്റെ ഈ വീഡിയോ ട്രെന്റിംഗ് നമ്പർ വണ്ണായി'; കാരണം; അഖിൽ പറയുന്നു
ബിഗ് ബോസ് സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥി അഖിൽ മാരാർ ആയിരുന്നു. തുടക്കം മുതൽക്ക് തന്നെ മികച്ചരീതിയിൽ അഖിൽ കളിച്ചു. ഗെയിമിലും കണ്ടന്റുകൾ ഉണ്ടാക്കുന്നതിലുമൊത്തെ അഖിൽ തന്നെയായിരുന്നു മുന്നിൽ.
അഖിൽ ഈ സീസണിന്റെ വിജയി ആകുമെന്ന് തുടക്കം മുതൽക്കു തന്നെ പ്രേക്ഷശകർക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെ തന്നെയാണ് സംഭവിച്ചത്. അഖിൽ മാരാർ തന്നെയാണ് ബിഗ്ബോസ് 5ന്റെ വിജയി ആയയതും. പല വിവാദങ്ങളും ഉണ്ടായിരുന്നെങ്കിൽ അവസാനത്തെ ഫാമിലി റൗണ്ട് കഴിഞ്ഞതോടെ അഖിലിന് ആരാധകർ കൂടി.

pc: instagaram akhil
ഭാര്യയെ താൻ അടിച്ചിരുന്നു എന്ന അഖിലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷ വിമർശനം ഉയർന്നിരുന്നു, പക്ഷേ ഫാമിമി ടാസ്കിൽ അഖിലിന്റെ ഭാര്യയും കുട്ടികളും വന്നതോടെ ഇതോക്കെ മാറി. മാരാരുടെ ഫാമിലി എത്തിയ എപ്പിസോഡ് തന്നെയായിരുന്നു ഏറ്റവും കൂടുതൽ ട്രെന്റിംഗ് ആയതും.
കുറേനാളുകൾ ഈ വീഡിയോ ട്രെന്റിംഗ് ആയിരുന്നു. ഈ വീഡിയോയുമായി ബന്ധപ്പെട്ട് അഖിൽ മാരാർ പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അന്ന് വിജയിയുടെ സിനിമയെ മറികടന്ന് വീഡിയോ ട്രെന്റിംഗ് ആയതിനെക്കുറിച്ച് അഖിൽ വ്യക്തമാക്കുന്നുണ്ട്. മൂവി വേൾഡ് മീഡയയോട് ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിജയിയുടെ സിനിമ റിലീസ് ചെയ്ത് അത് ട്രെന്റിംഗിൽ നിൽക്കുമ്പോഴാണ് എന്റെ കുടുംബത്തിന്റെ വീഡിയോ ഏഷ്യാനെറ്റ് ഇറക്കുന്നത്. അന്ന് വിജയിയുടെ സിനിമയെ മറികടന്ന് ഈ വീഡിയോ ട്രെന്റിംഗിൽ നമ്പർ വൺ ആയി.
അതിന് കാരണം മലയാളികൾക്ക് ബന്ധങ്ങളുടെ മൂല്യം അറിയാം. അഖിൽ മാരാർ ഏറ്റവും മുകളിൽ നിൽക്കുനര്നത് എന്നത് എന്റെ വിജയമൊന്നുമല്ല.
ഞാൻ പത്ത് അൻപത് ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നു. എന്റെ കുടുംബം വരുന്നു. അവരോടുള്ള ഇമോഷനാണ് ഞാൻ അവിടെ കാണിക്കുന്നത്. അല്ലാതെ ഞാൻ എന്ന് പറയുന്ന വ്യക്തി ഉണ്ടാക്കി എടുത്തതല്ല അതൊന്നും . അത് ഏതൊരു മനുഷ്യനിലും സംഭവിക്കുന്ന ഇമോഷനാണ്.
ആ വികാരങ്ങളുടെ മൂല്യം ആണ് ഇന്ത്യയിലെ സൂപ്പർ താരമായ വിജയിയെ മറികടന്നത് ഈ വീഡിയോ മുകളിലെത്താൻ കാരണം. ആ സൗഹൃദവും കുടുംബ ബന്ധങ്ങളും എല്ലാം വളരെയധികം വില കൽപ്പിക്കുന്ന ഒരാളാണ് ഞാൻ എന്നാണ് അഖിൽ അതേക്കുറിച്ച് പറഞ്ഞത്,












Click it and Unblock the Notifications