റിനോഷിനോട് ദേഷ്യമോ? അനിയൻ മിഥുൻ പറയുന്നു..'ചിലർക്ക് മറക്കാൻ സമയമെടുക്കും'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ 'ദാസനും വിജയനു'മായിരുന്നു റിനോഷും അനിയൻ മിഥുനും. എന്നാൽ ബിഗ് ബോസ് കഴിഞ്ഞതോടെ ഇരുവരുടേയും സൗഹൃദത്തിൽ വിള്ളൽ വീണു എന്ന് മാത്രമല്ല മറ്റ് മത്സാർത്ഥികളുമായുള്ള ബന്ധം പോലും മിഥുനും റിനോഷും തുടരുന്നില്ല.
എന്നാൽ എന്തൊക്കെ സംഭവിച്ചാലും റിനോഷ് തന്റെ സുഹൃത്ത് തന്നെയാണെന്ന് ആവർത്തിക്കുകയാണ് അനിയൻ മിഥുൻ. സ്മാർട്ട് പിക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സഹമത്സരാർത്ഥികളെ കുറിച്ചുള്ള അഭിപ്രായങ്ങളും താരം അഭിമുഖത്തിൽ പങ്കുവെച്ചു.

ഓരോ മത്സരാർത്ഥികളെ കുറിച്ചും മിഥുൻ പറഞ്ഞത് ഇങ്ങനെ-ലെച്ചു- സെക്സി ലേഡിയാണ്. ഗോപിക-അടിപൊളിയാളാണ്, നല്ലൊരു ഗെയിമറാണ്. അളിയൻ-എനിക്ക് നല്ലൊരു സുഹൃത്താണ്. ഷിജു ചേട്ടൻ എന്റെ മൂത്ത ചേട്ടനെ പോലെയാണ്. വിഷണു എന്റെ അനിയൻ ആണ്,അവൻ അടിപൊളിയൊരു ബിഗ് ബോസ് മെറ്റീരിയൽ ആണ്. അഖിൽ മാരാർ ബിഗ് ബോസ് ചാമ്പ്യൻ, എന്റെ രണ്ടാമത്തെ ചേട്ടനെ പോലെയാണ്.
ഒമറേട്ടൻ-നല്ലൊരു മനുഷ്യനാണ്. ബിഗ് ബോസിന്റെ പുറത്ത് നിന്ന് കണ്ട ഒരാളായിരുന്നില്ല അദ്ദേഹം അകത്ത് കയറിയപ്പോൾ. ശ്രുതി എന്റെ നല്ലൊരു കൂട്ടുകാരിയാണ്.ഡോ റോബിൻ പുള്ളി അടിപൊളിയാണ്. റോബിനിൽ നല്ലൊരു മനുഷ്യനാണ്. മനീഷ ചേച്ചി ബിഗ് ബോസിന്റെ ഉള്ളിൽ എല്ലാവരുടേയും അമ്മയാണെന്ന് സ്വയം പ്രഖ്യാപിച്ചയാളാണ്. പക്ഷേ ഞങ്ങൾക്ക് അവർ ചേച്ചിയാണ്. ഹനാൻ നല്ലൊരു കുട്ടിയാണ്, സൗഹൃദം തുടരുന്നുണ്ട്. സാഗർ നല്ല മനുഷ്യനും നല്ലൊരു നടനുമാണ്. എന്റെ സുഹൃത്തുമാണ്.
ദേവു-വൈബ്രേറ്റ് ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. എന്ത് ആവശ്യമുണ്ടെങ്കിലും കട്ടക്ക് കൂടെ നിൽക്കും. അനു-നല്ലൊരു നടിയാണ്. പുറത്ത് വന്ന ശേഷം വലിയ കോൺടാക്ട് ഒന്നുമില്ല. റിനോഷ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നല്ലൊരു ചങ്ങാതിയാണ്. ഇപ്പോഴും എനിക്ക് ഇഷ്ടമാണ്. ഞാൻ പഴയത് പോലെ തന്നെയാണ്. എനിക്ക് അങ്ങനെ തന്നെയാണ്. കാരണം ഗെയിം അവിടെ തീർന്നു.
സെറീന- എന്റെ അനിയത്തിക്കുട്ടിയാണ്.റെനീഷ എന്നെയൊരു ഏട്ടന്റെ സ്ഥാനത്താണ് കാണുന്നത്. ഞാനും അങ്ങനെ തന്നെയാണ് കാണുന്നത്. ബിഗ് ബോസിനെ ഞാൻ കണ്ടത് ഒരു കുടുംബമായിട്ടാണ്. അവിടെ കേറുമ്പോൾ വലിയ അടുപ്പമൊന്നും തോന്നിയിട്ടില്ല. പക്ഷേ പിന്നെ പിന്നെ അടുപ്പം കൂടി.
ജുനൈസ്-റിനോഷിന് ഒരു സപ്പോർട്ടായി നിൽക്കുന്നുണ്ട്. നിൽക്കട്ടെ.ശോഭ എന്നെ ശോഭാമ്മ എന്ന് വിളിക്കാൻ പറയും. പക്ഷേ അങ്ങനെ അല്ലെന്നൊക്കെയാണ് ഞാൻ പറയാറുള്ളത്. പക്ഷേ നമ്മളെ സ്നേഹിക്കുന്നവരുടെ സ്നേഹം നമ്മൾ തിരിച്ചറിയണമല്ലോ. അവൾ എന്താവശ്യത്തിന് വിളിച്ചാലും ഞാൻ അവൾക്ക് വേണ്ടി ഉണ്ടാകും.
ഏയ്ഞ്തലീൻ കില്ലാഡിയാണ്. അവർ എനർജി ബൂസ്റ്ററാണ്. നാദിറ-നല്ലൊരു വ്യക്തിയാണ്. അവരോട് ബഹുമാനമൊക്കെ തോന്നിയിട്ടുണ്ട്', മിഥുൻ പറഞ്ഞു.












Click it and Unblock the Notifications