Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് താരം സെറീന ആൻ ഉടൻ വിവാഹിതയാകുമോ? താരത്തിന്റെ മറുപടി ഇങ്ങനെ

കൊച്ചി: അമ്മയില്ലായിരുന്നുവെങ്കിൽ തന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ലെന്ന് ബിഗ് ബോസ് താരം സെറീന ആൻ. വളരെ അധികം കഷ്ടപ്പാടുകളിലൂടെ കടന്ന് വന്നാണ് അവർ ആരേയും ആശ്രയിക്കാതെ ജീവിച്ചത്. അതേ ഫയർ ആണ് തനിക്കും ജീവിതത്തിൽ ലഭിച്ചത്. ജീവിതത്തിൽ ആരേയും ആശ്രയിക്കാതെ മുന്നോട്ട് പോകുകയെന്നത് വലിയ കാര്യമാണെന്നും സെറീന പറഞ്ഞു. എഡിറ്റോറിയൽ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സെറീനയുടെ പ്രതികരണം. വിവാഹം ഉടൻ ഉണ്ടാകുമോയെന്ന ചോദ്യത്തിനും സെറീന മനസ് തുറന്നു. വായിക്കാം

'പഴയത് പോലെയല്ല കാര്യങ്ങൾ. എല്ലായിടത്തും മത്സരമാണ്. അതേസമയം ഒരേ ജോലിയിൽ തന്നെ ആണിനാണ് കൂടുതൽ ശമ്പളം ലഭിക്കുന്നത്. എന്തുകൊണ്ട് നമ്മുക്കും തുല്യവേതനം ലഭിച്ച് കൂട? എല്ലാവർക്കും തുല്യ വേതനം എന്നത് നമ്മുടെ അവകാശമാണ്. സ്ത്രീകൾക്കും എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച് കഴിഞ്ഞാൽ പിന്നെ നമ്മൾ ഒന്നും ചെയ്യേണ്ടതില്ല. ഇപ്പോഴും പല കാര്യങ്ങളിലും മാറ്റം സംഭവിച്ചിട്ടില്ല.

 cerana2

എന്റെ ജീവിത്തതിൽ വിവാഹിതരാകാൻ നിർബന്ധിതരാകപ്പെട്ട ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്. അവരുടെ മനസിൽ അവർക്ക് പഠിക്കണമെന്നുണ്ട്, ജോലി ചെയ്യണമെന്നുണ്ട്. കൂടെയുള്ള മറ്റുള്ളവർ ജോലിചെയ്യുമ്പോൾ അവർ വളരെ അധികം ഫ്രസ്ട്രേറ്റഡ് ആണ്. എനിക്ക് ആകെ ചെയ്യാൻ പറ്റുന്നത് അവരെ ഇഷ്ടത്തിന് വിടാൻ അവരുടെ കുടുംബത്തോട് പറയാം എന്നതാണ്. ചെറുതായിട്ടൊരു സ്റ്റാർട്ട് അപ് എങ്കിലും തുടങ്ങാൻ സാധിച്ചാൽ അത് വലിയ കാര്യമാണ്.പുറത്ത് പോയി ജോലി ചെയ്യണമെന്നില്ലല്ലോ, അങ്ങനെയും ബിൽഡ് ചെയ്യാൻ സാധിക്കുന്നത് ഒരു എക്സ്പോഷർ ആണ്.

ഞാൻ വിവാഹത്തെ ബഹുമാനിക്കുന്ന ആളാണ്. ലിംവിംഗ് ടുഗേദർ ആണെങ്കിലും ഞാനതിനെ ബഹുമാനിക്കുന്നു. പക്ഷേ വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാൻ വിവാഹം തിരഞ്ഞെടുക്കുന്ന ആളാണ്. പക്ഷേ എന്റെ വിവാഹം ഉടനുണ്ടാകില്ല. കാരണം എനിക്ക് അതിന് മുൻപ് പല കാര്യങ്ങളും ചെയ്യാനുണ്ട്. എന്റെ കുടുംബത്തിന് ഒരു ബാധ്യതയായി മാറാൻ എനിക്ക് ആഗ്രഹമില്ല. കെട്ടുന്നയാളെ ആശ്രയിച്ച് ജീവിക്കാൻ എനിക്ക് താത്പര്യമില്ല. നമ്മൾ രണ്ട് പേരും ഒരുമിച്ച് സന്തോഷത്തോടെ എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ നിലയിലൊക്കെ എത്തിച്ചേർന്നാൽ മാത്രമേ ഞാൻ വിവാഹത്തെ കുറിച്ചൊക്കെ ചിന്തിക്കുകയുള്ളൂ', സെറീന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+